Wednesday, February 14, 2007

ട്രാന്‍സ്ഫര്‍


‍അനാഥമാം ബാല്യത്തിന്റെ
ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനം
നീട്ടുന്നു കാലത്തിന്‌...
ഇടവഴികളില്‍ വീണുകിടന്ന
ദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...
ഒരു വിരല്‍തുമ്പ്‌ മോഷ്ടിച്ച്‌...
എഴുതിയതാണിത്‌...

കെട്ടികിടക്കുന്ന ഫയലുകളില്‍ തല വെച്ചുറങ്ങുന്ന കൂട്ടുകാരാ....
ആര്‍ത്തിയോടെ വായിക്കാന്‍...
ഇതൊരു പ്രണയകവിതയല്ല...
എനിക്കും അവനുമിടയിലുള്ള...
അക്ഷരപാലമാണ്‌ നീയെന്ന്‌ തിരിച്ചറിയുക...

കരയരുത്‌...
നിന്റെ കണ്ണടയിലെ വിള്ളലുകള്‍...
എന്റെയീ...മുഷിഞ്ഞ കടലാസു കൊണ്ടു മറച്ചോളൂ....


നീ വിരാമം കാത്തുകഴിയുന്നു....
ഞാനിന്ന്‌...നിന്റെ കസേരയില്‍ കണ്ണ്‌ നട്ട്‌ വന്നതാണ്‌....
ഒരിലചോറ്‌, പുഷ്പഭാരം, പിന്നെ പുകചുരുളുകള്‍....
നിന്നെ മുറിക്കാന്‍ കത്തിയുമായി വന്നു നില്‍ക്കുന്ന ബീജങ്ങളിലേക്ക്‌...
തന്നെ നീയിനി മടങ്ങുക...

ഇനി...കാത്തിരിപ്പ്‌....
ഗുല്‍മോഹറുകള്‍ പൂക്കാന്‍ മടിക്കുന്ന
മറ്റൊരു നാട്ടിലേക്കുള്ള സുഖദമായ...കാത്തിരിപ്പ്‌....

14 comments:

ഗിരീഷ്‌ എ എസ്‌ said...

‍അനാഥമാം ബാല്യത്തിന്റെ
ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനം
നീട്ടുന്നു കാലത്തിന്‌...
ഇടവഴികളില്‍ വീണുകിടന്ന
ദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...
ഒരു വിരല്‍തുമ്പ്‌ മോഷ്ടിച്ച്‌...
എഴുതിയതാണിത്‌...

ഇട്ടിമാളു അഗ്നിമിത്ര said...

അപ്പൊ ഇനി ഗുല്‍മോഹര്‍ പൂക്കള്‍ വിരിയുന്ന കവിതകള്‍ വായിക്കമല്ലെ.. :)

ഗിരീഷ്‌ എ എസ്‌ said...

ഒരിടത്ത്‌ നിന്നും മറ്റൊരിടത്തേക്കുള്ള സന്ദര്‍ശനങ്ങള്‍...
പിന്നെ ഇതിവൃത്തമില്ലാതെ..വീര്‍പ്പമുട്ടിക്കുന്ന നരകയാത്രകള്‍........
ഒടുവില്‍...
ജിവിതത്തില്‍ നിന്നും മരണത്തിലേക്കുള്ള ട്രാന്‍സ്ഫറും....
ഇട്ടിമാളു.....
വെറുതെയൊരു സ്വപ്നാട്ടോ........

ഏറനാടന്‍ said...

"കരയരുത്‌...നിന്റെ കണ്ണടയിലെ വിള്ളലുകള്‍...എന്റെയീ...മുഷിഞ്ഞ കടലാസു കൊണ്ടു മറച്ചോളൂ...."

ആരേയോയിതിലൂടെ ദര്‍ശിച്ചതുപോലെ...
യാത്ര പുറപ്പെടും മുന്‍പ്‌ പാഥേയം കരുതുക, മറക്കാതെ..
നീണ്ട യാത്രയെങ്കില്‍ വഴിയിലെ
നല്ലകൂട്ടുകാരുള്ള സത്രത്തില്‍
കഴിയുക അല്‍പനേരമെങ്കിലും..
പോയിവരൂ..
കവിതയിലൂടെയിനിയും
സാന്നിധ്യം അറിയിക്കുന്നതിനായ്‌
പോയിവരൂ..നീ..

