Thursday, May 31, 2007

ഋതുമതി

പകലിനെക്കാള്‍ പ്രിയം
രാത്രിയാണെന്ന്‌ പറഞ്ഞതുകൊണ്ടാവാം...
കന്യകയാണോയെന്ന അവന്റെ ചോദ്യം...

രഹസ്യമായൊരിടം
മനധൈര്യം
ആരോടും പറയാത്തൊരാള്‍
ഇതെല്ലാം മതി...
കന്യകത്വാം നഷ്ടപ്പെടാനെന്നായിരുന്നു മറുപടി....

ചിത്രശലഭങ്ങളെ ജീവനോടെ പിടിച്ച്‌
പുസ്തകതാളില്‍ ഒളിപ്പിക്കുകയായിരുന്നു
അവന്റെ നേരമ്പോക്ക്‌....
രസതന്ത്രത്തിന്റെ നോട്ട്‌ ബുക്ക്‌ നിറയെ
ചരമകുറിപ്പുകള്‍ കണ്ടു...

തുമ്പികളെ പിടിച്ച്‌ വാലില്‍ കല്ലുകെട്ടി
പറപ്പിക്കുന്ന കുട്ടിയെ തല്ലിയത്രെ...
തേന്‍ കുടിക്കാനെത്തിയ വണ്ടിനെ
ഇതളുകളോടെ പിടികൂടിയെ പെണ്‍കുട്ടിയെ
അവന്‍ കല്ലെറിഞ്ഞത്രെ...

കഴിഞ്ഞ ഏഴുരാത്രികളില്‍
എന്റെ വാതിലിനരുകില്‍ വന്നവന്‍ മടങ്ങിപോയതറിഞ്ഞു...
എട്ടാം ദിവസം ഞാന്‍ വാതിലടച്ചു...
ഇനിയെനിക്കും ക്ഷമയുണ്ടായെന്ന്‌ വരില്ല....

22 comments:

draupathivarma said...

സ്ത്രൈണത ചിലപ്പോഴെല്ലാം മുഖംമൂടികള്‍ ധരിക്കാറുണ്ട്‌....
സ്വകാര്യതകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍
അറിയാതെ ചില പിഴവുകളിലേക്ക്‌ വഴുതിവീഴാറുണ്ട്‌....
" കഴിഞ്ഞ ഏഴു രാത്രികളില്‍ അവനെന്റ്‌ വാതിലനരുകില്‍ വന്നു മടങ്ങിപ്പോയി...
എട്ടാം ദിവസം ഞാന്‍ വാതിലടച്ചു....
ഇനിയെനിക്കും ക്ഷമയുണ്ടായെന്ന്‌ വരില്ല...."

രാജു ഇരിങ്ങല്‍ said...

നന്നായിരിക്കുന്നു.
മുട്ടുവിന്‍ തുറക്കപ്പെടുമന്നല്ലേ പ്രമാണം. അതു കൊണ്ടാണ് ഒമ്പതാം ദിവസം ചിലപ്പോള്‍ എനിക്ക് ക്ഷമയുണ്ടായെന്ന് വരില്ലെന്ന് തോന്നുന്നത്.
വിശദമായ കുറിപ്പ് പിന്നീട്.

Dinkan-ഡിങ്കന്‍ said...

ആ ഫോട്ടോയില്‍ അല്‍കുല്‍ത്തുണ്ടല്ലോ
ചന്ദ്രനില്‍ നിന്നല്ലേ പ്രകാശം വരേണ്ടത്?
വേറേ ഡയറക്ഷനീന്ന് വരുന്നുണ്ടല്ലോ? (ലതെന്താ സംഭവം?)

ജീവികളെ ഇങ്ങനെ പീഡിപ്പിച്ചാല്‍ മേനകാ ഗാന്ദിയ്ക്ക്
MANEKA GANDHI
A-4, Maharani Bagh,
New Delhi-110065
എന്ന അഡ്രസില്‍ കത്തയച്ചാല്‍ മതീട്ടോ, അവര്‍ക്ക് പണി കിട്ടിക്കോളും.

