കുപ്പിവളകള്‍ നിനക്കിഷ്ടമാണെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ്
കൈ നിറയെ പച്ച വളകളിട്ട് ഞാന്‍ വന്നത്...
ഒന്നു നീ പൊട്ടിച്ച് വളപ്പൊട്ടുകള്‍
എനിക്ക് വേണമെന്ന് വാശിപിടിച്ചിട്ടും ഞാന്‍ മിണ്ടാതിരുന്നതും...
എന്റെ രക്തം ഒഴുകിപടര്‍ന്ന ആ കുപ്പിചില്ലുകള്‍
നീ മാറോട് ചേര്‍ക്കുന്നത് കണ്ടപ്പോഴും...
ഞാന്‍ വിശ്വസിച്ചിരുന്നു....
നീയെന്നെ പ്രണയിക്കുകയാണെന്ന്...
പക്ഷേ...
എന്റെ രക്തത്തിന്റെ നിറം ചുവപ്പാണോയെന്നറിയാന്‍
നീയൊരു ഭിഷഗ്വരന്റെ മുഖം മൂടിയണിയുകയായിരുന്നുവെന്ന്
ഞാനറിഞ്ഞില്ല....
18 comments:
ഉടഞ്ഞ കുപ്പിവളകളുടെ കിലുക്കം നിലക്കും
ഊറിയ രക്തക്കറ കറുക്കും
നേരീയ വേദനയും മായും
പിന്നീട് ഈ ലോകം നിന്നെ നോക്കിയും
നീ ലോകത്തെ നോക്കിയും പൊട്ടിച്ചിരിക്കും
പൊട്ടത്തരങ്ങളോര്‍ത്ത്
ചുമ്മാ ചിരിക്കെന്നേ
ഹൃദയത്തില്‍ നിന്നും നേരിട്ടൊഴുകിയെത്തിയ വരികള്‍... പ്രണയത്തിന്റെ ശക്തിയും സൌന്ദര്യവും നന്നായി കോര്‍ത്തിണക്കിയിരിക്കുന്നു
ദ്രൌപതിടെ ബോഗ് കണ്ട്പൊള്‍ ഇത്രനാളും ഇതു കാണാതെ പോയല്ലൊ എന്ന് ഓര്‍ത്ത് വല്ലാത്ത് സങ്കടം തോന്നി.ഒരോ വരികളും ജീവനുള്ളവയാണ്..എന്നിലെ എന്നെ ഞാന്‍ ദ്രൌപതിയില്‍ കാണുന്നു..ഒരേ ചിന്തകള്‍..ആശയങള്‍..ഒരേ സ്വപ്നങള്‍...മലയാളം subject എടുത്തു പഠിക്കാന്‍ കഴിയാഞതില്‍ എന്നൊടു തന്നെ എനിക്കു ദേഷ്യം,വെറുപ്പുമൊക്കെ തോന്നാറുണ്ട്.
ദ്രൌപതീ,മനോഹരം
വരികളെക്കാള്‍ എനിക്കിഷ്ടപ്പെട്ടാത് ആ
ചിത്രമാണ്.
അഭിനന്ദനങ്ങള്‍
വായിച്ചു
സുന്ദരന്‍ (സുന്ദരി) ബ്ലോഗ്, എല്ലാംകൊണ്ടും.
-സുല്‍
ദ്രൌപദീ, ഈ കവിതയിലും മറ്റു പല കവിതയിലേയും പോലെ സ്ഥായിയായ വിഷാദഭാവം തന്നെ നിഴലിക്കുന്നു. കവിത ഇഷ്ടമായി.
ആ പടം സൂപ്പറായി.
അടീലെഴുതിയിരിക്കുന്നത് വായിക്കാന്‍ മെനക്കെട്ടില്ല.
അല്ല, വായിച്ചാലും മനസ്സിലാവില്ല. അതാ!!
പിന്മൊഴികളിലെ കമന്റുകള്‍ കണ്ട് ഇവിടെ വന്നത് വെറുതെയായില്ല.നല്ല കവിത.ഇതെനിക്ക് വളരെയധികം ഇഷ്ടമായി.
ദ്രൌപതി.
ആശയങ്ങള്‍ പല കവിതകളിലും ഒരേ പോലെ വരുന്നെന്ന് ഒരു തോന്നല്‍.എന്തായാലും ഇത് ഇഷ്ടമായി.
സോനാ....
ശരിയാണ്...
ഞാനും മലയാളം മെയിന്‍ പഠിക്കാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു
പക്ഷേ എന്തു ചെയ്യാം സെക്കന്റ് ലാംഗ്വേജ് ഹിന്ദിയായി പോയി...
എനിക്കാറിയാം...
