Monday, September 21, 2009

ഭ്രാന്തന്‍

തെറ്റുകളുടെ
ഗുണനങ്ങള്‍ തേടിയാണ്‌
മുഷിഞ്ഞ വസ്‌ത്രവും
ദുര്‍ഗന്ധം വമിക്കുന്ന ശരീരവും
ജട പിടിച്ച മുടിയുമായി
അയാള്‍ അലയുന്നത്‌...
പരലോകത്ത്‌
നുണ പറയുന്നവനെ
ചോദ്യം ചെയ്യാന്‍
നിയോഗിക്കപ്പെട്ട
ദൈവത്തിന്റെ ദൂതനാവാം
ശരിക്കുമയാള്‍...

9 comments:

പാവത്താൻ said...

ദുര്‍ഗന്ധം വമിക്കുന്ന ദൈവദൂതന്‍!!!!

പാവപ്പെട്ടവൻ said...

അങ്ങനെയും ആകാതിരിക്കാം പക്ഷെ സമനില തെറ്റിയത് എന്നത് സത്യം

Typist | എഴുത്തുകാരി said...

ആയിരിക്കാം.

Vinodkumar Thallasseri said...

ഭ്രാന്തന്‍മാരെക്കുറിച്ച്‌ 'സ്ഥിര'ബുദ്ധിയുള്ള നമ്മള്‍ക്കെന്തറിയാം. നന്നായി.

Sureshkumar Punjhayil said...

Theerchayayum...!

Manoharam.. Ashamsakal...!!!

വേണു venu said...

പരലോകത്ത് ചോദ്യം ചെയ്യാന്‍ ഭ്രാന്ത് വേണമോ.
കവിത മനസ്സിലായില്ല. ഒന്നു കൂടി വായിക്കാം.

Confused Pragmatist said...

oru vaasthavam .... ezhuthukarkellam oru pakshe bhranthu oralpam undavum.... enikkum thanikkum.... iniyumingane orayiram perkku....

സുനിലൻ  കളീയ്ക്കൽ said...

കവിത നന്നായി

Chinju said...
This comment has been removed by the author.