7 ദിവസം(ഒരാഴ്ച) ഒക്കെ കാത്താല്‍ മതി. ശേഷം പോട്ട് പുല്ല് ഹല്ല പിന്നെ.

ഉണ്ണിക്കുട്ടന്‍ said...

ഒമ്പതാം ദിവസം വാതിലും പൊളിച്ചവനകത്തു വന്നു.
എന്തിന്..? തുമ്പീനെ പിടിക്കാന്‍ ! [ഡിങ്കാ നീയെന്താ വിചാരിച്ചേ..?]

draupathivarma said...

രാജു ഇരിങ്ങല്‍,
ഡിങ്കന്‍,
ഉണ്ണിക്കുട്ടാ...
നന്ദി...അഭിപ്രായം രേഖപ്പെടുത്തിയതിന്‌....
മിണ്ടാപൂച്ച കലമുടക്കുമെന്ന്‌ പറയുന്നതിലും ചില കാര്യങ്ങളില്ലേ ഉണ്ണിക്കുട്ടാ....
സാഹചര്യം കിട്ടിയാ...ഏത്‌ പൂച്ചയാ..പാല്‌ കട്ടുകുടിക്കാത്തെ....
സത്യത്തില്‍ ഏഴുരാത്രികളുടെ കാര്യം സ്ത്രീകള്‍ക്ക്‌ പൂര്‍ണബോധ്യമാകും...
പക്ഷേ ആരെയും അധിഷേപിക്കാനല്ലാട്ടോ...ഇങ്ങനെ കുത്തികുറിച്ചത്‌.....

chithrakaranചിത്രകാരന്‍ said...

വായിക്കാന്‍ നല്ലരസമുണ്ട്‌ ദ്രൌപതി. കുറെക്കാലം അടഞ്ഞു കിടന്ന വാതിലായതുകാരണമാകാം അകത്തു പ്രവേശിക്കാന്‍ അക്ഷമ അനുവദിക്കാത്തത്‌. എങ്കിലും വാക്കുകളുടെ ഈ കൊട്ടാരം ചിത്രകാരനെ ഭ്രമിപ്പിക്കുന്നു !!!

chithrakaranചിത്രകാരന്‍ said...

"സ്ത്രൈണത ചിലപ്പോഴെല്ലാം മുഖംമൂടികള്‍ ധരിക്കാറുണ്ട്‌...."

സ്ത്രൈണത വളരെ നേര്‍ത്ത മുഖം മൂടിമാത്രം ധരിക്കുന്നതാണ്‌ ചിത്രകാരന്റെ നിരീക്ഷണത്തില്‍ കണ്ടിട്ടുള്ളത്‌. പൌരുഷം കട്ടികൂടിയ മുഖം മൂടിയും.

"സ്വകാര്യതകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍
അറിയാതെ ചില പിഴവുകളിലേക്ക്‌ വഴുതിവീഴാറുണ്ട്‌...."
സത്യത്തില്‍ അറിയാതെ എന്നു പറയാമോ ?
പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെയാണ്‌ നാം തെറ്റുചെയ്യുന്നത്‌. അറിഞ്ഞുകൊണ്ട്‌ ചെയ്യുന്ന തെറ്റിന്‌ അറിയാതെചെയ്യുന്ന തെറ്റിനേക്കാള്‍ മാധുര്യം കൂടുതലാണ്‌!!

draupathivarma said...

