Saturday, November 10, 2007

നിദ്ര

ബോധം
ശാന്തതക്ക്‌
വഴിമാറുന്നതുകൊണ്ടാവാം...
ഉറക്കം ഒരു ഹരമാണ്‌...

പകല്‍
സൂര്യവെട്ടത്തിന്റെ
അകമ്പടിയില്‍
മിഴികൂമ്പിനില്‍ക്കുന്നവര്‍ക്ക്‌
രാത്രിശയ്യ
അരോചകമാവാം..

ചലനാത്മകമായ
രക്തം
ശരീരത്തിന്‌
പുറത്തേക്ക്‌ വരാന്‍ കൊതിക്കുന്നത്‌...
സ്വപ്നങ്ങളുമായി
പടവെട്ടി
മുറിഞ്ഞിട്ടാവാം...

നിനക്ക്‌
കൂട്ടിരിക്കാന്‍
മോഹങ്ങളില്ലാത്ത
നിദ്രയെ ഞാന്‍ അയക്കുന്നു...
തണല്‍തേടിയുള്ള
യാത്രകളില്‍
തോറ്റടിയുന്ന
ചിന്തകളുടെ പഴുപ്പില്‍
നഷ്ടമായതാണത്‌...

കൊഴിയുന്ന ദിവസങ്ങളുടെ
ആത്മാവിനുള്ളില്‍
ഉറങ്ങിതീര്‍ത്ത
സമയമായിരുന്നധികവും...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

17 comments:

ഗിരീഷ്‌ എ എസ്‌ said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

നിദ്ര ഹരമാണ്‌...നിദ്ര ബോധശൂന്യതയാണ്‌...

നിദ്ര-പുതിയ പോസ്റ്റ്‌

അജയ്‌ ശ്രീശാന്ത്‌.. said...

"സ്വപ്നങ്ങളുമായി
പടവെട്ടി മുറിഞ്ഞിട്ടാവാം...
നിനക്ക്‌ കൂട്ടിരിക്കാന്‍
മോഹങ്ങളില്ലാത്ത
നിദ്രയെ ഞാന്‍ അയക്കുന്നു."


തീര്‍ച്ചയായും ....

ആത്മാവില്‍
വിലയം പ്രാപിക്കാന്‍
അദമ്യമായ്‌
കൊതിക്കുന്നവര്‍ക്ക്‌
നിദ്ര ഒരു
ആശ്വാസമാണ്‌
ഇടക്കാലത്തേങ്കിലും
സ്വയമറിയാതെ
എല്ലാം മറന്ന്‌
ജീവനുള്ള ശവമാകുന്നത്‌
ശാശ്വതമാകുമ്പോള്‍
ആശ്വാസം നശ്വരമാവുന്നു.
നിദ്ര അവിടെയാവാം
പൂര്‍ണ്ണമാവുന്നത്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

മനോഹരം....

പ്രയാസി said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

എന്താ പറയുക..! നല്ല വരികള്‍ എനിക്കു ഉറക്കം വരുന്നൂ...ഹാഹ്.. :)

ദിലീപ് വിശ്വനാഥ് said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

നല്ല വരികള്‍.

ഏ.ആര്‍. നജീം said...

ബോധം
ശാന്തതക്ക്‌
വഴിമാറുന്നതുകൊണ്ടാവാം...
ഉറക്കം ഒരു ഹരമാണ്‌...


ഇതുകൊണ്ട് തന്നെ എന്റെ മെയിന്‍ ഹോബി ഉറക്കം തന്നെ..:)
(നല്ല കഴ്ചപ്പാടെന്ന് എടുത്തു പറയട്ടേ)

വല്യമ്മായി said...

കവിത നന്നായി,പേടി സ്വപ്നങ്ങള്‍ കണ്ട് ഉറക്കം നഷ്ടപ്പെടുത്തുന്നവരേയോ?

Unknown said...

നല്ല പ്രമേയം....വ്യത്യസ്തമായ കാഴ്ച്ചപ്പാട്...വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ഹരിശ്രീ said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

മനോഹരമായ വരികള്‍...

ഗിരീഷ്‌ എ എസ്‌ said...

അമൃത..
വിശദമായ അഭിപ്രായത്തിന്‌ നന്ദി..
പ്രിയ
പ്രയാസി
വാത്മീകി
നജീം
വല്യമ്മായി
ആഗ്നേയ
ഹരിശ്രീ
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

ദൈവം said...

സുഖമായുറങ്ങൂ...

Unknown said...

കൊള്ളാം... നന്നായിട്ടുണ്ട്...

നല്ല വരികള്‍...
:)

ശ്രീ said...

പതിവു പോലെ തന്നെ നന്നായിരിക്കുന്നു.

:)

Mahesh Cheruthana/മഹി said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...
നല്ല വരികള്‍!!
ശരിയാണു,നിദ്ര പലപ്പോഴും ഒരുപാടു ഭാവ തലങ്ങള്‍ സൃഷ്ടിക്കുന്നു!
എല്ലാ ആശംസകളും!!

SHAN ALPY said...

എന്തിനെന്നറിയാത്ത
ശൂന്യതയില്‍
അലിഞ്ഞില്ലാതാവാന്‍
ഇരുട്ടിന്റെ മറപറ്റി
ഉറക്കത്തിലേക്ക്‌
നടന്നുപോവുകയാണ്‌
ഓരോ ജീവിതവും...

ഈ വരികള്‍ വീന്‍ടും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നില്ല
അത്രക്ക് മനോഹരമാണു വരികളും ആശയവും
സുഖിനോ ഭവ:

ഗിരീഷ്‌ എ എസ്‌ said...

ഷാന്‍
മഹേഷ്‌
ശ്രീ
സഹയാത്രികാ
ദൈവം
നന്ദി

Murali K Menon said...

വായിച്ചു അടുത്തതിലേക്ക് കണ്ണുംനട്ട്.