Wednesday, December 05, 2007

മഴവില്ല്‌

നിറങ്ങള്‍കൊണ്ടൊരു
കളി
പ്രകൃതിക്കൊരു രസമാണ്‌..
കണ്ണുചിമ്മുമ്പോഴേക്കും
മാഞ്ഞുപോകുന്നതിനാല്‍
തോല്‍ക്കുന്നതാരാണെന്ന
അജ്ഞത ബാക്കിയാക്കിയാവും
വിരാമം..

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

തടവറ ഭേദിച്ച്‌ പായുന്ന ചിന്തകളെ
വെളുത്ത കടലാസിലേക്ക്‌
കമഴ്ത്തിയിടുമ്പോള്‍
അത്‌
അതിര്‍ത്തിലംഘിച്ച്‌ പായാന്‍
കൊതിക്കുന്നതെന്തിനാവും...
മഷിയിലൊതുങ്ങാന്‍
മടിക്കുന്നൊരു മനസുണ്ടതിനെന്ന്‌
ആരും
തിരിച്ചറിയാത്തതെന്താവും...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...

28 comments:

ഗിരീഷ്‌ എ എസ്‌ said...

നിറങ്ങള്‍കൊണ്ടൊരു
കളി
പ്രകൃതിക്കൊരു രസമാണ്‌..
കണ്ണുചിമ്മുമ്പോഴേക്കും
മാഞ്ഞുപോകുന്നതിനാല്‍
തോല്‍ക്കുന്നതാരാണെന്ന
അജ്ഞത ബാക്കിയാക്കിയാവും
വിരാമം..

മഴവില്ല്‌-പുതിയപോസ്റ്റ്‌

മന്‍സുര്‍ said...

ദ്രൗപദി ...

അക്ഷരങ്ങളിലൂടെ കവിതകള്‍
പറയുന്നതിനോടൊപ്പം
അവ മനസ്സുകളില്‍ ചിത്രങ്ങളായ്‌
വരക്കുകയും ആ ചിത്രങ്ങളിലൂടെ
മഴവില്ല്‌ വിരിയുന്നതും നോകി നിന്നു പോകുന്നു
ഓരോ വരികളിലൂടെ കടന്ന്‌ പോകുബോല്‍

എത്ര സുന്ദരമീ വരികള്‍...

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

ഇനിയുമൊരുപ്പാട്‌ എഴുതുക.....

നന്‍മകള്‍ നേരുന്നു

അലി said...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...

മനോഹരമീ വരികള്‍..
ഓര്‍മ്മകളുടെ ചെപ്പിലെന്നും കൌതുകമായി സൂക്ഷിച്ച മഴവില്ലുവിരിയിച്ചതിനു നന്ദി...

അഭിനന്ദനങ്ങള്‍!

CHANTHU said...

കെട്ടിവെച്ചതൊന്നു പൊട്ടിച്ചിട്ടാലതു മാനം തൊടും, മഴവില്ലാവും, മായാതെ മനസ്സില്‍ വര്‍ണ്ണം വിരിയിക്കും......

ഉപാസന || Upasana said...

എന്താണ് അഗ്രസീവ് എന്ന് വര്‍മാജി വീണ്ടും കാട്ടിത്തരുന്നു
“മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...“

കൊള്ളാം ഇത് കൊണ്ടെന്റെ മനസ്സില്‍
അഭിനന്ദനങ്ങള്‍
:)
ഉപാസന

ബാജി ഓടംവേലി said...

എല്ലാവരും ജയിക്കുന്ന ഒരുകളിക്കായുള്ള കാത്തിരിപ്പ് തുടരാം

ദിലീപ് വിശ്വനാഥ് said...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...

നല്ല വരികള്‍.

Unknown said...

nice lines.....:)

Sherlock said...

:)


എന്താണെന്നറിയില്ല ..നാലു ഭാഗങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങള്‍ക്ക് പ്രമേയവുമായി ഒരു ബന്ധം കണ്ട്ത്താന്‍ പറ്റിയില്ല...അല്ലെങ്കിലും കവിതകളൊന്നും അത്ര പെട്ടെന്നെനിക്കു ദഹിക്കാറില്ല :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..
തളര്‍ന്ന കാലുകളുളള
പൂച്ചക്കുട്ടിയെ വളര്‍ത്തുന്ന
പെണ്‍കുട്ടിയുടെ
മനസിന്റെ
തളര്‍ച്ച മാറ്റാന്‍
യൗവനത്തെ പോരിന്‌ വിളിച്ചാല്‍ മതി...

കരുത്തുറ്റ വരികള്‍...

അഭിനന്ദനങ്ങള്‍!!!

വേണു venu said...