ചിത്രകാരാ...അഭിപ്രായത്തിന്‌ നന്ദി...
ചിത്രകാരന്‍ പറഞ്ഞ വാക്കുകളോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...
സാഹചര്യങ്ങളാണ്‌ ഒരാളെ കുറ്റവാളിയെക്കുന്നതെന്ന യാഥാര്‍ഥ്യമാണ്‌ ഇവിടെ രേഖപ്പെടുത്താന്‍ ശ്രമിച്ചത്‌... എന്നാല്‍ എന്തു സാഹചര്യമുണ്ടായാലും തെറ്റുചെയ്യാന്‍ കൂട്ടാക്കാത്ത മറ്റൊരാളെയും ഇവിടെ വരച്ചുചേര്‍ക്കുകയായിരുന്നു....
സ്ത്രീകള്‍ വില്‍പനചരക്കായി മാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ചിലതെല്ലാം കണ്ടില്ലെന്ന്‌ നടിക്കാം..പക്ഷേ...ചിലതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കാനും വയ്യ...
വല്ലാതെ മനപ്രയാസം ഉണ്ടാക്കിയ ഒരാളുടെ വെളിപ്പെടുത്തലാണ്‌ ഈ കവിതക്ക്‌ പ്രേരകമായത്‌...
അഭിപ്രായത്തിന്‌ ഒരിക്കല്‍ കൂടി നന്ദി...

chithrakaranചിത്രകാരന്‍ said...

പ്രിയ ദ്രൌപതി,

ചെറിയൊരു തിരുത്ത്‌ വേണമെന്ന് തോന്നുന്നു.

"സ്ത്രീകള്‍ വില്‍പനചരക്കായി മാറി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ചിലതെല്ലാം കണ്ടില്ലെന്ന്‌ നടിക്കാം..പക്ഷേ...ചിലതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കാനും വയ്യ..."

എവിടെയും സ്ത്രീ പീഡിപ്പിക്കപ്പെടുന്നു, കച്ചവടം ചെയ്യപ്പെടുന്നു എന്നൊരു പരാതി സ്ത്രീകളില്‍നിന്നും നല്ല പുരുഷന്മാരില്‍ നിന്നും കുറെക്കാലമായി കേള്‍ക്കുന്നു.
ചിത്രകാരന്‌ സ്ത്രീയെ ഒറ്റതിരിച്ച്‌ കച്ചവടം ചെയ്യപ്പെടുന്നു എന്ന അഭിപ്രായത്തോട്‌ യോജിക്കാനാകുന്നില്ല.

ഇവിടെ സ്ത്രീ മാത്രമല്ല, കുട്ടികളും, പുരുഷന്മാരും , ... എന്തിന്‌ ദൈവം പോലും കച്ചവടം ചെയ്യപ്പെടുന്നുണ്ട്‌.

കച്ചവടത്തിന്‌ ഒരൊറ്റ കാരണമേ ചിത്രകാരന്‍ കാണുന്നുള്ളു.

ശക്തരായവര്‍ ദുര്‍ബലരെ ചൂഷണം ചെയ്യുകയോ, കച്ചവടം നടത്തുകയോ ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. കലാസാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ധാര്‍മിക നിലവാരം ഉയര്‍ത്താനായി യത്നിക്കുക എന്നഥണ്‌ പ്രതിവിധി.
അല്ലാതെ, ആണ്‍-പെണ്‍ ചേരിതിരിവ്‌ ഒരു നെഗേറ്റീവ്‌ സമീപനമാണെന്നാണ്‌ ചിത്രകാരനു തോന്നിയിട്ടുള്ളത്‌.
(vyakthiparamalla...chithrakaarante oru pothu abhipraayam):)
qw_er_ty

draupathivarma said...

