ഓര്‍മ്മയിലെ
അക്ഷരപാലത്തില്‍
വാക്കുകള്‍
ക്ഷയിക്കുന്നു...
വെളുത്ത തൂവാലയില്‍
അഴുക്കുപുരണ്ടൊരാകാശം...
മഴക്കായി
മേഘങ്ങള്‍
പുണരുന്നത് നോക്കിനില്‍ക്കുന്നു...
അകലാന്‍ കൊതിക്കുന്നവരോട്
കാറ്റ്
സഹയാത്രികനാവട്ടെയെന്ന്
കുശുകുശുക്കുന്നു...
പാടാന്‍ കൊതിക്കുമ്പോള്‍
മഴ
പതിഞ്ഞ ശബ്ദത്തില്‍ ഒപ്പം കൂടുന്നു...
മരങ്ങള്‍
മഴു
കണ്ട് വിതുമ്പുന്നുണ്ട്...
പുഴ
പതഞ്ഞൊഴുകാന്‍ കൊതിക്കുന്നുണ്ട്...
നീ നിന്റെ മോഹങ്ങളാല്‍ തന്നെവേട്ടയാടപ്പെടുന്നു....
Monday, September 10, 2007
Subscribe to:
Post Comments (Atom)
11 comments:
ഓര്‍മ്മയിലെ
അക്ഷരപാലത്തില്‍
വാക്കുകള്‍
ക്ഷയിക്കുന്നു...
വെളുത്ത തൂവാലയില്‍
അഴുക്കുപുരണ്ടൊരാകാശം...
മഴക്കായി
മേഘങ്ങള്‍
പുണരുന്നത് നോക്കിനില്‍ക്കുന്നു...
ലഹളകള്‍ കാണാന്‍ കൊതിക്കുന്നവര്‍ക്കാണ് ഭ്രാന്ത്...
അതില്‍ ഭാഗവാക്കാവുന്നവര്‍ക്കല്ല....
ഓര്‍മ്മയില്‍
അവശേഷിക്കുന്ന...
ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക്
സമര്‍പ്പിക്കുന്നു
ഭ്രാന്തിന്റെ ആശയം ഇഷ്ടമായി...വരികളും...
its a different taste
very fine
thank u
“അകലാന്‍ കൊതിക്കുന്നവരോട്
കാറ്റ്
സഹയാത്രികനാവട്ടെയെന്ന്
കുശുകുശുക്കുന്നു...”
നന്നായിട്ടുണ്ട്.
:)
“ഓര്‍മ്മയിലെ
അക്ഷരപാലത്തില്‍
വാക്കുകള്‍
ക്ഷയിക്കുന്നു...“
എനിക്ക് ഏറെ ഇഷ്ടമായ്......
“ലഹളകള്‍ കാണാന്‍ കൊതിക്കുന്നവര്‍ക്കാണ് ഭ്രാന്ത്...
അതില്‍ ഭാഗവാക്കാവുന്നവര്‍ക്കല്ല....“
“ഭാഗഭാക്കാവുക” എന്നതാണു ശരി.
മയൂരാ..
നന്ദി...
ഷാന്‍,
ശ്രീ..
മുരളി മേനോന്‍...
നന്ദി...
ദ്രൗപതി
ഓര്‍മ്മകളിലെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍
ഒരിക്കല്‍ മാടിവിളികുന്നു
മറ്റൊരു ഭ്രാന്തിന്‍ സ്വപ്‌നങ്ങള്‍ നെയ്യാന്‍
തൂവെള്ള തൂവാലയില്‍
അഴുക്കില്ലാത്തൊരാകാശവും
നിനക്കായ് കാത്ത് നില്‍ക്കും
അന്ന് ഓര്‍മ്മയിലെ അക്ഷരപാലത്തില്‍
പൂകളായ് വിടരും സ്വപ്‌നങ്ങള്‍
നിന്നോട് മൊഴിയും
ഒരു ഭ്രാന്തിന് അര്‍പ്പിക്കാം ഈ അഭിനന്ദനത്തിന്
വാക്കുകള്‍
നന്‍മകള്‍ നേരുന്നു
റംസാന്‍ ആശംസകള്‍
മന്‍സൂര്‍ ,നിലംബൂര്‍
ദ്രൌപദീ,
ഇഷ്ടപ്പെട്ടു. വരികളെന്നെ ഭ്രാന്തമായി ചിന്തിപ്പിച്ചു.
മരങ്ങള്‍
മഴു
കണ്ട് വിതുമ്പുന്നുണ്ട്...:)
മന്‍സൂര്‍...
നന്ദി...
ആത്മശുദ്ധിയുടെ ഈ നാളുകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം
റംസാന്‍ ആശംസകള്‍...
വേണുവേട്ടാ...
വ്യക്തമായ
അഭിപ്രായത്തിന് നന്ദി...
ഒന്നിന്റെ മുള്ളു മുറിപ്പെടുത്തിയതു കൊണ്ടു
നമുക്കു എല്ലാ പനിനീര്‍ പുഷ്പങ്ങളേയും വെറുക്കാം!ഒന്നു പോലും സത്യമാകാത്തതുകൊണ്ടു സ്വപ്നങ്ങള്‍ തന്നെ കാണില്ലെന്നു ശഠിക്കാം!
പ്രാര്‍ത്ഥനകളിലുള്ള വിശ്വാസം തന്നെ നഷ്ടമായി
ഒന്നിനും എനിക്കു ഉത്തരം ലഭിക്കുന്നില്ലല്ലൊ!? ഒരു സുഹൃത്തെന്നെ ചതിച്ചു!
അതു കൊണ്ടു തന്നെ എനിക്കെല്ലാവരെയും സംശയമാ...
സ്നേഹിച്ചൊരാള്‍ എന്നോടു അവിശ്വാസം കാണിച്ചു
ഞാന്‍ കൊടുത്ത സ്നേഹവും തിരിച്ചു തന്നില്ല!
ഇപ്പോ സ്നേഹത്തിലും വിശ്വാസമില്ല! എന്റെ മോഹങ്ങള്‍ ക്രൂരമായി എന്നെത്തന്നെ വേട്ടയാടുന്നു!
ചങ്ങലയുടെ കിലുക്കം കേട്ടില്ല
റിഫ്രെഷ് ചെയ്യാന്‍ മറന്നു
വായിച്ചു ഭ്രാന്തായീ...
ഭ്രാന്തിനഭിനന്ദനങ്ങള്‍!
ദ്രൌപതി
ബാഷ്പം, വഴിയമ്പലം എന്നിവ നല്ല അനുഭവം നല്‍കി.
പക്ഷേ ഭ്രാന്ത് വായിച്ചപ്പോള്‍ മലയാളം ഡിക്ഷനറിയില്‍ നിന്ന് റാന്‍ഡം ആയി ചില വാക്കുകള്‍ വരിചേര്‍ത്ത് വെച്ചത് പോലെയാണ് തോന്നിയത്.
(അതോ എനിക്ക് ഭ്രാന്ത് കൂടിയോ?)
Post a Comment