ദ്രൌപദി ഈയിടെ എഴുതിയ കവിതകളില്‍‍ ഞാന്‍ വായിച്ചതില്‍‍ ഇതെനിക്കൊത്തിരി ഇഷ്ടമായിരിക്കുന്നു.
മനോഹരമായ വരികള്‍‍ ആശയങ്ങളുടെ ഒരു മഴവില്ലു തന്നെ സൃഷ്ടിച്ചിരിക്കുന്നു. പ്രകൃതിയുടെ നിറം കൊണ്ടുള്ള കളി പോലെ ആശയങ്ങള്‍‍ നിറഞ്ഞ വരികള്‍‍ ഇവിടെ രസിക്കുന്നു. ആശംസകള്‍‍.:)

ഭൂമിപുത്രി said...

ദ്രൗപദിയുടെ മാത്രമായ ഈ മഴവില്ലിന്റെ ചാരുതയെനിക്കിഷ്ടപ്പെട്ടു.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കൊള്ളാം ദ്രൗപതി. ശരിക്ക് മനസ്സിലാക്കാന്‍ രണ്ടുമൂന്നാവര്‍ത്തി വായിച്ചു. കാരണം കവിതയുമായി അത്ര വലിയ പിടിയില്ല ട്ടോ. ശരിക്ക് വായിച്ചപ്പോഴ മനസിലയത്കൊള്ളാം ദ്രൗപതി. ശരിക്ക് മനസ്സിലാക്കാന്‍ രണ്ടുമൂന്നാവര്‍ത്തി വായിച്ചു. കാരണം കവിതയുമായി അത്ര വലിയ പിടിയില്ല ട്ടോ. ശരിക്ക് വായിച്ചപ്പോഴ മനസിലയത്

ശ്രീ said...

ദ്രൌപതീ...

സുന്ദരമായ വരികള്‍‌... നന്നായിരിക്കുന്നു.
“മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി...
............
മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...”

:)

ദൈവം said...

ഇങ്ങിനെത്തന്നെയാണത്;
പ്രകൃതിയും ജീവിതവും കവിതയും...

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂ...
അലി
ചാന്ത്‌..
സുനില്‍
ബാജി
ആഗ്നേയ
ജിഹേഷ്‌-പ്രമേയവുമായി ബന്ധപ്പെടുത്തിയാണ്‌ എഴുതാന്‍ ശ്രമിച്ചത്‌...ക്ഷണികമായ സൗന്ദര്യത്തിന്റെ ആയുസിനെ കുറിച്ചുള്ള കൂട്ടിയണക്കലായിരുന്നു മനസില്‍.പ്രിയ
വേണുവേട്ടാ..
ഭൂമിപുത്രി
സണ്ണിക്കുട്ടാ
ശ്രീ
ദൈവം
വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും എന്നെന്നും കടപ്പാട്‌...

സഹയാത്രികന്‍ said...

കൊള്ളാം... നന്നായിട്ടുണ്ട്...
:)

ചീര I Cheera said...

മനസ്സിലായേടത്തോളം ഇഷ്ടമായി..
:)

പ്രയാസി said...

മഴവില്ലുപോലെ മനോഹരം..:)

പി.സി. പ്രദീപ്‌ said...

ദ്രൗപദി,
കവിത ഇഷ്ടപ്പെട്ടു. നല്ല വരികള്‍..
ഇനിയും എഴുതുക.

ഹരിശ്രീ said...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു...
ദ്രൌപതി,

കവിത വളരെ ഇഷ്ടപ്പെട്ടു.
ആശംസകള്‍

Mahesh Cheruthana/മഹി said...

ദ്രൗപദി ,
"മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍
മഴ ബാക്കിയാവുന്നു...
മഴവില്ലു തെളിയാത്ത
ആകാശത്തില്‍
കണ്ണുനീരായത്‌
തിമര്‍ത്തുപെയ്യുന്നു"
മനോഹരമായ വരികള്‍‍ !!
എല്ലാ ഭാവുകങ്ങളും !!!!!!!!!

അപര്‍ണ്ണ said...

മനസ്സിലുള്ള കരട്‌ കളയാനും കരഞ്ഞാ മതീന്ന് പറയുന്ന കേട്ടിട്ടിണ്ട്‌. തീവ്രമായ വരികള്‍!

G.MANU said...

മറഞ്ഞു പോകാനൊരത്ഭുതം
ബാക്കിയാക്കി
പ്രകൃതി
മടങ്ങുമ്പോള്‍
മനസില്‍

:)

ഗിരീഷ്‌ എ എസ്‌ said...

സഹന്‍
പി ആര്‍
പ്രയാസി
പ്രദീപ്‌
ഹരിശ്രീ
മഹേഷ്‌
അപര്‍ണ
ജി മനു
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നയിസ് ലൈന്‍സ്..
മനസ്സേ........കരയല്ലെ വെറുതെ......
മനോഹരമായ വരികള്‍‍ !!
എല്ലാ ഭാവുകങ്ങളും !!!!

ഗീത said...

മിഴികളിലെ കരടുകളയാന്‍
മുലപ്പാല്‌ തേടണ്ട...
കരഞ്ഞാല്‍ മതി..

വളരെ അര്‍ത്ഥവത്തായ വരികള്‍...

Unknown said...

mmmmm, iniyennanu adutha post???
waitingggggg