Friday, August 14, 2009

ഭാവങ്ങള്‍

പട്ടം
സൃഷ്‌ടിക്കുമ്പോഴും
പരിപാലിക്കുമ്പോഴും
പറത്തിവിടുമ്പോഴും
അറിയില്ലായിരുന്നു
നൂലറ്റ്‌
ദിശതെറ്റി
കീറിപറിഞ്ഞ്‌
മരകൊമ്പിലോ
കടലിലോ, തെരുവിലോ
ജീവനറ്റുനില്‍ക്കുമെന്ന്‌.

റീത്ത്‌
ആരെയോ കാത്ത്‌
വശ്യസുഗന്ധവുമായി
വഴിയരുകില്‍ നില്‍ക്കുന്നുണ്ട്‌.
പകലെന്നോ രാത്രിയെന്നോ
ഇല്ലാതെ യാത്ര പോവാന്‍.
വാടാതെ കൊഴിയാതെ
മണ്ണിലലിയാനാണ്‌ വിധിയെന്ന്‌
ആര്‍ക്കറിയാം.

പമ്പരം
സ്വപ്‌നങ്ങള്‍
ശരീരം മുഴുവനായി ചുറ്റിവരിയും.
ബന്ധനങ്ങളില്‍ നിന്ന്‌ സ്വതന്ത്രയായി
കൂര്‍ത്ത മുനയുള്ള
മനസ്‌ മണ്ണിനോടമര്‍ത്തും.
പുളഞ്ഞ്‌
വിറയാര്‍ന്ന്‌
ഹൃദയം മുറിച്ച്‌ നിശബ്‌ദമാകും.

12 comments:

Deepa Bijo Alexander said...

നന്നായിട്ടുണ്ട്.റീത്തും പമ്പരവും കൂടുതൽ ഇഷ്ടമായി.

ശ്രീജ എന്‍ എസ് said...

ഗിരി...ഇത് ഞാന്‍ ഇപ്പോളാണ് കണ്ടത് കേട്ടോ...എത്രയെത്ര ഭാവങ്ങളും അര്‍ത്ഥ തലങ്ങളുമാണ് ചെറിയ കാര്യങ്ങള്‍ക്കു പോലും അല്ലെ...ചിന്തിപ്പിച്ച വരികള്‍...ഇഷ്ടായി

Vinodkumar Thallasseri said...

ഗിരീഷ്‌, കവിയുടെ കണ്ണുകള്‍, സൂക്ഷ്മം. കവിത സുന്ദരം.

ദൈവം said...

ആര്‍ക്കറിയാം?

Rare Rose said...

ആ പമ്പരത്തിന്റെ കറക്കം ഇനിയും നിലക്കാത്ത പോലെ..

Unknown said...

പമ്പരം വളരെ നന്നായിട്ടുണ്ട്.... വായിച്ചപ്പോള്‍ തിരിയുന്ന പമ്പരം പോലെ, മനസ്സും ഒന്നു വേദനിച്ചു...
ആശംസകള്‍....
സസ്‌നേഹം,
അഞ്ജു...

മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിതകള്‍ ഗിരീഷ്..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഇഷ്ടായി

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...

വിചാരം said...

Daa gireesh nee eppol muthal swantham peril ezhuthi thudangi .. athethaayalum nannaayi .. santhosham

വിചാരം said...

:)

Chinju said...

കവിതകള്‍ വായിച്ചപ്പൊഴാണു ഇങ്ങനെയും ചിന്തിക്കാം എന്നു മനസ്സിലായത്; ഒരോ വാക്കിലും ആയിരം പ്രതിധ്വനികള്‍..വളരെ ഇഷ്ട്ടമായി ആശമ്സകള്:)