Thursday, March 13, 2008

മാര്‍ച്ച്‌ നിന്നോട്‌...

ദുഖത്തിന്റെ പുസ്തകത്തില്‍
രക്തം കൊണ്ട്‌ കവിത കോറുമ്പോള്‍
എത്ര വാക്കുകളെ
എനിക്ക്‌ തിരിച്ചുപിടിക്കേണ്ടി വരും...

കൂടണഞ്ഞ
പാതി തളര്‍ന്ന
മരിച്ച, പേ പിടിച്ച അക്ഷരങ്ങളെ
ഒരേ പ്രതലത്തില്‍ എങ്ങനെ നിരത്താനാവും...

കാലിനടിയില്‍പ്പെട്ട്‌ ശ്വാസം മുട്ടിമരിച്ച
പ്രണയമെന്ന വാക്കിന്‌
ആര്‍ക്ക്‌ പുനര്‍ജന്മം നല്‍കാനാവും...

കാലം തെറ്റിയെത്തിയ കണിക്കൊന്നയും
വിരുന്നെത്തിയ ഗുല്‍മോഹറും
കൊഴിഞ്ഞു തീര്‍ന്നാലും
സൗഹൃദമെന്ന ഭാഷയെ ആര്‌ നിര്‍വചിക്കും...

ഇരുണ്ട മുറിക്കുള്ളില്‍
വീണുടഞ്ഞേക്കാവുന്ന
സാഹോദര്യമെന്ന വാക്കിനെ
എങ്ങനെ വിശ്വസിക്കാനാവും...

ജാലകങ്ങള്‍ക്കപ്പുറത്തെ ശൂന്യത
മൂത്രപ്പുരയില്‍ കുറിച്ചിട്ട തോന്നിവാസങ്ങള്‍...
ഇവ കൊണ്ടെങ്ങനെ വരികള്‍ തീര്‍ക്കും...

മേല്‍ക്കൂരകളില്‍
ചുവരുകളില്‍
തെളിവിനായി കുറിച്ചിട്ട പേരുകള്‍ കൊണ്ട്‌
എങ്ങനെ പ്രാസമൊപ്പിക്കും...

ബന്ധനമറ്റ്‌ ചിതറിപ്പോയ
ദ്രവിച്ച പുസ്തകതാളിലെ
അവശേഷിക്കുന്ന ആംഗലേയ പദങ്ങള്‍ കൊണ്ട്‌
എങ്ങനെ അലങ്കാരങ്ങള്‍ പണിയും...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്‌...
നീ...ക്ഷമിക്കുക

24 comments:

ഗിരീഷ്‌ എ എസ്‌ said...

ചില്ലുജാലകത്തിനപ്പുറം
ഒരിക്കല്‍ കൂടി
കണിക്കൊന്ന
കാലം തെറ്റി പൂത്തിരിക്കുന്നു...
കാഴ്ചക്ക്‌ വസന്തം തീര്‍ത്ത്‌
പക്ഷികളും
ചിത്രശലഭങ്ങളും
വീടുമാറ്റം നടത്തുന്ന
ഈ പുലരിയില്‍
മൗനത്തിന്റെ മുറിഞ്ഞ ദേഹത്ത്‌
ഞാനെന്റെ പ്രാരാബ്ധങ്ങളിറക്കിവെക്കട്ടെ...

എന്നുമെന്നെ കരയിച്ചിട്ടുള്ള മാര്‍ച്ച്‌
ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന്‍ തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക...

മാര്‍ച്ച്‌ നിന്നോട്‌-പുതിയപോസ്റ്റ്‌

കാപ്പിലാന്‍ said...

droupathi , very good ...I will put some flowers here

Sharu (Ansha Muneer) said...

superb..... കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല

സജീവ് കടവനാട് said...

അലങ്കാരവും വൃത്തവും തെറ്റിവിരിയുന്ന കണിക്കൊന്നയും കണിക്കൊന്ന തന്നെ.

ജിതൻ said...

ദ്രൌപദീ‍....
നരച്ച ചിന്തകളുടെ ഉണങ്ങിയ ശിഖരങ്ങള്‍ കൂടിയടരും മുന്‍പ് പേര് പോലും കുറിക്കാതെ മടങ്ങുന്നു....
വായനക്കാരന്റെ മനസ്സില്‍ വിഷാദത്തിന്റെ നേര്‍ത്ത വരകളാണ് താങ്കള്‍ കോറിയിടാറുള്ളത്......യാതൊരു ക്രമവുമില്ലാത്ത അങ്ങിങ്ങുകിടക്കുന്ന വരകള്‍!!!!!
നല്ല ബിംബങ്ങള്‍.....
ഇനിയെന്ത് എന്ന തോന്നലാണ് എന്നും താങ്കളുടെ കവിതകള്‍ നല്‍കിയിട്ടുള്ളത്.....
പ്രശംസയില്‍ ഒതുങ്ങാത്തത്കൊണ്ട് മുതിരുന്നില്ല....

Unknown said...

ഇതിലും മനോഹരമായി എങ്ങനെ മാര്‍ച്ചിനെ വര്‍ണ്ണിക്കും?
മാര്‍ച്ച് ഒരിക്കലും വാക്കുകളിലൊതുങ്ങാത്ത ഒരു മാസമാണെന്നു തോന്നാറുണ്ട് ..
ചുരുങ്ങിയ വാക്കുകളില്‍ ദ്രൌപ മാര്‍ച്ചിന്റെ എല്ലാ ഭാവങ്ങളും,സങ്കടങ്ങളും ശക്തമായൊതുക്കിയിരിക്കുന്നു..
അഭിനന്ദനങ്ങള്‍..