ചിത്രകാരാ...
ഇതൊരു കുറ്റപ്പെടുത്തലല്ല..പക്ഷേ ഇന്നത്തെ ഉപഭോഗസംസ്ക്കാരത്തില്‍ സ്ത്രീകള്‍ തന്നെയാണ്‌ കൂടുതലും വില്‍പന ചരക്കാവുന്നത്‌..കാരണം മറ്റൊന്നുമല്ല...മദ്യത്തിന്റെയും സിഗരറ്റിന്റെയും പരസ്യങ്ങളില്‍ സ്ത്രീകള്‍ തന്നെ നിറഞ്ഞുനില്‍ക്കണമെന്ന്‌ വാശിപിടിക്കുന്നതെന്തിനാണ്‌..? അതുപോലെ തന്നെ സോപ്പിന്റെ പരസ്യത്തില്‍ അര്‍ദ്ധനഗ്നയായ സ്ത്രീകളെ തന്നെ വേണമെന്ന്‌ ശഠിക്കുന്നതെന്തിനാണ്‌...? പുരുഷന്മാര്‍ സോപ്പ്‌ തേച്ച്‌ കുളിക്കാറില്ലാത്തത്‌ പോലെ തോന്നും ഇതെല്ലാം കാണുമ്പോള്‍...
കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തില്‍ എത്ര സ്ത്രീപീഠനങ്ങള്‍ നടന്നു...എത്ര സ്ത്രീകള്‍ക്ക്‌ ആത്മഹത്യ ചെയ്യേണ്ടി വന്നു...
പുരുഷനെ കുറ്റപ്പെടുത്തുകയല്ല മറിച്ച്‌....സ്ത്രീകളുടെ ശരീരം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒന്നും വിറ്റഴിയില്ല എന്ന വാസ്തവത്തോട്‌ വളര്‍ന്നുവരുന്ന കുട്ടികളും പൊരുത്തപ്പെടുന്നുവെന്ന ഭീകരമായ സ്ഥിതിയിലേക്കാണ്‌ ഇതെല്ലാം പോകുന്നതെന്ന്‌ ഭയപ്പാട്‌ മാത്രം ബാക്കിയാവുന്നു.....

അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

Siju | സിജു said...

ദ്രൌപതി..
ലക്സിന്റെ 75 വര്‍ഷം തികഞ്ഞ പരസ്യത്തില്‍ ഷാരൂഖ് ഖാന്റെ കുളിസീനായിരുന്നു.. :-)

draupathivarma said...

സിജൂ...
ഈ ഷാരൂഖ്‌ ഖാന്‍ ആണോ അതോ പെണ്ണോ...
മീശയുള്ള ഒറ്റയൊരെണ്ണത്തിനെ സോപ്പിന്റെ പരസ്യത്തില്‍ ഞാന്‍ കണ്ടിട്ടില്ല....
അഭിപ്രായത്തിന്‌ നന്ദി...

chithrakaranചിത്രകാരന്‍ said...

പ്രിയ ദ്രൌപതി,
പരസ്യം ചെയ്യുന്നവര്‍
സമൂഹത്തിലെ ദൌര്‍ബല്യങ്ങളെയാണ്‌ ലക്ഷ്യം വക്കുന്നത്‌. സ്ത്രീയുടെയും, പുരുഷന്റെയും ശാരീരിക-മാനസിക ദൌര്‍ബല്യങ്ങളെ എങ്ങിനെ പണമാക്കിമാറ്റി ലാഭമുണ്ടാക്കാം എന്ന് ചിന്തിക്കുന്നത്‌ നമ്മുടെ നാട്ടിലെ പുരുഷ വര്‍ഗമല്ല. വലിയ ബിസിനസ്സ്‌ സ്കൂളുകളില്‍നിന്നും പഠിച്ചിറങ്ങുന്ന മാനേജര്‍മാര്‍ നേത്രുത്വം നല്‍കുന്ന കംബോളസംസ്കാരത്തിന്റെ മൂല്യമില്ലായ്മയില്‍ നമ്മുടെ നാട്ടിലെ സ്ത്രീ പുരുഷന്മാര്‍ ചേരിതിരിയുന്നതില്‍ കാര്യമില്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌.

