Monday, October 29, 2007

റെസ്റ്റ്‌ ഇന്‍ പീസ്‌

ചന്ദനമരങ്ങള്‍ക്കിടയില്‍
ഉറങ്ങി മടുത്തില്ലേ നിനക്ക്‌...
സ്വപ്നങ്ങള്‍ മണ്ണിലമര്‍ന്നു
ഹൃദയം പങ്കിട്ടെടുത്തു
എന്നിട്ടും
നിന്റെ അസ്ഥികളില്‍
ഇനിയുമെന്തിനീ ആത്മാര്‍ത്ഥത...

നിനക്ക്‌
ചിറക്‌ നല്‍കാന്‍ മറന്നതില്‍
ദൈവം ദുഖിക്കുന്നുണ്ട്‌...
തടഞ്ഞുനിര്‍ത്താനാവാത്ത മരങ്ങള്‍
വിതുമ്പുന്നുണ്ട്‌...
എന്നിട്ടും
നിന്നില്‍ നിന്നടര്‍ന്ന രക്തം
ഭൂമി
എത്രവേഗം കുടിച്ചുതീര്‍ത്തു...

ഒക്ടോബര്‍ 30
തോരാന്‍ മറന്നുപോയ
മിഴികളുമായി
ഒരു വിലാപയാത്ര...
മണ്ണിലമര്‍ന്ന
വെളുത്ത മാംസങ്ങളില്‍
ഒരുപിടി സ്വപ്നങ്ങള്‍ വാരിയിട്ട പകല്‍...

നിതംബം കാട്ടിതരാത്ത മുടി
ചുണ്ടിന്‌ മുകളില്‍
ഈശ്വരന്‍ തൊട്ട മറുക്‌...
വിഷാദമില്ലാത്ത
മിഴികള്‍..
സൂര്യനൊളിച്ച ചുണ്ടുകള്‍..
പക്ഷേ..
ചിത്രശലഭത്തിന്റെ
ആയുസേയുണ്ടായിരുന്നുള്ളു നിനക്ക്‌...

ജന്മദിനത്തിന്‌ വന്നിരുന്നു...
മെഴുകുതിരികള്‍
നിന്റെ ദേഹത്തേക്ക്‌ ഒഴുകിപടരുന്നുണ്ടായിരുന്നു...
ഉറക്കമുണര്‍ന്നിരിക്കുന്ന
മഞ്ഞുതുള്ളികളുമായി
പനിനീര്‍പ്പൂക്കള്‍
നിനക്ക്‌ കൂട്ടിരിക്കുന്നുണ്ടായിരുന്നു...

പഴയജാലകവും
കുന്നിന്‍ചെരുവിലെ സ്വര്‍ഗവും
കാറ്റാടിമരവും
നിന്നെ ചോദിക്കാറുണ്ട്‌...
നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

മൃത്യുവിന്റെ കരം പിടിക്കുംമുമ്പ്‌
അവയൊന്നുമെന്തേ നിന്റെ മുന്നില്‍ വന്നില്ല...

15 comments:

ദ്രൗപദി said...

പഴയജാലകവും
കുന്നിന്‍ചെരുവിലെ സ്വര്‍ഗവും
കാറ്റാടിമരവും
നിന്നെ ചോദിക്കാറുണ്ട്‌...
നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

ജീവിതത്തില്‍ നിന്നും ഓടി മറഞ്ഞ ഒരു കൂട്ടുകാരിയുടെ ഓര്‍മ്മക്ക്‌


റെസ്റ്റ്‌ ഇന്‍ പീസ്‌-പുതിയ പോസ്റ്റ്‌

കുറുമാന്‍ said...

“ ഠോ” - ഇവിടെ തേങ്ങ ഞാനോ........

കവിത നന്നായിരിക്കുന്നു.

