ഒറ്റപ്പെട്ടു നില്‍ക്കുന്നതിനെ
കൂട്ടിച്ചേര്ക്കുന്നവളാണ്
യഥാര്‍ത്ഥ പാചകക്കാരി...
സ്നേഹത്തോടെ വിളിച്ച്
ഉപയോഗശേഷം
വലിച്ചെറിയുന്ന
ഇലയുടെ
ദുഖത്തില്‍
ആരുമറിയാതെ
പങ്കുചേരാന്‍ കഴിയണം അവള്‍ക്ക്...
ആത്മബന്ധം പോലെ
ചൂരുള്ളതാവണം
ചേരുവകള്‍...
അരകല്ലിന്റെ ഒരു കോണില്‍ നിന്നും
മറ്റൊന്നിലേക്ക്
ഒഴുകി നീങ്ങണം...
അവളുടെ
ആഗ്രഹത്തിന്റെ താളം...
വേദനിപ്പിക്കാതെ മുറിക്കണം..
വേര്‍പെടുമ്പോള്‍
മറ്റൊന്നിന്റെ ജഡം
കണ്ട് ചിരിക്കാന്‍ പറയണം
നൊമ്പരപ്പെടുത്തുമ്പോഴും
തിളങ്ങുന്ന വായ്ത്തലയുള്ള
കൊലയാളിയെ
നീ പ്രണയിക്കുന്നു...
നിന്റെ ചോരയുടെ നനവില്‍
മുഖം തുടക്കാനാവാതെ
ഞാനെന്റെ പ്രാണനെ
കുരുതി നല്കുന്നു...
വിലാപങ്ങളുടെ തടവറയാണ്
നിന്റെ മുറി...
തീന്മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്...
അടുക്കളയുടെ
ചുമരുകള്‍
നിലവിളികള്‍ക്ക്
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു....
Sunday, September 23, 2007
Subscribe to:
Post Comments (Atom)
14 comments:
വിലാപങ്ങളുടെ തടവറയാണ്
നിന്റെ മുറി...
തീന്മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്...
അടുക്കളയുടെ
ചുമരുകള്‍
നിലവിളികള്‍ക്ക്
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു....
പാചകം ഒരു കലയാണെന്ന് പറയാറുണ്ട്...
അതു പോലെ തന്നെ അത് കൂട്ടഹത്യയുടെ സൗന്ദര്യം കൂടിയാണ്...
ബിംബങ്ങള്ക്കിടയിലൂടെ
ആഗ്രഹത്തിന്റെയും
നിസഹായതയുടെയും
പുതിയ മുഖം തേടുന്നു.....
കറി-പുതിയ പോസ്റ്റ്
പാചകക്കാരിയായ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് സമര്‍പ്പിക്കുന്നു
ദ്രൌപതീ...
കൊള്ളാം. ഈ കറിയ്ക്ക് തേങ്ങ എന്റെ വക.
“ഠേ!”
“സ്നേഹത്തോടെ വിളിച്ച്
ഉപയോഗശേഷം
വലിച്ചെറിയുന്ന
ഇലയുടെ
ദുഖത്തില്‍
ആരുമറിയാതെ
പങ്കുചേരാന്‍ കഴിയണം അവള്‍ക്ക്...”
നല്ല അര്‍ത്ഥവത്തായ വരികള്‍...
:)
ദ്രൌപതീ,
കൊള്ളാം.
ഇനിയും നല്ല നല്ല കവിതകള്‍ എഴുതാന്‍ കഴിയുമാറകട്ടെ എന്ന് ആശംസിക്കുന്നു.
നന്നായിരിക്കുന്നു... ഈ പുതിയ ചിന്ത
സുഹൃത്തെ എന്നത്തെയും പോലെ ഈ കറിയും നന്നായി,എന്റെ അഭിപ്രായത്തില്‍ കുറച്ചു ഉപ്പു കൂടിയിട്ടുണ്ട്
വേദനയുടെ, ഏകാന്തതയുടെ, കണ്ണുനീരിന്റെ
അതു കൊണ്ടു തന്നെ സ്വാദും കൂടി :)
നല്ലൊരു കലാകാരന് / കലാകാരിക്ക് ആശയങ്ങള്‍ക്ക് ഒരിക്കലും ക്ഷാമമില്ലെന്നു പറയുന്നത് എത്ര സത്യം..
നന്നായിരിക്കുന്നൂട്ടോ..
തീന്മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്...
പേടിപ്പിച്ചു ഈ കറി. :D
നന്നായിട്ടുണ്ടേ എന്നാലും.
ദ്രൌപദീ..ആസ്വദിച്ചു വായിച്ചു, നന്നായിരിക്കുന്നു. ഈ ആശയത്തിനു നൂറു മാര്‍ക്ക്!
നന്നായി
എല്ലാവിധ ആശംസകളും....
“തീന്മേശയിലെ ചിരി
നിന്റെ കൊലകളുടെ വിധിന്യായമാണ്...
അടുക്കളയുടെ
ചുമരുകള്‍
നിലവിളികള്‍ക്ക്
കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു....“
നന്നായിട്ടുണ്ട്...:)
ദ്രൗപതി
നന്നായിട്ടുണ്ടു.......ലളിതമാം നിന് വരികളില്‍
ഒരു വീട്ടമ്മയുടെ മൌനരോദനങ്ങള്
വെച്ചു വിളബി തള്ളി നീക്കുന്ന നിന് ഒരായുസ്സ് മുഴുവനും...അടുകളയുടെ കരിപുരണ്ട ചുമരുകളില്‍ തട്ടിയും മുട്ടിയും അവസാനിക്കുന്നു
നന്മകള് നേരുന്നു...
സസ്നേഹം
മന്‍സൂര്‍,നിലംബൂര്
ദ്രൗപതീ അവിയലോ സാമ്പാറോ ആണെങ്കില്‍ കൊല കൂടുതല്‍ നടക്കുമല്ലേ? പച്ചക്കറിഹത്യയുടെ കലാനൈപുണ്യം ആണല്ലോ അത് കഷ്ണിച്ചുണ്ടാക്കുന്ന നാനാതരം കറികള്‍.. കൊള്ളാം നല്ലചിന്തകള്..
ശ്രീ...
പ്രദീപ്
സഹയാത്രികാ...
പ്രയാസി..
നജീം,
സൂവേച്ചീ..
ഉണ്ണിക്കുട്ടാ..
സനാതനാ..
വിവേക്...
മയൂരാ..
മന്‍സൂര്‍..
ഏറനാടാ....
നന്ദി...
രുചി നഷ്ടപ്പെട്ട ഈ കറിയില്‍ ഭാഗവാക്കായതിന്...
Post a Comment