മാത്രമല്ല, നാം സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങള്‍ കംബോള സംസ്കാരത്തിന്റെ അമരക്കാര്‍ തങ്ങളുടെ ബിസിനസ്സ്‌ വ്യാപനത്തിന്റെ ഭാഗമായി പ്രത്യേകം ഡിസൈന്‍ ചെയ്തെടുത്ത തന്ത്രങ്ങളാകാനും സാധ്യത ഏറെയാണ്‌.
സ്ത്രീക്കെന്താ പുകവലിച്ചൂടെ... സ്ത്രീക്കെന്താ മദ്യപിച്ചൂടെ... ?
എന്നൊക്കെ ഒരു സ്ത്രീ ചോദിക്കുംബോള്‍ ആ പാവം സ്ത്രീയെ മയക്കിയെടുത്ത കംബോള സംസ്കാരത്തിന്റെ അഥവ പണത്തിന്റെ നിഴലിനെയാണ്‌ ചിത്രകാരന്‍ അന്വേഷിക്കറ്‌.
(സന്ദര്‍ഭം വന്നപ്പോള്‍ സ്ത്രീപക്ഷ ചിന്തക്കെതിരെ മനുക്ഷ്യപക്ഷത്തുനിന്നും ഒരു അഭിപ്രായം പറഞ്ഞതാണ്‌.
പക്ഷചിന്തകള്‍ കുറച്ചു നേര്‍പ്പിക്കാനായാല്‍ ഈ മനുഷ്യജീവി ക്രിതാര്‍ത്ഥനായി.)

draupathivarma said...

ചിത്രകാരാ...
സ്ത്രീപക്ഷത്ത്‌ നിന്ന്‌ സംസാരിക്കുമ്പോഴും സ്ത്രീകളുടെ യഥാര്‍ഥമുഖങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്‌...
ഉള്ളില്‍ ഉറഞ്ഞുകൂടി അനുഭപരമ്പരകളില്‍ അവള്‍ക്കെന്നും ഒരു രൗദ്രഭാവമായിരുന്നു...
അത്‌ ബന്ധങ്ങളായാലും അല്ലെങ്കിലും...
കപടമായ മുഖംമൂടിയണിഞ്ഞ്‌ സ്ത്രീകള്‍ സ്വന്തം സ്വത്വത്തിന്റെ അന്വേഷകയായി നടന്നുപോകുന്ന ഒരു യുഗത്തില്‍ ജീവിക്കുമ്പോള്‍ ദ്രൗപതിയുടെ ഉള്ളില്‍ സഹതാപം നുരഞ്ഞുപൊന്താറുണ്ട്‌...ആശയങ്ങളുടെ അപര്യാപ്തതയാവാം...ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഡിയാരെന്ന്‌ ചോദിച്ചാല്‍ പരിശുദ്ധയായ ഒരു പെണ്ണിനെ ആഗ്രഹിക്കുന്ന പുരുഷനാണെന്ന്‌ ഞാന്‍ പറയും...
ഒരു സമൂഹത്തെ മൊത്തം അടക്കിപറയുകയല്ല..എന്റെ ചുറ്റുവട്ടങ്ങള്‍ എന്നെ കൊണ്ട്‌ ഇങ്ങനെ പറയിച്ചതാണ്‌...
കമ്പോളവത്ക്കരണത്തിന്റെ ഭാഗമായി സ്ത്രീ കച്ചവടവല്‍ക്കരിക്കപ്പെടുന്നത്‌ ശരി തന്നെയെങ്കിലും എല്ലാത്തിന്‌ പിന്നിലും അവളുടെ തന്നെ ആഗ്രഹങ്ങളാണെന്ന്‌ ഞാന്‍ തിരിച്ചറിയുന്നുണ്ട്‌...എങ്കിലും ഉറവവറ്റാത്ത സഹതാപത്തില്‍ എന്നും ഞാന്‍ അവള്‍ക്കു വേണ്ടി തന്നെയേ വാദിച്ചിട്ടുള്ളു....
ചിത്രകാരന്റെ അഭിപ്രായത്തോടും ഞാന്‍ യോജിക്കുന്നു...
അഭിപ്രായത്തിന്‌ നന്ദി...

അമൃത വാര്യര്‍ said...