എന്നിട്ടും
തിന്നില്‍ നിന്നടര്‍ന്ന രക്തം
ഭൂമി
എന്തുവേഗം കുടിച്ചുതീര്‍ത്തു... - ഈ വരികള്‍ക്കെന്തോ ഒരു അഭംഗി ഫീല്‍ ചെയ്യുന്ന്.......

എന്തുവേഗമാണോ, എത്രവേഗമാ‍ണോ..എന്താണെന്നറിയില്ലാട്ടോ.....

ആരോ ഒരാള്‍ said...

ഒരു സ്വകാര്യം പറയും പോലെ , കവിത.


നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

ഈ വരികള്‍ നല്ല ഇഷ്ടമായി

വാല്‍മീകി said...

കൊള്ളാം. ഒരുപാടിഷ്ടമായി.

എന്റെ ഉപാസന said...

വര്‍മയുടെ മറ്റൊരു മാസ്റ്റര്‍പീസ്
വളരെ സൂപ്പര്‍‌ബ്
:)
ഉപാസന

ശ്രീ said...

ദ്രൌപതീ...

ഈ കവിതയും മനോഹരമായിരിക്കുന്നു...

:)

Priya Unnikrishnan said...

"നിന്റെ വിവാഹത്തിനേ പൂക്കൂ
എന്ന്‌ വാശിപിടിച്ച
കുടമുല്ല മാത്രം
എല്ലാമറിഞ്ഞ്‌
തലകുമ്പിട്ട്‌ നില്‍പ്പുണ്ട്‌...

മൃത്യുവിന്റെ കരം പിടിക്കുംമുമ്പ്‌
അവയൊന്നുമെന്തേ നിന്റെ മുന്നില്‍ വന്നില്ല"

ഹൃദയത്തില്‍ തൊടുന്ന വരികള്‍.ആദ്യമായിട്ടാണു ഇത്രയും നല്ല വരികള്‍ മനസ്സിലൊരു നൊമ്പരം തീര്‍ക്കുന്നത്‌.....

അഭിനന്ദനങ്ങള്‍!!!

പ്രയാസി said...

ആ ചിത്രശലഭത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം..:(

ദൈവം said...

അവള്‍ക്കവിടെ സുഖമായിരിക്കും
ആഴമുള്ള ഈ സ്നേഹം തുടരുമ്പോള്‍...

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു....
നല്ല വരികള്‍... അവസാന വരികള്‍ നൊമ്പരപ്പെടുത്തി...
:(

ദ്രൗപദി said...

കുറുമാന്‍
ആദ്യ കമന്റിനും തേങ്ങക്കും നന്ദി. തെറ്റു ചൂണ്ടികാണിച്ചതിന്‌ കടപ്പാട്‌...
ആരോ ഒരാള്‍
വാത്മീകി
സുനില്‍
ശ്രീ
പ്രിയാ
പ്രയാസി
ദൈവം
സഹയാത്രികാ
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

ധ്വനി said...

ദ്രൗപദി,

അകം തൊട്ട വിലാപം!!

ഖലീല്‍ ജിബ്രാന്റെ ഒടിഞ്ഞ ചിറകുകള്‍ എന്ന നോവല്‍ ഓര്‍മ്മ വന്നു! സമാന്തയുള്ള ഒരു സന്ദര്‍ഭം അവിടെയുമുണ്ട്!

SHAN ALPY said...

"റെസ്റ്റ്‌ ഇന്‍ പീസ്‌"
കൊള്ളാം നല്ല പ്രയോഗം
പ്രേമനൈരാശ്യത്തിന്‍റ്റെ കെടാത്ത കനല്‍
എവിടെയോ നീറുന്നപോലെ
ഭാവുകങ്ങള്‍

ദ്രൗപദി said...

ധ്വനി...
ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നന്ദി...
ഷാന്‍..
തുടര്‍ച്ചയായുള്ള ഈ പ്രോത്സാഹനത്തിന്‌ നന്ദിയും കടപ്പാടും...

മഞ്ജു കല്യാണി said...

നല്ല കവിത