Wednesday, November 14, 2007

സ്ത്രീ

ഭ്രൂണഹത്യയില്‍ നിന്ന്‌
തലനാരിഴക്കൊരു
രക്ഷപ്പെടല്‍...
ദിവസങ്ങള്‍
ഗര്‍ഭപാത്രത്തില്‍
ചൂഴ്‌ന്നിറങ്ങിയതിന്റെ
തെളിവ്‌...

ബാല്യത്തിന്റെ
നനവ്‌
മിഴികളിലവശേഷിപ്പിച്ചത്‌
സ്നേഹത്തിന്റെ
തളിരിലകള്‍..
മുടി വളരുന്നത്‌
മാത്രം ദര്‍പ്പണം
തിരിച്ചറിയിച്ചു...

ഋതുമതിയായി
കളിക്കൂട്ടുകാരെ പറഞ്ഞയച്ചു...
തൊടിയിലെ ശൂന്യതയില്‍
മണ്ണപ്പം
മഴയില്‍ പൊടിഞ്ഞു...
സ്വപ്നങ്ങളുടെ
സഞ്ചാരപഥങ്ങള്‍ തേടി
രക്തം തലങ്ങും വിലങ്ങും പാഞ്ഞു...

യൗവനത്തിന്റെ തുടിപ്പ്‌
ആദ്യരാത്രിയുടെ നോവിനൊപ്പം
ഇഴകളര്‍ന്ന്‌ പോയി...
രാത്രിയുടെ
മുറിവടയാളങ്ങള്‍
പുതിയ പിറവിയുടെ
സീല്‍ക്കാരങ്ങളായി
പത്തിമടക്കി...

അമ്മയെന്ന വിളിയില്‍
ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി...

34 comments:

ഗിരീഷ്‌ എ എസ്‌ said...

അമ്മയെന്ന വിളിയില്‍
ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

സ്ത്രീ-എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ ഒരെത്തിനോട്ടം...ഏറെ വേദനിപ്പിച്ച ഒരനുഭവത്തില്‍ നിന്നുമുള്ള എടുത്തെഴുത്ത്‌...


സ്ത്രീ-പുതിയ പോസ്റ്റ്‌

സിനി said...

പിറവി തൊട്ട് സദനത്തിലെ തൂണ്‍ചാരി
ഇനിയും വരാത്ത നിഴലിനെ കാത്തിരിക്കുന്ന,
ഒരു പെണ്‍ജന്മത്തിന്റെ എല്ലാ
വിഹ്വലതകളും ഇവിടെ നിന്ന് പെറുക്കിയെടുക്കാം.

ഹൃദയത്തില്‍ ആഞ്ഞുതറക്കുന്ന എഴുത്ത്.
അഭിനന്ദനങ്ങള്‍

കുഞ്ഞന്‍ said...

അവസാനവരികള്‍ നൊമ്പരമായി മാറി..!

ജീവിത ചക്രം ഭംഗിയായി ശക്തമായി വരച്ചിരിക്കുന്നു..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഋതുമതിയായി
കളിക്കൂട്ടുകാരെ പറഞ്ഞയച്ചു...
തൊടിയിലെ ശൂന്യതയില്‍
മണ്ണപ്പം
മഴയില്‍ പൊടിഞ്ഞു...

തികച്ചും സത്യങ്ങള്‍ !!!

ഫസല്‍ ബിനാലി.. said...

aazhamulla varikal

Murali K Menon said...

സ്ത്രീ ജീവിതത്തിലൂടെ ഒരെത്തിനോട്ടം നന്നായി.
ഇഴകളര്‍ന്ന്‌ പോയി...?

ദിലീപ് വിശ്വനാഥ് said...

നമ്മുടെ അമ്മയെയും ചേച്ചിയേയും ഭാര്യയെയും ഒക്കെ കാണാം ഇതില്‍. വളരെ നല്ല വരികള്‍.

സഹയാത്രികന്‍ said...

