Friday, June 29, 2007

ഫെമിനിസം


ഉറുമ്പരിച്ചു തുടങ്ങിയ ജീവിതം...
നിദ്രയെ ഈച്ചകള്‍ വേട്ടയാടിപിടിക്കുന്നു...
ജഢമായി തുടങ്ങിയെന്ന
തിരിച്ചറിവിലേക്ക്‌
സ്ത്രൈണതയുടെ മടക്കയാത്ര...

ഫെമിനിസ്റ്റാകണമെന്ന മോഹം
മുളയിലെ നുള്ളി...
മരമില്ലാതെങ്ങനെ തണലുണ്ടാകുമെന്ന്‌
സ്വയമുരുക്കിയെടുത്ത ചോദ്യത്തിന്‌ മുമ്പില്‍ തോറ്റപ്പോള്‍...

കിടപ്പുമുറിയിലെ നിസ്വനങ്ങള്‍
സ്വവര്‍ഗരതിക്കാരിയുടെ ചുംബനത്തോടൊപ്പം
മകരപെയ്ത്തായി
ഇരമ്പിയകത്തപ്പോള്‍
പഴമയിലേക്ക്‌ തന്നെ തിരിച്ചുനടന്നു...

പിന്നീടെന്നോ...
ഹൃദയമെടുത്ത്‌ പുറത്തിട്ട്‌
ഫ്രീസറിലെ തണുപ്പിലൊളിപ്പിച്ചു...
മിടിക്കാന്‍ മറന്നുതുടങ്ങിയപ്പോള്‍
ഐസുകഷണങ്ങള്‍ക്കിടയിലേക്ക്‌ പൂഴ്ത്തി...
ശരീരം സൂക്ഷിക്കരുതെന്ന്‌ മോഹങ്ങള്‍
പറഞ്ഞ രാത്രിയിലാണ്‌
ഹൃദയം കാക്കണമെന്ന പ്രതിജ്ഞയെടുത്തത്‌...

അവള്‍....
പതിവ്രതയാണോയെന്ന
ചോദ്യത്തിന്‌ മുന്നിലെ ഏക പരാജിത
അപരാജിതയായ ഒരുവളുടെ
കരകരുത്താല്‍
ഉഴുതുമറിക്കപ്പെട്ടവള്‍...

6 comments:

ഗിരീഷ്‌ എ എസ്‌ said...

പിന്നീടെന്നോ...
ഹൃദയമെടുത്ത്‌ പുറത്തിട്ട്‌
ഫ്രീസറിലെ തണുപ്പിലൊളിപ്പിച്ചു...
മിടിക്കാന്‍ മറന്നുതുടങ്ങിയപ്പോള്‍
ഐസുകഷണങ്ങള്‍ക്കിടയിലേക്ക്‌ പൂഴ്ത്തി...
ശരീരം സൂക്ഷിക്കരുതെന്ന്‌ മോഹങ്ങള്‍
പറഞ്ഞ രാത്രിയിലാണ്‌
ഹൃദയം കാക്കണമെന്ന പ്രതിജ്ഞയെടുത്തത്‌...

അവള്‍....
പതിവ്രതയാണോയെന്ന
ചോദ്യത്തിന്‌ മുന്നിലെ ഏക പരാജിത
അപരാജിതയായ ഒരുവളുടെ
കരകരുത്താല്‍
ഉഴുതുമറിക്കപ്പെട്ടവള്‍...

ഓര്‍മ്മയുടെ കുരുതിക്കളത്തിലേക്ക്‌ ഒരിക്കല്‍ കൂടി

chithrakaran ചിത്രകാരന്‍ said...

മനോഹരമായിരിക്കുന്നൂ.... ദ്രൌപതി !!!
വായിക്കുന്നവരെ കൂടെ നിഴലുപോലെ അനുഗമിക്കാന്‍ അനുവദിക്കുന്ന "ഫെമിനിസം" വളരെ ഇഷ്ടപ്പെട്ടു.
പ്രയത്തിന്റെ കൊടുംകാറ്റില്‍ ആലിലപോലെ വിറക്കുന്ന ആ ഹൃദയം പിടിവിടാതെ സ്വച്ഛമായി സ്പന്ദിച്ചുകൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
സസ്നേഹം
:)

ഗിരീഷ്‌ എ എസ്‌ said...

ഹോസ്റ്റല്‍ മുറിയിലെ
ഫെമിനിസ്റ്റുകളെ കുറിച്ച്‌...
പുതിയ വരികള്‍....
ഫെമിനിസം അതിന്റെ അതിര്‍വരമ്പുകള്‍ ഛേദിക്കപ്പെടുന്നുവെന്ന ചിലരുടെ കണ്ടെത്തലുകളില്‍ നിന്നും ഉരുതിരിഞ്ഞത്‌....
ചിത്രകാരാ...
അഭിപ്രായത്തിന്‌ അകമഴിഞ്ഞ നന്ദി...

sandoz said...
This comment has been removed by the author.
ഗിരീഷ്‌ എ എസ്‌ said...

സഗീര്‍ നന്ദി...
സാന്റോസ്‌ ഇതെന്തുപറ്റി
കമന്റിട്ടിട്ട്‌ ഡിലീറ്റ്‌ ചെയ്തു...
പക്ഷേ ഞാനത്‌ കണ്ടിരുന്നു ട്ടോ..വളരെ നന്നായിട്ടുണ്ടായിരുന്നു....

Raji Chandrasekhar said...

KANDU