കന്യകാത്വമെന്നത്‌ നമ്മുടെ സമൂഹം കല്‍പിച്ചുകൊടുത്ത ഒരു അവസ്ഥാവിശേഷം മാത്രമാണ്‌. മുഖംമൂടിയണിഞ്ഞ ഇന്ത്യന്‍ സംസ്കാരം അബലകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അപ്രഖ്യാപിത നിയമം. പുരുഷന്‌ എന്തുമാകാം സ്ത്രീയ്ക്ക്‌ ഒന്നും പാടില്ല എന്ന അധര്‍മ്മശാസ്ത്രം. ഇന്നത്തെ കാലത്ത്‌ കന്യകാത്വം പൂര്‍ണ്ണമായി കാത്തുസൂക്ഷിക്കുന്ന എത്ര പെണ്‍കുട്ടികളെ ആണ്‍വര്‍ഗ്ഗത്തിന്‌ ലഭിക്കുമെന്നറിയില്ല. വസ്ത്രം മാറുന്നതുപോലെ കാമുകന്‍മാരെ മാറുന്ന ഇക്കാലത്ത്‌ കന്യകാത്വമെന്ന പദത്തിനും അവസ്ഥയ്ക്കും ഹൈടെക്‌ പെണ്‍കുട്ടി പുല്ലുവിലയേ കല്‍പിച്ചിട്ടുള്ളൂവെന്നര്‍ത്ഥം. അതുകൊണ്ട്‌ പരിശുദ്ധമായ അനാഘ്രാതകുസുമത്തെ മാത്രമെ ഭാര്യയായി സ്വീകരിക്കൂവെന്ന ശഠിക്കുന്ന പാവം വിഡ്ഢികള്‍ ഇനിയുമുണ്ടെങ്കില്‍ ................അവരോട്‌ സഹതാപം മാത്രം.
നല്ല സ്വഭാവത്തിനുടമകളും ഇല്ലെന്നല്ല.
പക്ഷെ. സത്യം എത്ര കാലം പറയാതെ ഇരിക്കും?

അരവിശിവ. said...

ദ്രൌപതീ,

കവിത വളരെ ഇഷ്ടപ്പെട്ടു..

പക്ഷെ സ്ത്രീകളെ മാത്രം വില്‍പ്പനച്ചരക്കാക്കുന്നു എന്നു പറയുന്നതിനോടു പൂര്‍ണ്ണമായി യോജിയ്ക്കുന്നില്ല.

അഞ്ചു വര്‍ഷം മുന്‍പുള്ള ഇന്റ്‌യിലെ ടെലിവിഷന്‍ പരസ്യങ്ങളും ഇപ്പോഴുള്ള പരസ്യങ്ങളും ഒന്നു താരതമ്യം ചെയ്തു നോക്കൂ...അര്‍ദ്ധ നഗനനായ പുരുഷ മോഡലിനെ സ്ത്രീ മോഡലിനെക്കാള്‍ കൂടുതല്‍ നേരം ടീവിയില്‍ കണ്ടുവെന്നു വരാം..പുരുഷന്റെ ശരീരവും ഇങ്ങനെ വില്‍പ്പനച്ഛരക്കാക്കിയതില്‍ ഇന്റ്യയിലെ ഇന്നത്തെ സാമൂഹിക മാറ്റത്തിനു വലിയ പങ്കുണ്ട്...ഇത്തരം പുരഷ മേനി പ്രദര്‍ശനങ്ങള്‍ വളരെ പവര്‍ഫുളായ സ്ത്രീ ഉപഭോക്താക്കളെ ഉദ്ധേശിച്ചുള്ളതാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ..വളരെ പ്രസക്തമായൊരു സാമൂഹിക മാറ്റത്തിന്റെ ബഹിര്‍സ്ഫുരണമാണിത്...