"ഗുല്‍മോഹറുകള്‍ പൂക്കാന്‍ മടിക്കുന്നമറ്റൊരു നാട്ടിലേക്കുള്ള സുഖദമായ...കാത്തിരിപ്പ്‌...."

ഗുപ്തന്‍സ് said...

നന്നായി എന്നു പ്രത്യേകിച്ച്‌ പറയുന്നില്ല..

യാത്രകളെ---ഏതുതരമായാലും- ഇഷ്ടപ്പെടാന്‍ ശ്രമിയ്ക്കുക...ഒരുപാട്‌ അനുഭവങ്ങള്‍ സമ്മാനിയ്ക്കുന്നതാണ്‌ അവ.....

കൈയൊപ്പ്‌ said...
This comment has been removed by the author.
Sona said...

‍അനാഥമാം ബാല്യത്തിന്റെ ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനംനീട്ടുന്നു കാലത്തിന്‌...ഇടവഴികളില്‍ വീണുകിടന്നദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...ഒരു വിരല്‍തുമ്പ്‌ മോഷ്ടിച്ച്‌...എഴുതിയതാണിത്‌...

എല്ലാവരികളും ഒരുപാടിഷ്ടായി..അടുത്ത രചനയ്ക്കായി കാത്തിരിക്കുന്നു.

സു | Su said...

ജോലിയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ഇഷ്ടമായില്ലെങ്കില്‍, ആരോടെങ്കിലും പറയാം. ഒന്ന് പോകുമോ, പകരം എന്ന്.

ജീവിതത്തില്‍ നിന്നൊരു ട്രാന്‍സ്ഫര്‍ എന്ന് പറയുമ്പോള്‍, എനിക്ക് പറയണമെന്നുണ്ട്, പകരം ഞാന്‍ പോകാമെന്ന്.

ഗുല്‍മോഹര്‍ പൂക്കുന്ന ഒരു നാട്ടില്‍ നിന്ന്, ഒരു കാലത്തില്‍ നിന്ന് എന്നെങ്കിലും തൊട്ടെടുക്കാന്‍ കഴിയട്ടെ അക്ഷരങ്ങള്‍.

സാരംഗി said...

നല്ല വരികള്‍ ട്ടോ..ഇഷ്ടമായി...എന്നാലും എപ്പോഴും എന്താ ഒരു ദു:ഖഭാവം...ഒന്നു ചിരിച്ച്‌, ഒരു ഉഷസ്സുപോലെ വിരിയുന്ന ഒരു കവിത പോസ്റ്റ്‌ ചെയ്യൂ കുട്ടീ..

Kaippally said...

നല്ല പടം.
ഇത് ആരു്?

chithrakaran ചിത്രകാരന്‍ said...

ട്രാന്‍സ്ഫറായാലും യാത്രയയപ്പായാലും നന്നായി. ദരിദ്രന്റെ വിരലുമോഷ്ടിച്ചതും, ഒരു ബീജം തലച്ചോറിനകത്തുകൂടി കിറുങ്ങി നടക്കുന്നതും കൂട്ടിവായിക്കാനാകുന്നില്ല... യാത്ര ക്ഷീണമുണ്ട്‌..കൊഴിക്കൊട്‌ ഒരു വിവാഹം..... ബാക്കി നാളെ വായിച്ചിട്ട്‌ !!

മയൂര said...

ഓരോ വരികളും നന്നയിട്ടുണ്ട്:)

snigdha said...

The `Gulmohar Pukal' in your poem reminds me of nanditha poems..`ente Gulmohar pukathe kathirikunnu, nee iniyum vannethathathenthe...'

harsha said...

hi draupathi...
its a good one. had a difficulty in understanding the last part.. still it was good but not matching the standards of your usual poems..
harsha