Monday, January 14, 2008

ശൈത്യകാലത്തെ വിവാഹം

നെറ്റിയില്‍
ചുണ്ടുകള്‍ ചേര്‍ത്ത്‌
നീ പറഞ്ഞതോര്‍മ്മയുണ്ടോ..?
ശൈത്യകാലത്തെക്കാള്‍
തണുപ്പാണെന്ന്‌...

മുടിയില്‍
മുഖം പൂഴ്ത്തി
മന്ത്രിച്ചതോര്‍മ്മയുണ്ടോ..?
വസന്തത്തെക്കള്‍
സുഗന്ധമാണെന്ന്‌...

കവിളില്‍
ക്ഷതം തീര്‍ത്ത്‌
പുലമ്പിയതോര്‍മ്മയുണ്ടോ?
മാംസമല്ലിത്‌
പൂവാണെന്ന്‌...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...
മാനാഞ്ചിറയിലെ
ദിനോസറുകളില്‍ കുറിച്ചിട്ട
പേരുകള്‍ക്ക്‌ ജീവന്‍ വെച്ചോ...
ചതഞ്ഞ മോഹങ്ങളില്‍ നിന്ന്‌
പുതിയ മുള പൊട്ടുന്നുണ്ടോ...
നിന്നെ വീര്‍പ്പുമുട്ടിക്കാനല്ല ഈ ചോദ്യങ്ങള്‍
സമാശ്വാസത്തിന്റെ
തീ പടര്‍ത്തുവാന്‍ മാത്രം...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

40 comments:

ഗിരീഷ്‌ എ എസ്‌ said...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...
മാനാഞ്ചിറയിലെ
ദിനോസറുകളില്‍ കുറിച്ചിട്ട
പേരുകള്‍ക്ക്‌ ജീവന്‍ വെച്ചോ...
ചതഞ്ഞ മോഹങ്ങളില്‍ നിന്ന്‌
പുതിയ മുള പൊട്ടുന്നുണ്ടോ...
നിന്നെ വീര്‍പ്പുമുട്ടിക്കാനല്ല ഈ ചോദ്യങ്ങള്‍
സമാശ്വാസത്തിന്റെ
തീ പടര്‍ത്തുവാന്‍ മാത്രം...


ശൈത്യകാലത്തെ വിവാഹം-പുതിയ പോസ്റ്റ്‌ (എനിക്ക്‌ പുതിയതായി കിട്ടി, പേനതുമ്പില്‍ അഗ്നി വളര്‍ത്തുന്ന കൂട്ടുകാരിക്ക്‌ സമര്‍പ്പിക്കുന്നു...)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...

വരികളില്‍ തിളങ്ങുന്നു പ്രണയമെന്ന അഗ്നി.
മനസ്സ് തൂലികയാക്കിയത് പോലെ നയിസ്..

പ്രയാസി said...

"എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു..."

പഴയൊരു പ്രണയാവശിഷ്ടം ഞാനും കുഴിച്ചിട്ടിട്ടുണ്ട്..നാട്ടില്‍ ചെന്നു മാന്തി നോക്കണം..

sv said...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

"പാപിയുടെ കളങ്കത്തില്‍ നിന്നു നിന്‍റെ
കവിളില്‍ ഒരു മറുക്.."

മന്‍സുര്‍ said...

ദ്രൗപദി...

കവിതകള്‍ക്ക്‌ കമന്റുകള്‍ കവിതകളാകുബോല്‍
ഞാനൊരല്‍പ്പം മാറി നിന്ന്‌ വായിക്കട്ടെ...

കവിതകമന്റുകളും നല്ലത്‌...പക്ഷേ വിഷയങ്ങളോട്‌ കിടപിടിക്കത്തക്ക വരികലാവുബോല്‍..മഞ്ഞികണമെന്ന്‌ കാണുബോല്‍ മഞ്ഞിനെ കുറിച്ച്‌ വാ തോരാതെയുള്ള കമന്റുകള്‍ നല്ലതോ അറിയില്ല

നല്ല വരികള്‍.......അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അലി said...

ദ്രൌപൂ...
മനോഹരമായിരിക്കുന്നു വരികള്‍!
അഭിനന്ദനങ്ങള്‍.

ശെഫി said...

sകുഴിച്ചു മൂടിയ ചില പ്രണായാവശിഷ്ടങ്ങളെ ഈ വരികള്‍ വലിച്ചു പുറത്തിട്ടു കളഞ്ഞു..