ദിലീപ് വിശ്വനാഥ് said...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...

നല്ല വരികള്‍.

ശെഫി said...

മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നു

ശെഫി said...

മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നു

ശെഫി said...

മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നു

ശെഫി said...

മാര്‍ച്ച് ഇങനെയാന്‍ , ഈ മാസം അകതാരില്‍ വീഴ്ത്തുന്ന വ്രണങ്ങള്‍ അറിയാതെ പോവുന്നു

ശ്രീ said...

മാര്‍ച്ചിന്‍ എപ്പോഴും ഒരു വിട വാങ്ങലിന്റെ പ്രതീതിയാണ്.
നന്നായിരിയ്ക്കുന്നു ദ്രൌപദി...
:)

Anonymous said...

ചില്ലുജാലകത്തിനപ്പുറം
ഒരിക്കല്‍ കൂടി
കണിക്കൊന്ന
കാലം തെറ്റി പൂത്തിരിക്കുന്നു...(ആവര്‍ത്തനം അല്ലെ??)

മൗനത്തിന്റെ മുറിഞ്ഞ ദേഹത്ത്‌........

ഞാന്‍ ഈ ഒട്ടൊഗ്രാഫ് മുഴുവനായി വായിച്ചതു ഇന്നലെ ആണ് .ഒരു പക്ഷെ ....അനുഭവങ്ങളുടെ ആവര്‍ത്തനം ആണൊ.......അല്ലെങ്കില്‍ വാക്കുകളുടെയൊ.......എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുറിച്ചിടുന്ന ഓരോ വാക്കുകളിലും കണ്ണീരിന്റെ നനവുണ്ടാകുമ്പോള്‍ വരികളുടെ തേങ്ങല്‍ പ്രതിധ്വനിക്കുന്നത്
മനസ്സിനുള്‍ലിലെവിടെയോ ആണ്‍്....

ദ്രൌപദീ, വാക്കുകള്‍ക്കുമതീതമായൊരു ഫീലിങ്

ധ്വനി | Dhwani said...

നാലാം വരിയില്‍ രണ്ടാമതിരുന്ന് തിരക്കിട്ടു ത്തരമെഴുതുന്നതിനിടയില്‍ വാകപൂവു വീഴിയ്ക്കുന്ന കാറ്റ്നെയും മുന്നിലെ ബഞ്ചിലിടതിരിയ്ക്കുന്ന കൂട്ടുകാരനെയും ഒന്നു പാളി നോക്കി നെടുവീര്‍പ്പെട്ടിട്ടുണ്ട്....''പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു''...... എന്ന്!

ഹരിശ്രീ said...

നരച്ച ചിന്തകളുടെ
ഉണങ്ങിയ ശിഖരങ്ങള്‍ കൂടി അടരും മുമ്പ്‌
പേര്‌ പോലും കുറിക്കാതെ മടങ്ങുന്നു...
മാര്‍ച്ച്‌...
നീ...ക്ഷമിക്കുക


നല്ല വരികള്‍...

:)

കാവലാന്‍ said...

ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന്‍ തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക..
.....................

യാരിദ്‌|~|Yarid said...

എന്നുമെന്നെ കരയിച്ചിട്ടുള്ള മാര്‍ച്ച്‌
ഓട്ടോഗ്രാഫില്‍
ഒന്നും കുറിക്കാനാവാതെ
പിന്‍ തിരിയേണ്ടി വരുന്നതില്‍
ക്ഷമിക്കുക.....


:(

ഏറനാടന്‍ said...

മാര്‍ച്ച് മാര്‍ച്ചായി പോയികൊണ്ടിരിക്കും..
ഏപ്രീലിനും വേനലവധിക്കും വഴിമാറിക്കൊടുത്തുകൊണ്ട്...

ദ്രൗപതി നന്നായിരിക്കുന്നു.. മുന്‍പുള്ള പോസ്റ്റുകളും വായിച്ചു.. ഒന്നിനൊന്ന് മെച്ചം...

അനോണിമാഷ് said...

ഇതാണ് മക്കളെ കവിത! എന്റെ കണ്ണുകള്‍ നിറയുന്നു

ചന്ദ്രകാന്തം said...

ദ്രൗപദീ,
ഓര്‍മ്മകളില്‍ ഉഷ്ണക്കാറ്റ്‌ പൊടിപറത്തുന്നു....

ഗിരീഷ്‌ എ എസ്‌ said...

കാപ്പിലാന്‍
ശാരു
കിനാവ്‌
ജിതന്‍
ആഗ്നേ
വാല്‍മീകി
ശെഫി
ശ്രീ
പയ്യന്‍സ്‌ (പലതും ജീവിതത്തില്‍ ആവര്‍ത്തിക്കേണ്ടി വരാറില്ലേ?)
പ്രിയാ
ധ്വനീ
ഹരിശ്രീ
കാവാലന്‍
വഴിപോക്കാന്‍
സാലിയേട്ടാ
അനോണി
ചന്ദ്രേ
അഭിപ്രാങ്ങള്‍ക്ക്‌ ഒരുപാട്‌ നന്ദി...

Anonymous said...

nannayittundu...

ദൈവം said...

വാക്കുകള്‍കൊണ്ട് എല്ലാം പറയാനാകുമായിരുന്നെങ്കില്‍, ദ്രൌപദീ നമ്മുടെ സങ്കടങ്ങളെല്ലാം എന്നേ പെയ്തു തോര്‍ന്നേനെ...