Sunday, May 31, 2009

പുനര്‍ജ്ജനിക്കാത്ത മഴനൂലുകള്‍...

എന്റെ ശബ്ദത്തിനായി
ചെവിയോര്‍ത്തുനില്‍ക്കുന്നുവെന്ന്‌ കരുതി,
എന്റെ സാമീപ്യത്തിനായി
കൊതിക്കുന്നുവെന്ന്‌ കരുതി,
എന്റെ സാന്നിധ്യത്തിനായി
മോഹിക്കുന്നുണ്ടെന്ന്‌ കരുതി,
എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന്‌ കരുതി...
പാടത്തിന്‌ നടുവില്‍
ഞാന്‍ ഒരുക്കിവെച്ച കുടിലില്‍
റാന്തല്‍ വിളക്കിന്റെ
നേരിയ വെളിച്ചത്തില്‍
പുഴകടന്നെത്തുന്ന ഓരോ തോണിയിലും
നിന്നെയും കാത്ത്‌
നിദ്ര വെടിഞ്ഞിരിക്കുമ്പോഴും
എന്റെ സ്വപ്‌നങ്ങള്‍
അംഗീകരിക്കുന്നില്ല
നീ വരില്ലെന്നുള്ള യാഥാര്‍ത്ഥ്യം.

നിനക്ക്‌ നല്‍കാന്‍
മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു..
മോഹങ്ങളെ വരണ്ട
ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു...
എന്നിട്ടും ഊഷരഭൂമിയുടെ
നിഷ്‌കളങ്കത വിട്ട്‌
എന്റെ ജീവിതവീഥിയിലേക്ക്‌
വഴിമാറി സഞ്ചരിക്കില്ലത്രെ...

എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌
ഞാനും പോകുന്നു
അതാണ്‌ സ്വര്‍ഗമെന്ന്‌
മരിച്ചവര്‍
മുന്നില്‍ വന്ന്‌ ആണയിടുന്നു....

8 comments:

Jophy Jose said...

Life is eternal, and love is immortal, and death is only a horizon; and a horizon is nothing save the limit of our sight.....

Jophy Jose....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മഴയെ മിഴിയില്‍ ഒളിപ്പിക്കണ്ടായിരുന്നു, അത് കണ്ണീരായ് പെയ്തിറങ്ങില്ലേ ...

Jayesh/ജയേഷ് said...

nice

ശ്രീഇടമൺ said...

എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്‌,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്‌
ഞാനും പോകുന്നു
അതാണ്‌ സ്വര്‍ഗമെന്ന്‌
മരിച്ചവര്‍
മുന്നില്‍ വന്ന്‌ ആണയിടുന്നു....

ഹോ..എത്ര സുന്ദരം!!

ഹന്‍ല്ലലത്ത് Hanllalath said...

....നീ .മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു...
അതൊന്നു പെയ്യാന്‍ ഞാനെത്ര കൊതിച്ചു...
അതിലൊന്നലിയാന്‍...

അരുണ്‍ കരിമുട്ടം said...

വരണ്ട ഹൃദയത്തില്‍ മോഹങ്ങളെ വച്ച് പിടിപ്പിച്ചാല്‍ എന്ത് ഗുണം മാഷേ
നന്നായിരിക്കുന്നു

Unknown said...

nice poem....
All d best!

ദിയ , തൃശ്ശിവപേരൂര്‍ said...

എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന്‌ കരുതി...

കടമെടുത്തോ വരികള്‍????