Sunday, May 25, 2008

പ്രണയചിത്രം

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികളാണ്‌
പ്രണയത്തിണ്റ്റെ വറുതിയിലും
പിടിച്ചുനില്‍ക്കുന്നത്‌...

മനസ്‌ കൂട്ടിക്കലര്‍ത്തി
ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍
അറുതിയില്ലാത്ത വികാരമൂര്‍ഛകള്‍
മരങ്ങളായോ നക്ഷത്രങ്ങളായോ
തെളിഞ്ഞുവരും...

അതിനിടയില്‍
കൈകോര്‍ത്തോ
ചുണ്ടുകള്‍ മുട്ടിച്ചോ
ശയ്യക്ക്‌ മുമ്പുള്ള
തീ സ്വരുക്കൂട്ടുന്നവരുണ്ടാകും...

പാതി മങ്ങിയ പുഴയോ
വിളറിയ സൂര്യാസ്തമയമോ
അവ്യക്തമായ മലകളോ
നിറക്കൂട്ടുകള്‍ മോഹിച്ച്‌
വിതുമ്പുന്നുണ്ടാകും...

ഇണപക്ഷികള്‍
ഇലകളില്ലാ ശിഖരത്തില്‍
മുഖത്തോട്‌ നോക്കിയിരിക്കുന്നത്‌...
ചുവപ്പോ കറുപ്പോ കൂട്ടിക്കലര്‍ത്തി
അവയവങ്ങള്‍ക്ക്‌ തുടിപ്പ്‌ കൂട്ടിയത്‌..
ഓലമേഞ്ഞ വീടും പക്ഷിക്കൂടും
അനിവാര്യതയായികോറിയിട്ടത്
മുറിവുകളുടെ മുഖം മറക്കാനാകും...

പക്ഷേ
കാട്ടുമറയില്‍ വേഴ്ച നടത്തുന്ന
പത്തിയുള്ള നാഗങ്ങള്‍
മാത്രം മതി
ഒരു ചിത്രം വിരൂപമാവാന്‍...

26 comments:

ദ്രൗപദി said...

ഇണപക്ഷികള്‍
ഇലകളില്ലാ ശിഖരത്തില്‍
മുഖത്തോട്‌ നോക്കിയിരിക്കുന്നത്‌...
ചുവപ്പോ കറുപ്പോ കൂട്ടിക്കലര്‍ത്തി
അവയവങ്ങള്‍ക്ക്‌ തുടിപ്പ്‌ കൂട്ടിയത്‌..
ഓലമേഞ്ഞ വീടും പക്ഷിക്കൂടും
അനിവാര്യതയായികോറിയിട്ടത്
മുറിവുകളുടെ മുഖം മറക്കാനാകും...


"പ്രണയചിത്രം"-പുതിയ പോസ്റ്റ്‌

ആഗ്നേയ said...

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികള്‍
നല്ല വാചകം :-)
ഒരുപാട് പറഞ്ഞിരിക്കുന്നു വരികളിലൂടെ...

ഹരീഷ് തൊടുപുഴ said...

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികളാണ്‌
പ്രണയത്തിണ്റ്റെ വറുതിയിലും
പിടിച്ചുനില്‍ക്കുന്നത്‌...


സത്യം..

ശിവ said...

നല്ല ചിന്ത....നല്ല വരികള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയം പ്രണയം എങ്ങും പ്രണയം..
പ്രണയം അത് സുന്ദരമാകണമെങ്കില്‍ വിരഹവും ആത്യാവശ്യം
പാഥങ്ങള്‍ മൂടിയതിരയുടെ നനവ് കണ്ണില്‍ നിന്നും വാര്‍ന്നൊഴുകുന്നത് നിസ്സഹായനായ് കണ്ടുനില്‍ക്കേണ്ടി വന്നതിന്റെ വേദന, ജീവിതത്തിന്റെ ഓര്‍മകളും മറ്റെല്ലാ നൈമിഷികവികാരങ്ങളും ഒറ്റനിമിഷം കൊണ്ട് നമ്മെ ഓരോരുത്തരേയും ഉമിത്തീയില്‍ ദഹിപ്പിക്കുകയാണല്ലെ..?

