Tuesday, November 21, 2006

സാലഭജ്ഞിക


അവള്‍ക്കിഷ്ടം കറുത്ത രാത്രിയുടെ വശ്യത
പച്ചക്കും ചുവപ്പിനുമിടയില്‍ നിന്ന്‌
വിലപിച്ചു പായുന്ന കറുത്ത സ്വപ്നങ്ങളും...
മനസ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികള്
ചിറകറ്റിട്ടും പ്രതിധ്വനിക്കുന്ന രോദനങ്ങള്
അഗ്നിയുടെ ചൂടില്‍ നിന്നും പുനര്‍ജനി തേടിയലഞ്ഞ
അഭിസാരികമാരുടെ ആര്‍ത്തനാദങ്ങള്‍...


ആകാശത്തിന്റെ നീലിമയില്‍ നിന്നും തൊട്ടെടുത്ത മോഹങ്ങള്‍
നിറം ചാര്‍ത്താതെ നിന്ന അമാവാസിയിലെ ഇരുട്ടില്‍
ചുവന്ന തെരുവിലെ രാത്രിയുടെ ഗദ്ഗധങ്ങള്‍...
നീ പോയത്‌ എന്റെ കാരാഗൃഹത്തില്‍ നിന്നും
സ്വാതന്ത്രത്തിന്റെ ചേരികളിലേക്ക്‌...
മുന്നൊരുക്കങ്ങളില്ലാതെ വന്ന നിലാവിന്റെ
വെള്ളിവെളിച്ചത്തില്‍ ഇര പിടിക്കാന്‍ വന്ന നക്ഷത്രങ്ങള്‍..


ഒന്നു തൊട്ടപ്പോഴേ പൊള്ളിയ കൈത്തലങ്ങള്‍
ശങ്കയില്ലാതിരുന്ന കൗമാര വിഹ്വലതകള്
‍ആസൂരതയുടെ ആത്മാവിഷ്ക്കാരമായി മാറാന്
‍ശ്രമിക്കുന്ന വര്‍ത്തമാന ചിന്തകള്‍...

എന്നിട്ടും അറിയാതെ പോയ പ്രണയം
ഇടയ്ക്ക്‌ തോന്നുന്ന സഹതാപത്തോട്‌ നന്ദിയുണ്ട്‌
പിണങ്ങിയിരുന്നു ഒട്ടുമ്പോള്‍ മഴയുടെ സാന്ത്വനമാണ്‌.

നീ ചോദിച്ചു.
നിന്റെ അടിമത്വത്തില്‍ നിന്നും എന്റെ സ്വാതന്ത്രത്തിലേക്കുള്ള വഴി...
തിമിരം ബാധിച്ചുപോയ എന്റെ കണ്ണുകള്
അജ്ഞാതമായ നേര്‍രേഖയിലൂടെ യാത്ര പോകാന്‍ പറഞ്ഞു...


വിരഹത്തിന്റെ തണുപ്പിലൂടെ നീ നടന്നു
വേര്‍പാടിന്റെ അരുവിയില്‍ മുങ്ങി നിവര്‍ന്നു...
അസ്തമയം കാത്ത്‌ ഇന്നും കടല്‍ക്കരയില്
കൊറ്റികളുടെ വിലാപത്തിന്‌ കാതോര്‍ത്ത്‌
കഴുകന്റെ ആത്മരോഷത്തിന്‌ ചെവിയോര്‍ത്ത്‌...


നിനക്ക്‌ മരണത്തിന്റെ കയങ്ങളിലൂടെ സഞ്ചരിക്കാനാണിഷ്ടം
അറിവിന്റെ അപാരതയില്‍ നിന്നും
വിഷം കഴിച്ച്‌ മയങ്ങുന്ന രജനികളില്‍ നിന്നും
വെറും സാലഭജ്ഞികയായ്‌ പരിണമിക്കുമ്പോള്
ഓര്‍മ്മകള്‍ ഹൃദയത്തെ കീഴ്പ്പെടുത്തുമ്പോള്‍...
നിന്റെ വിലാപം കാണാനിഷ്ടമല്ലാത്ത കണ്ണുകളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു....

വയ്യിനി... കരയാനാവാതെ ജീവിക്കാനാവില്ലെന്ന്‌
അവള്‍ കുമ്പസരിച്ചിരിക്കുന്നു......


സൗഭാഗ്യങ്ങളൊരുപാടുണ്ടായിട്ടും കരയാന്‍ വിധിക്കപ്പെട്ടവള്‍ക്ക്‌

7 comments:

മുസാഫിര്‍ said...

പൊള്ളുന്ന വാക്കുകള്‍ ദ്രൌപതി....

മനസ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികള്
ചിറകറ്റിട്ടും പ്രതിധ്വനിക്കുന്ന രോദനങ്ങള്
അഗ്നിയുടെ ചൂടില്‍ നിന്നും പുനര്‍ജനി തേടിയലഞ്ഞ
അഭിസാരികമാരുടെ ആര്‍ത്തനാദങ്ങള്‍...

ഓഫ് ടോപിക് : പൊസ്റ്റ് ചെയ്തതിനു ശേഷം സ്വയം ഒരു കമന്റിട്ടാല്‍ അതു പിന്മൊഴികളില്‍ വന്നു അനുവാചകര്‍ അറിയും.

ഗിരീഷ്‌ എ എസ്‌ said...

from the lonliness mind
pains
sorrows
and lonlyness

Mubarak Merchant said...

'തിമിരം ബാധിച്ചുപോയ എന്റെ കണ്ണുകള്
അജ്ഞാതമായ നേര്‍രേഖയിലൂടെ യാത്ര പോകാന്‍ പറഞ്ഞു...'
ആ നേര്‍ രേഖ ചിലര്‍ക്ക് വെളിച്ചത്തിന്റേതാകാറുണ്ട്, പലര്‍ക്കും കൂരിരുട്ടിന്റേതും.
തീക്ഷ്ണമായ വരികള്‍....

thoufi | തൗഫി said...

ദ്രൌപതീ,നിന്റെ കണ്ണീരിനു പൊള്ളുന്ന തീക്ഷ്ണതയുണ്ടെന്ന് ഞാനറിയുന്നു.
സൌഭാഗ്യങ്ങളൊരുപാടുണ്ടായിട്ടും
മരണത്തിന്റെ തീരം തേടിപ്പോയ കൂട്ടുകാരിയെക്കുറിച്ചുള്ള
നനവൂറുന്ന ഓര്‍മ്മകള്‍
നീറ്റലിനു പകരം കുളിര്‍മഴയായ് പെയ്തിറങ്ങട്ടെ

വല്യമ്മായി said...

കാമ്പുള്ള വരികള്‍

ഇട്ടിമാളു അഗ്നിമിത്ര said...

എനിക്കും നിനക്കും നമുക്കുമിടയിലായ്
ആരേ പണിതതീ കാണാചുമരുകള്‍ ...

ഏറനാടന്‍ said...

ദ്രൗപതി ദു:ഖവും വിഷാദവും ആണോ മുഖ്യമായും വിഷയങ്ങളാക്കുക? ഒരു ആനന്ദാശ്രു ചിത്രവും അതിന്റെ വിവരണവും പ്രതീക്ഷിക്കട്ടെ...