പറഞ്ഞതെന്തോ അത്‌ പൂര്‍ണ്ണതയോടെ ഫലിപ്പിക്കാനായിരിക്കുന്നു

അഭിനന്ദനങ്ങള്‍

ശ്രീനാഥ്‌ | അഹം said...

വരികള്‍ നന്നായിരിക്കുന്നു. എന്നാലും ചില പ്രയോഗങ്ങള്‍ അതിന്റെ ഒഴുക്കിന്റെ തടയുന്നുണ്ടോ എന്നൊരു സംശയം.

ജൈമിനി said...

ഋതുക്കളിലൂടെ സഞ്ചരിക്കുന്ന പ്രണയം മനോഹരമായിട്ടുണ്ട്. ക്ലൈമാക്സ് ഗംഭീരം! :-)

ശ്രീനാഥ് പറഞ്ഞ പോലെ ആ മാനഞ്ചിറയിലെ ദിനോസര്‍ അല്പം ലോക്കലൈസേഷനായി വേറിട്ടു കിടക്കുന്നോ എന്നൊരു സംശയം. ആ വരിയില്ലെങ്കിലും കവിത പൂര്‍ണ്ണമാണെന്ന സ്ഥിതിയുള്ളപ്പോള്‍ അതു വേണോ എന്നും സംശയം.

ഭൂമിപുത്രി said...

ഈ ഓര്‍മ്മപ്പൊട്ടുകളുടെ കൂര്‍മ്മുനകള്‍ എവിടെയൊക്കെയൊ കൊണ്ട്കേറി..
അഭിനന്ദനങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുഴിച്ചുമൂടിയ പ്രണയം വളപ്പൊട്ടുകളെപ്പോലെ കരയാറുണ്ട്...

കാലം അത് വീണ്ടും മറ്റൊരു സ്നേഹത്തിന്റെ കുപ്പായത്തില്‍ ഓലിപ്പിക്കും...

ദ്രൌപദീ, വളരെ നല്ലൊരു കവിത.

ജ്യോനവന്‍ said...

നല്ല കവിത.

നാടോടി said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

നല്ല വരികള്‍.
മൊത്തത്തില്‍ വളരെ നല്ല കവിത ദ്രൗപതി.

Sharu (Ansha Muneer) said...

നല്ല കവിത.....
“എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു..."....
നല്ല വരികള്‍

വിനോജ് | Vinoj said...

ദ്രൌപതിയുടെ പല രചനകളും ഞാന്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇടയ്‌ക്കിടയ്‌ക്ക്` വായിക്കാനായി.
ഈ കവിത എന്തായലും അതില്‍ ചേര്‍ക്കുന്നില്ല.
പുസ്‌തകത്താളില്‍ “കരി“ കൊണ്ടെഴുതി
സമാശ്വാസത്തിന്റെ “തീ“..
ചിലതൊക്കെ ദഹിയ്‌ക്കാതെ കിടക്കുന്നു വരികളില്‍.
എന്റെ ദഹനക്കേടുകൊണ്ടുമാവാം :)

Murali K Menon said...

കൊള്ളാം എന്ന് പറയാനാണിഷ്ടം.

Sherlock said...

കവിത മനോഹരം.... :)

മാനാഞ്ചിറ സംഗതി എന്താ ?

simy nazareth said...

നല്ല കവിത!

ഉപാസന || Upasana said...

ആദ്യവരികള്‍ വളരെ നന്നായി വര്‍മ.

പക്ഷേ അവസാനം ഒന്നും മനസ്സിലായില്ല.
വരികള്‍ നല്ലത്.
പക്ഷേ എനിക്ക് മനസ്സിലാക്കാനായില്ല അര്‍ത്ഥം.

“എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...“

:)
എന്നും സ്സ്നേഹത്തോടെ
ഉപാസന

നിലാവര്‍ നിസ said...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

വല്ലാത്ത ഒരു വിഹ്വലത അനുഭവപ്പെടുന്നു എവിടെയോ
എന്തേ.. അങ്ങനെ?

ഗീത said...

ദ്രൌപതിയുടെ കവിതകള്‍ വായിച്ചു സന്തോഷിക്കാന്‍ തുടങ്ങുന്നു...
എന്നാലും അത്രക്കങ്ങട് പറ്റുന്നില്ല...
ഈ കവിതയിലും ഘനീഭവിച്ച ദു:ഖം....

ദ്രൌപതീ, ശിശിരം കഴിഞ്ഞ് വാസന്തം വരും...
അന്നാ മരം വീണ്ടും തളിര്‍ക്കും, പൂക്കും, കായ്ക്കും......

