Tuesday, November 28, 2006

സൗഹൃദമോ...പ്രണയമോ...


എന്റെ പേര്‌ പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു...
ഈ താളുകളില്‍
എന്റെ ഹൃദയത്തില്‍
പിന്നെ നിന്റെയും...

സൗഹൃദമായിരുന്നു എനിക്കിഷ്ടമെന്നൊരുപാട്‌ പറഞ്ഞിട്ടും
പ്രണയത്തിന്‌ വാശി പിടിച്ചത്‌ തീ തന്നെയാണ്‌...
പരസ്പരം നഷ്ടപ്പെടും വരെ...

തീരത്തണയാതെ ഞാനിന്നൊഴുകി തീരുമ്പോഴും
നീ നക്ഷത്രങ്ങള്‍ക്ക്‌ കൂട്ടിരിക്കുകയാണ്‌...


ഇനിയും കടന്നുവരാം...
സൗഹൃദമോ...പ്രണയമോ...നിന്റെയിഷ്ടം...

വിയര്‍പ്പുറ്റുന്ന കടലാസുമൊതുക്കി...
വിറയാര്‍ന്ന പാദങ്ങളോടെ വേണം അടുത്തുവരാനെന്നു മാത്രം...

8 comments:

ശനിയന്‍ \OvO/ Shaniyan said...

:-)

സൌഹൃദത്തെ പ്രണയിച്ച പുഷ്പമേ,
നിന്നന്തരാത്മാവിലിന്നെരിയുന്നൊരീ
തേങ്ങലിന്നാരവം തീര്‍ക്കുമൊരാഴിയില്‍
തുഴയുന്നു, ഞാനിന്നന്തമില്ലാ‍തെ..

(പോസ്റ്റുകള്‍ക്ക് തലേക്കെട്ടിടാന്‍ ടൈറ്റില്‍ എന്ന ഒരു ഓപ്ഷന്‍ ഉണ്ടു ബ്ലോഗറില്‍)

ഗുപ്തന്‍സ് said...

സൗഹൃദമായാലും പ്രണയമായാലും ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക്‌ ആണ്ടിറങ്ങുമ്പോഴാണല്ലൊ കാമ്പുള്ളതായി അനുഭവപ്പെടുന്നത്‌......

...വിരഹം ,ദ്രൗപദി മനോഹരമായി അവതരിപ്പിയ്ക്കുന്നു... ഇനിയും വരട്ടെ ഇതുപോലെ പല 'ഭാവങ്ങളും......

---കൊച്ചുഗുപ്തന്‍

thoufi | തൗഫി said...

ഓര്‍മ്മകളില്‍ വിരഹം കൂടുകൂട്ടുമ്പോള്‍
ജീവിതം വിരസമെന്നു തോന്നാം..
എന്നാല്‍,ഓര്‍മ്മകളില്‍ സ്നേഹം
തിരമാലകളുതിര്‍ക്കുമ്പോള്‍
ജീവിതത്തില്‍ പ്രതീക്ഷയുടെ
തിരിനാളം തെളിയും.

നൊമ്പരങ്ങള്‍ക്ക് കൂട്ടിരിക്കാതെ
സ്വപ്നങ്ങള്‍ക്ക് നിറം പകരൂ,കൂട്ടുകാരീ

-മിന്നാമിനുങ്ങ്

കെവിൻ & സിജി said...

ന്തൂട്ടാ ഈ വിയര്‍പ്പുറ്റുന്ന കടലാസ്സിലെ കാര്യം?

മുസാഫിര്‍ said...

പരസ്പരം നഷ്ടപ്പെട്ടിട്ടും കാത്തിരിക്കുന്നു.പാവം അവള്‍.
നല്ല കവിത ദ്രൌപതി.

ഗുണ്ടൂസ് said...

എന്റെ ഹൃദയത്തില്‍ ഒരു വിങ്ങല്‍ അനുഭവപ്പെടുന്നു.

Unknown said...

ഇത് വേണ്ടായിരുന്നു.വല്ലാതെ വേദനിച്ചു. :-(

നന്നായി എഴുതിയിരിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

ആത്മഹത്യയുടെ മുനംബിലെ സ്ത്രീഹൃദയത്തെ ചിത്രകാരനു ഭയമാണ്‌. കരണം, നിമിഷങ്ങള്‍ക്ക്‌ യുഗങ്ങളുടെ ദൈര്‍ഗ്യമുണ്ടെങ്കിലും നമുക്കൊന്നും ചെയ്യാനൊ പറയാനൊ കഴിയാത്ത നിശ്ചലാവസ്ഥ സൃഷ്ടിക്കുന്ന ആ നിമിഷങ്ങളില്‍ ദൈവം പൊലും തന്റെ ഷണ്ടമായ ശക്തിയേയോര്‍ത്‌ ശപിച്ചുപോകും !!
ഒരു താഴ്ച്ചയിലേക്കുള്ള യാത്രയുടെ ആദ്യ കാല്‍പ്പാദം പതിപ്പിക്കുന്ന ദിശാബോധം തന്നെ ചിത്രകാരന്റെ മനസിനെ വിഹ്വലമാക്കുന്നു.
അതിനാല്‍ ഈ കവിതയുടെ മനോഹരമായ തഴ്വാരത്തിലേക്കിറങ്ങാന്‍പോലും ചിത്രകാരന്‍ ഭയപ്പെടുന്നു. (ചിത്രകാരന്‍ അങ്ങിനെ പലതും പറയും, ദ്രൌപതി സ്വന്തം അനുഭവങ്ങളും, ദര്‍ശനങ്ങളും ആകാശത്തേക്കു പറത്തിവിടുക.അവയെ പറക്കാന്‍ അനുവദിക്കുക !!)