ദ്രൗപദി മനോഹരമായി...
കുഞ്ഞേട്ടന്‍ പറഞ്ഞപോലെ ജീവിത ചക്രം വ്യക്തമായി വീക്ഷിച്ചു...
ആശംസകള്‍
:)

Sandeep PM said...

സത്യം ..... വാക്കുകള്‍ നിറഞ്ഞിരിക്കുന്നു

പ്രയാസി said...

അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...:(

ശോണിമ said...

സത്യമാണ് പറഞ്ഞതു.
ഇങ്ങനെയുള്ള ഈ പരിഭവം പറച്ചില്‍ ഒറ്ത്തിരിക്കാലമായി നാം മലയാളികള്‍ കേള്ക്കുന്നു.
സ്വയം മാരനുല്ല്‍ ആര്ജ്ജവമില്ലത്തടത്തോളം എന്നും പുരുഷന്റെ ചെലവില്‍ സൌജന്യമായി
ജീവിച്ചു ഞാനൊരു ഹൌസ് വൈഫാണെന്ന് ഇന്ഗ്ലീഷില്‍ ദുരഭിമാനത്ത്തിന്റെ പോങ്ങച്ച്ചം പറഞ്ഞു മടിപിടിച്ച്ചിരിക്കുവോളം ഈ നിലവിളി തുടര്‍ന്നു കൊണ്ടേയിരിക്കും
ഉമ്പാച്ചി പരിചയപ്പെടുത്തിയ ആമിന വദൂടിനെ പോലെ പ്രവര്‍ത്തിക്കുക.
തിര്ച്ച്ചയയും "സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
കിടക്കേണ്ടി വരില്ല

ഭൂമിപുത്രി said...

ചുരുക്ക ചില വാ‍ക്കുകളില്‍ വലീയ സത്യങ്ങള്‍!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

kollaam Draupathi. Very good

ഏ.ആര്‍. നജീം said...

ഒരു അമ്മയെ, സഹോദരിയെ, സുഹൃത്തിനെ, കളിക്കൂട്ടുകാരിയെ, ഏതാനും വരികളില്‍ ഹൃദ്യമായി എഴുതി അവതരിപ്പിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍..!!

Unknown said...

ജനനം മുതല്‍ മരണം വരെ വിടാതെ സ്ത്രീജന്മത്തെ പിന്തുടരുന്ന നിസ്സഹായാവസ്ഥയെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ ഭംഗിയായി പറഞ്ഞിരിക്കുന്നു...അമ്മിഞ്ഞ നുകര്‍ന്ന മകന്റെ വിരലടയാളം കവിള്‍ ഏറ്റുവാങ്ങുന്നതു തന്നെയാണ് അതില്‍ ഏറ്റവും വേദനാജനകവും...ആരുടെയും നിഴലാകാതെ സ്വന്തം വ്യക്തിത്വവും,സ്വാഭിമാനവും കാത്തുസൂക്ഷിക്കുകയല്ലാതെ ഇതില്‍ നിന്നും കരകേറാന്‍ മറ്റൊരു വഴിയും ഇല്ലതന്നെ.

ശ്രീ said...

ഒരു സ്തീജന്മം മുഴുവന്‍‌ ചുരുക്കം വാക്കുകളിലൂടെ വരച്ചു കാട്ടിയിരിക്കുന്നു.

നന്നായിട്ടുണ്ട്.

:)

ദൈവം said...

അവസാന വരികളിലുണ്ട് എല്ലാം,
എങ്കിലും അമ്മമാര്‍ക്ക് സാധാരണമായി ഇങ്ങനെ സംഭവിക്കുന്നില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അവസാനവരി വായിച്ചപ്പോള്‍ മനസിലൊരു തേങ്ങല്‍ അറിയാതെ വന്നു

ഗിരീഷ്‌ എ എസ്‌ said...

