Monday, May 11, 2009

നിദ്രയില്‍...

കരിഞ്ഞുണങ്ങിയ
സ്വപ്‌നങ്ങളുടെ പലകയിലാണ്‌
ഉറങ്ങാന്‍ കിടന്നത്‌...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...

നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...

പിന്നെ മയില്‍പ്പീലി വിശറികൊണ്ട്‌
ഓര്‍മ്മകളെ തലോടിയുറക്കി
തിരിച്ചുപോയി...

ഞാനറിയുകയായിരുന്നു
പ്രണയത്തിന്റെയും
മരണത്തിന്റെയും
ഗന്ധവും സാന്നിധ്യവും...

11 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചിന്തകള്‍‍ ഇഷ്ടമായി..

ramanika said...

ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്‌
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...
ഈ മോഹങ്ങളില്‍ ചിലത് ദിശ തെറ്റിയാലും ലക്‌ഷ്യം കാണും
ഈ പ്രതീക്ഷയാണ് ജീവിക്കാന്‍ ഹേതു ആകുന്നത്

സബിതാബാല said...

varikal athimanoharam.....

ഹന്‍ല്ലലത്ത് Hanllalath said...

നീ കാരണം ഉണങ്ങിപ്പിടിച്ച അശ്രുകണങ്ങള്‍ നിന്നെ അവളില്‍ കുടിയിരുത്തിയിട്ടുണ്ട്. ...
നീ പ്രണയത്തിന്റെ നഷ്ട ബോധത്തില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴൊക്കെ അവള്‍ മരണത്തെ കിനാക്കാണുകയായിരുന്നു...

...ഇഷ്ടമായി മനസ്സിന്റെ വരികള്‍...

Sathyajith.V.K said...

karinjunangiya swapnangalude palaka!

Karinjunangiya poovu,ila enniva kaavyathmakatha ulavaakkunnavayaanu.. ennal karinjunangiya swapnangalude palaka arojakamaayi poi!

Ezhuthi theliyendiyirkkunnu..
Ashamsakal!

ശ്രീ said...

നന്നായിരിയ്ക്കുന്നു

yousufpa said...

simple and humble...

i like it

ശ്രീജ എന്‍ എസ് said...

നിന്റെ മുഖത്ത്‌
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...

അവളുടെ മുഖത്തെ ഉണങ്ങി പിടിച്ച അശ്രു കണങ്ങള്‍
അവന്റെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ട് വരാന്‍ സ്വപ്‌നങ്ങള്‍ തന്നെ വരേണ്ടി വന്നു ...
കാലം ചെല്ലുമ്പോള്‍,അനിവാര്യമായ മറവികള്‍ ...പലതും ഓര്‍മ്മിക്കാന്‍ ഉണര്വ്വിനെക്കാള്‍ ഉറക്കം തന്നെയാണ് നല്ലത് അല്ലെ ഗിരി..നല്ല വരികള്‍..

കല്യാണിക്കുട്ടി said...

chinthakal kollaam maashe......super..........

ഗിരീഷ്‌ എ എസ്‌ said...

അഭിപ്രായങ്ങള്‍ക്കും
പ്രോത്സാഹനങ്ങള്‍ക്കും
ഒരുപാട്‌ നന്ദി...

ദൈവം said...

ജീവിതത്തിന്റെയും...