ആ വാസന്തത്തിനായി നമുക്ക് കാത്തിരിക്കാം, ദ്രൌപതീ...

ഗിരീഷ്‌ എ എസ്‌ said...

സജീ
പ്രയാസി
എസ്‌ വി
മന്‍സൂര്‍ ഭായി
അലി
ശെഫി
ശ്രീനാഥ്‌ (ഇനി തിരുത്താം)
മിനീസ്‌ (യാഥാര്‍ഥ്യവുമായി കൂട്ടിയിണക്കാന്‍ വ്യര്‍ത്ഥശ്രമം)
ഭൂമിപുത്രി
പ്രിയാ
ജ്യോനവന്‍
ബാജി
വാല്‍മീകി
ഷാരു

വിനോജ്‌ (കരി കൊണ്ട്‌ എന്ന്‌ എഴുതിയത്‌ ഏതു നിമിഷവും മായാനായി പടര്‍ന്ന്‌ വികൃതമാവാനായി എഴുതിയത്‌ എന്നാണ്‌ ഉദ്ദേശിച്ചത്‌...സമാശ്വാസത്തിന്റെ തീ എന്നുദ്ദേശിച്ചത്‌ എത്ര ആശ്വസമാണെങ്കിലും അത്‌ അലോസരപ്പെടുത്തുന്നവെന്നാണ്‌...)

മുരളിയേട്ടാ

ജിഹേഷ്‌ (ചില യാഥാര്‍ത്ഥ്യങ്ങള്‍ മറക്കാനാവുന്നില്ല)
സുനില്‍ (കാമുകനാല്‍ നശിച്ചുപോയൊരു പെണ്‍കുട്ടി പുതിയ വിവാഹത്തിന്‌ കാത്തിരിക്കുന്നതാണ്‌ പ്രതിപാദിക്കാന്‍ ഉദ്ദേശിച്ച വിഷയം)

നിലാവേ...(വെറുതേ...)

ഗീതേച്ചീ (പ്രതീക്ഷയുടെ ഉദയവുമായി ഇനിയും സുഖദമായൊരു ദിനം വരാതിരിക്കില്ലെന്ന്‌ വിചാരിക്കാറുണ്ട്‌...)

അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരുപാട്‌ നന്ദി...

Unknown said...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...
ഹൃദ്യമായ വരികള്‍...
ജിഹേഷിന്റെ പരാതി എനിക്കുമുണ്ടേ..(ഇപ്പോളും. :-))

റോഷ്|RosH said...

ബാക്കിയൊക്കെയും സമ്മതിച്ചു.
പക്ഷേ,
കവിളുകള്‍ക്ക്
തണുപ്പിനെക്കാള്‍
തണുപ്പായിരുന്നില്ല.
പകരം..
തീച്ചുവപ്പിനേക്കാള്‍
ചുവന്നതും,
തുടുത്തതുമായിരുന്നു.







നല്ല കവിത....

ഏ.ആര്‍. നജീം said...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

പ്രിയമുള്ളോരാരാരോ വരുവാനുണ്ടെന്ന് വെറുതേ മോഹിക്കുമല്ലോ.... :)

ശ്രീ said...

“ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...”

നല്ല വരികള്‍‌, ദ്രൌപതീ...
ആശംസകള്‍!
:)

കാവലാന്‍ said...

"പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ..."

ചിനുങ്ങിപ്പെയ്യുന്ന മഴപോലെ ഓര്‍മ്മകളെ കുതിര്‍ത്തു കളയുന്നു ചില വരികള്‍.

വിനോജ് | Vinoj said...

ഓക്കെ. ഇപ്പോള്‍ ദഹിച്ചു.
:D

മഴവില്ലും മയില്‍‌പീലിയും said...

ഇന്നെന്റെ ശിശിരം
ഇലകള്‍ കൊഴിഞ്ഞുതീര്‍ന്നൊരു
മരത്തിന്റെ
വിഹ്വലതകളോടെ
വഴിതെറ്റി വരുന്ന ആരിലോ
വീഴാന്‍ കാത്തുനില്‍ക്കുന്നു...

ഈ വരികള്ക്ക് വല്ലാത്ത തീഷ്ണത..നല്ല കവിത...

Cartoonist said...

'ദ്രൌപിണീ' എന്നു വിളിച്ചോട്ടെ, വെറുതെ ഒരു ശൈലിയ്ക്ക് ... ഹല്ല പിന്നെ :)

കവിളില്‍ ക്ഷതം തീര്‍ത്ത്‌ പുലമ്പിയതോര്‍മ്മയുണ്ടോ?
മാംസമല്ലിത്‌ പൂവാണെന്ന്‌...