സിനി
കുഞ്ഞന്‍
പ്രിയ
ഫസല്‍
മുരളിമേനോന്‍
വാല്‍മീകി
സഹയാത്രികാ
ദീപു
പ്രയാസി
ശോണിമ (സത്യം-അഭിപ്രായത്തോട്‌ യോജിക്കുന്നു)
സണ്ണിക്കുട്ടന്‍
നജീം
ആഗ്നേയ
ശ്രീ
ദൈവം
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒരുപാട്‌ നന്ദി...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"ലോകത്തിന്റെ മുഴുപ്പും വഴുപ്പും
ഛന്നിനായകം
കഴുകികളഞ്ഞ്‌
അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി..."

മിഴിവാര്‍ന്ന വരികള്‍
ഭാവുകങ്ങള്‍ ദ്രൗപദി

അലി said...

ഹൃദയത്തില്‍ കൊള്ളുന്ന സത്യങ്ങള്‍...
വളരെ നല്ല വരികള്‍.
അഭിനന്ദനങ്ങള്‍

സജീവ് കടവനാട് said...

zOkaaardram...

ഗീത said...

ദ്രൌപതിയുടെ മിക്ക പോസ്റ്റുകളും വായിച്ചു. എല്ലാത്തിലും മരണം ഒരു കഥാപാത്രമാണ്.
എന്തേ അങ്ങനെ?
മരണത്തോടിത്ര ആഭിമുഖ്യം പുലര്‍ത്തണ്ട പ്ലീസ്...

ഇനിത്തൊട്ട്‌ സന്തോഷത്തിന്റെ കവിതകള്‍ വിരിയട്ടെ ആ മനസ്സില്‍.........

ഗിരീഷ്‌ എ എസ്‌ said...

അന്യന്‍
അലി
കിനാവ്‌
ഗീതാ..
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

ഹരിശ്രീ said...

മനോഹരമായ വരികള്‍.


അഭിനന്ദനങ്ങള്‍

മയൂര said...

അവസാനവരികള്‍ കൂടുതല്‍ ഇഷ്ടമായി..:)

Kuzhur Wilson said...

സങ്കടപ്പെടുത്തി,
അമ്മയെ ഓര്‍മ്മിപ്പിച്ചു
(ഇപ്പോഴും അതിന് കവിത തന്നെ വേണം)

Kaithamullu said...

അമ്മിഞ്ഞ നുകര്‍ന്ന മകന്റെ
വിരലടയാളം
കവിള്‍ ഏറ്റുവാങ്ങും വരെ...


-കണ്ണില്‍ നനവ് പടര്‍ത്തീ ഈ വരികള്‍.

മരണം ഒരനുഗ്രഹമല്ലേ ഈ അമ്മക്ക്? മരണം കാത്ത് കിടക്കുന്ന ഒരമ്മയായിരുന്നെങ്കില്‍ കൂടുതല്‍ തിവ്രത കിട്ടുമായിരുന്നെന്ന് തോന്നി, ദ്രൌപതി!

ഗിരീഷ്‌ എ എസ്‌ said...

മയൂര
കുഴൂര്‍ വിത്സന്‍
കൈതമുള്ള്‌
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി....

ഗിരീഷ്‌ എ എസ്‌ said...

ഹരീശ്രീ പറയാന്‍ വിട്ട്പോയി നന്ദി

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വളരെ നന്നായിരിക്കുന്നു ദ്രൗപദി.

chithrakaran ചിത്രകാരന്‍ said...

ദ്രൌപതിയുടെ വിരല്‍പ്പാടുള്ള ഒരു സ്ത്രീയുടെ ജീവിതചക്രം . നന്നായിരിക്കുന്നു.

Sharu (Ansha Muneer) said...

ഒടുവില്‍..
സദനത്തിലെ
നിഴല്‍ ചാഞ്ഞ വഴിയില്‍
ഓര്‍മ്മകള്‍
തൃസന്ധ്യക്ക്‌
നിലവിളക്കിനിടയിലൂടെ പാഞ്ഞെത്തി
മിഴികളില്‍
മരണമെന്നെഴുതി
തിരിച്ചുപോയി...
ഈ വരികള്‍ വല്ലാതെ സ്പര്‍ശിച്ചു. നന്നായി

suru said...

കൊള്ളം ഗിരീഷ്‌, നന്നായിരിക്കുന്നു....