Sunday, February 08, 2009

നിയോഗം

എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു കുറുക്കുവഴി പറഞ്ഞുതരാം.
``ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''

ചന്ദ്രനെയോ, സൂര്യനെയോ
മറയ്‌ക്കാന്‍ മേഘങ്ങള്‍ മതി.
ചുട്ടുപൊള്ളുന്ന വെയിലിനെയും
ഒഴുകിയിറങ്ങുന്ന നിലാവിനെയും
അവ തടയുന്നത്‌
വിദ്വോഷം കൊണ്ടല്ല
നിയോഗങ്ങളുടെ ഭാരം പേറിയാണ്‌.
മരവും മാനവും മേഘവും
ഞാനും നീയും ജന്മമെടുത്തതും.

എന്നെ അറിയാന്‍
നിനക്ക്‌ മുന്നില്‍ രണ്ടുവഴികള്‍ മാത്രം
``മൗനത്തിന്റെ നിര്‍വചനം കണ്ടെത്തുക
നിന്നെ കുറിച്ച്‌ വാചാലമാകാറുള്ള
എന്റെ ചുണ്ടുകളുടെ താളം
ഹൃദിസ്ഥമാക്കുക.''