ആഗോളവത്കരണത്തിന്റെ നവയുഗത്തില്‍ അമേരിയ്ക്കക്കാരെപ്പോലെ കന്യകാത്വത്തെക്കുറിച്ച് കാര്യമായി ശഠിയ്ക്കാത്തൊരു തലമുറ ശക്തമായി വളര്‍ന്നു വരുന്നുവെന്നു പറഞ്ഞോട്ടെ...മാറ്റത്തിനൊപ്പിച്ച് എല്ലാവരും മാറുന്നുണ്ട്...ശരിയെന്നോ തെറ്റെന്നോ തറപ്പിച്ചു പറയാന്‍ വിഷമമുള്ള മാറ്റങ്ങള്‍...

കവിതയ്ക്ക് ഒരിയ്ക്കല്‍ക്കൂടി നന്ദി...

ഇത്തിരിവെട്ടം said...

:)

ദ്രൗപതി said...

അമൃതാ...
ഇങ്ങനെ ഒരഭിപ്രായത്തിന്‌ നന്ദി...എങ്കിലും ചില ചിന്തകളോട്‌ അതൃപ്തി തോന്നിയെന്ന്‌ പറയാതിരിക്കാനും വയ്യ...വസ്ത്രം മാറുന്നത്‌ പോലെ കാമുകന്‍മാരെ മാറുക എന്ന്‌ പറയുന്നത്‌ ശരിയാണോ..? പിന്നെ കന്യകാത്വത്തിന്‌ പുല്ലുവിലയെ ആധുനീകപെണ്‍കുട്ടി കല്‍പ്പിച്ചിട്ടുള്ളു എന്നു പറയുന്നതിനോടും വിയോജിക്കാതെ വയ്യ...അടച്ചാക്ഷേപിക്കുന്നതിനോട്‌ മാത്രമാണ്‌ ദ്രൗപതിക്ക്‌ വിയോജിപ്പെന്ന്‌ പറയട്ടെ...
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

അരവിശിവാ...
നന്ദി..
കന്യാകാത്വത്തിന്‌ ശഠിക്കാത്തൊരു തലമുറ വളര്‍ന്നു വരുന്നുണ്ട്‌ എന്ന്‌ പറഞ്ഞതിനോട്‌ യോജിക്കുന്നുണ്ടെങ്കില്‍ പോലും...സ്ത്രീകളില്‍ മാത്രമായി പലപ്പോഴും കമ്പോളവല്‍ക്കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ചുരുങ്ങിപോകുന്നുണ്ടോയെന്ന സംശയം കൊണ്ടാണ്‌ ഇങ്ങനെയൊരു കമന്റ്‌ മുകളില്‍ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന്‌ പറയട്ടെ..
അഭിപ്രായത്തിന്‌ ഒരിക്കല്‍ കൂടി നന്ദി..

ഇത്തിരിവെട്ടം
നന്ദി...

Sona said...

ഈ ഷാരൂഖ്‌ ഖാന്‍ ആണോ അതോ പെണ്ണോ...

വേണ്ടാ.....ഷാരൂഖാനെ തൊട്ടുള്ള കളിവേണ്ടാട്ടൊ ദ്രൌപതി...

സാല്‍ജോ+saljo said...

കവിത നന്നായി


ചിലയിടങ്ങളില്‍ കണക്ഷന്‍ ഇല്ലാതെ പോയി എങ്കിലും. കവിതയിലെ ആദ്യത്തെ “ചോദ്യവും“ പിന്നെ കണ്ട കമന്റുകളും പരസ്പരവിരുദ്ധമാണ്. അതിനാല്‍ ഒന്നും പറയുന്നില്ല. സമ്പൂര്‍ണ നിസംഗത...

ദ്രൗപതി said...

സോണാ...സോറിട്ടോ..
ഷാരൂഖ്ഖാനെ കുറിച്ച്‌ പറഞ്ഞതിന്‌...
സാല്‍ജോ
ഈ നിസംഗതക്ക്‌ നന്ദി...

vinu said...

kamam pranayathinte pakittulla puranthodal moodapettirikkum. ezhu divasam ninakku kavalayi nite sukrutham kootirunnu.