ആ ബ്ലോഗിന്റെ ടൈറ്റില്‍ കണ്ടപ്പോഴെ എനിക്കറിയാമായിരുന്നു...
നമ്മുടെ ചിന്തകള്‍..സ്വപ്നങ്ങള്‍...ഓര്‍മ്മകള്‍..
എല്ലാത്തിനും വല്ലാത്ത സാമ്യതയുണ്ടെന്ന്....
രാമേട്ടന്റെ പോസ്റ്റ് കണ്ടാണിവിടെയെത്തിയത്.
ഇനി സ്ഥിരം വരും...
നന്നായിട്ടുണ്ട്!
പരീക്ഷണം
നന്നായിട്ടുണ്ട്.....പ്രത്യേകിച്ചും പറയാനുള്ളത്, യാഥാസ്ഥികതയുടെ ഒരു നേര്‍ത്ത ആവരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതുകൊണ്ട് .....
..തുടര്‍ന്ന് എഴുതൂ..
ദ്രൗപതി,
ഈ ബ്ലോഗ് ശരിക്കും കാണാന്‍ ഞാന്‍ വെകിപ്പോയി.മുമ്പ് ഒരു പ്രാവശ്യം വന്നിരുന്നെങ്കിലും ഇവിടെ കമന്റിടുവാനുള്ള സാഹചര്യമായിരുന്നില്ല അന്നുണ്ടായിരുന്നത്.അന്ന് ഒന്നോടിച്ചു വായിച്ചിരുന്നെങ്കിലും ശരിക്കും ഇന്നാണ് മനസ്സിരുത്തി വായിച്ചത്.
എല്ലാം വളരെ ഇഷ്ടമായി.പണ്ടൊക്കെ ഞാനും കവിതകളെഴുതിയിരുന്നു,പിന്നീടത് ഇല്ലാതായി,ഇപ്പോള്‍ ബ്ലോഗില്‍ പോസ്റ്റ്ചെയ്യാനായിട്ട് ഒന്ന് വെറുതെ എഴുതിയെന്നു മാത്രം.കുട്ടിയുടെ കവിതകള്‍ വായിക്കുമ്പോള്‍ എന്റെ ഭൂതകാലത്തിലെ കവിതയെഴുത്തിനോട് വളരെ സാമ്യം തോന്നി.ഞാന്‍ എഴുതാന്‍ ഓര്‍ത്തുവച്ചിരുന്ന കവിതകള്‍ മറ്റൊരാള്‍ എഴുതിയപോലെ,വാക്കുകള്‍ പലതും ഞാന്‍ കോളേജു വരാന്തയില്ലിരുന്ന് നോട്ടു ബുക്കില്‍ കുത്തിവരച്ചവപോലെ...മഴയെന്ന കവിതയും,തണല്‍ മരങ്ങളില്ലാത്തപാതയോരവുമൊക്കെ എനിക്ക് വളരെ നല്ല അനുഭവമായി.അതിനൊപ്പമുള്ള ഫോട്ടോകളും മൊത്തം ബ്ലോഗിന്റെ ഡിസൈനും വളരെ നന്നായിട്ടുണ്ട്.ഇനിയും നല്ല കവിതകള്‍ അല്ലെങ്കില്‍ ഞാനിഷ്ടപ്പെടുന്ന രീറ്റിയിലുള്ള വാക്കുകളുടെ ചോര്‍ന്നൊലിക്കല്‍ പ്രതീക്ഷിച്ചുകൊണ്ട്..
ചോരകൊണ്ടും ബ്ലെഡുകൊണ്ടും കളിക്കല്ലെ.....
ഫുള്‍ പ്രണയമാണല്ലോ മാഷേ... ങും !!!
"എന്റെ വൃന്ദാവനം ഇന്നു ഓര്‍മകളില്‍ നിന്നെ തേടുകയാണു.
അതിന്റെ ഒരു കോണിലിരുന്ന് ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും.
രാത്രികളില്‍
നിലാവു വിഴുങ്ങിത്തീര്‍ക്കുന്ന
കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്നങ്ങള്‍
ഇവയെല്ലാമാണു ഇന്നെന്റെ ജീവന്‍ പകുത്തെടുക്കുന്നത്..." (നന്ദിത)
കവിതയുടെയും പ്രണയത്തിന്റെയും മഴപ്പെയ്ത്തില്‍ സ്വയം കവിതയായി ആര്‍ത്തലച്ചു പെയ്തു തീര്‍ന്ന നന്ദിത എന്ന വയനാട്ടുകാരിയെ ഈ പോസ്റ്റ് അനുസ്മരിപ്പിക്കുന്നു.
ശക്തമായ വൈകാരിക സാന്നിധ്യം.
Post a Comment