പ്രയോഗങ്ങളുടെ ഒതുക്കം മനോഹരം. പുളയ്ക്കുന്ന കാമാതുരത !

ഉപാസനയ്ക്കൊന്നും മനസ്സിലായില്ലെന്ന്. ഞാന്‍ രണ്ടു ദീര്‍ഘശ്വാസമെടുത്തു
നില്‍ക്കുന്നതു കണ്ടിട്ടുണ്ടോ ഉപാ? ഇടിച്ചു ഞന്‍ ചമ്മന്തിയാക്കിക്കളയും ,
ങ്ഹാ !

'ഹിംബേ ഏ ഏ ഏ...'. ഞാന്‍ തിരിഞ്ഞു നോക്കി. അതാ, മുറ്റത്തൊരു ലെസ്ബിയന്‍ പശു !
(ദ്രൌപ്സ്, തമാശയാണേ :)
.............................
ദ്രൌപദിയുടെ കവിതകള്‍ തീക്ഷ്ണമാണ്. ആ ആത്മഹത്യാക്കവിതകളടക്കം.
എന്നുവെച്ച്, 'ഇടിച്ചു ഞന്‍ ചമ്മന്തിയാക്കിക്കളയും' എന്ന എന്റെ അന്നത്തെ
ഭീഷണി ഞാന്‍ പിന്‍വലിച്ചിട്ടൊന്നുമില്ല.
..................................

കാര്‍വര്‍ണം said...

ഞാനൊരു പുതിയ വായനക്കാരി. ഏനിക്കിഷ്ടമായ്. തീവ്രമായ വരികള്‍.
എന്നാലും ഈ വരികള്‍ കുഴപ്പിക്കുന്നു.ആദ്യത്തെ വരിയിലാണ്. ഉപാസനയ്ക്ക് നല്‍കിയ മറുപടി കൂട്ടിവായിച്ചാലും...

എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു...“

ഹരിശ്രീ said...

ദ്രൌപതി,

വളരെ മനോഹരമായ വരികള്‍ ...

നല്ല കവിത...

ആശംസകള്‍

midhun raj kalpetta said...

nalla kavitha...

pavithran theekkuniyude kavithakal vaayikkan sramikkuka...

thudarnnum ezhuthuka...

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ
പാനൂരാന്‍
നജീം
ശ്രീ
കാവാലന്‍
വിനോജ്‌
കാണാമറയത്ത്‌
കാര്‍ട്ടൂണിസ്റ്റ്‌
കാര്‍വര്‍ണം
ദൈവം
ഹരിശ്രീ
മിഥുന്‍
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി,,,

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നെറ്റിയില്‍
ചുണ്ടുകള്‍ ചേര്‍ത്ത്‌
നീ പറഞ്ഞതോര്‍മ്മയുണ്ടോ..?
ശൈത്യകാലത്തെക്കാള്‍
തണുപ്പാണെന്ന്‌...

മുടിയില്‍
മുഖം പൂഴ്ത്തി
മന്ത്രിച്ചതോര്‍മ്മയുണ്ടോ..?
വസന്തത്തെക്കള്‍
സുഗന്ധമാണെന്ന്‌...

നല്ല വരികള്‍.......അഭിനന്ദനങ്ങള്‍

Rafeeq said...

"എന്റെ തുവാലക്ക്‌
നിറം നല്‍കിയ നിന്റെ രക്തം...
നിന്റെ പകലുകള്‍ക്ക്‌
അനക്കം വെപ്പിച്ച
എന്റെ വളപ്പൊട്ടുകള്‍...
രഹസ്യങ്ങളായി
ഞാനവ കുഴിച്ചുമൂടുന്നു"

വളരെ നല്ല വരികള്‍
അഭിനന്ദങ്ങള്‍

മന്‍സുര്‍ said...

ദ്രൗപദി

മനോഹരമീ അക്ഷരങ്ങള്‍...

കറപുരണ്ട നിന്റെ
പുസ്തകതാളില്‍
കരി കൊണ്ടെഴുതിയ പ്രണയലേഖനം
ഇന്നും മായാതെ കിടക്കുന്നുണ്ടോ...


നന്‍മകള്‍ നേരുന്നു

ഗിരീഷ്‌ എ എസ്‌ said...

സഗീര്‍
റഫീക്ക്‌
മന്‍സൂര്‍
അഭിപ്രായത്തിന്‌ നന്ദി...

വിനയന്‍ said...

....കനലുകള്‍ വാരിയെറിയുന്ന വരികള്‍....