ഫസല്‍ said...

ദ്രൌപതീ, വളരെ നന്നായിരിക്കുന്നു,
ആശംസകള്‍...

ദൈവം said...

അതല്ലേ ദ്രൌപദീ, ചിലപ്പോഴൊക്കെ ആ ചിത്രത്തെ ജീവിതമാക്കുന്നത്...

ആഗ്നേയ said...

കണ്ണുകളില്‍ നിന്നു പോലും സ്വപ്നങ്ങള്‍ പടിയിറങ്ങിപ്പോയ നിര്‍വികാരറില്‍ പ്രണയത്തിന്റെ ശേഷിപ്പ് കാണാനാവുമോ?
പ്രണയത്തില്‍ പലപ്പോഴും ആദ്യം തോറ്റടിയുന്നതും,പ്രണയനൈരാശ്യം ജീവിതത്തിന്റെ അവസാനമെന്നു കരുതുന്നത് തൊട്ടാവാടികളും..
അപ്പോള്‍ മൌനമെഴുതിയ മിഴിയുള്ള തൊട്ടാവാടികള്‍ പ്രണയത്തിന്റെ വറുതിയിലും പിടിച്ചുനില്‍ക്കുമെന്നു പറഞ്ഞാല്‍? ഇനീം ഉണ്ട് സംശയങ്ങള്‍..ആദ്യം കവിത ശരിക്ക് മനസ്സിലാവട്ടെ.എന്നിട്ടിനീം വരാം..

Rare Rose said...

ദ്രൌപദീ..,..മൌനം തൊട്ടെഴുതിയ കണ്ണുകളില്‍ നിന്നും പ്രണയത്തിനു അത്ര വേഗം പടിയിറങ്ങിപ്പോകാനാവില്ല...
എത്രയോ വട്ടം വാടിത്തളര്‍ന്നാലും വീണ്ടുമെപ്പോഴെങ്കിലും ഉണര്‍ന്നെണീക്കാതെ വയ്യല്ലോ മായാത്ത ഓര്‍മ്മകളിലേക്ക്....
മനസ്സിന്റെ നിറങ്ങളെല്ലാം കൂട്ടിക്കലര്‍ത്തി‍ വരച്ച ചിത്രത്തിന്റെ കടുംചായങ്ങള്‍ക്കുള്ളില്‍ പറയാത്തതെല്ലാം ഒളിപ്പിച്ചു വയ്ക്കുന്നതും അതുകൊണ്ടാവും..
പാതി വരച്ചതെല്ലാം പൂര്‍ണ്ണതയ്ക്കു വേണ്ടി വിതുമ്പുമ്പോള്‍‍ വരാനിരിക്കുന്ന ദുസ്വപ്നങ്ങളുടെ വൈരൂപ്യത്തിന്റെ ചായക്കൂട്ടുകള്‍ എവിടെയോ കാത്തുനില്‍ക്കുന്നു.....വരികളിലൂടെ ഈ പ്രണയചിത്രം മനസ്സില്‍ മായാതെ നില്‍ക്കുന്നു.....ആശംസകള്‍.....:)

jithan said...

പ്രണയം!!!!!
വാക്കുകളില്‍ അക്ഷരങ്ങള്‍ക്കപ്പുറത്ത് തീക്ഷ്ണമായ വികാരങ്ങള്‍ കാണുന്നു....നേര്‍ത്തില്ലാതാകുന്ന കുത്തുകള്‍ അനന്യമായ എന്തിലേക്കോ വിരല്‍ ചൂണ്ടുന്നുവോ....?
നല്ല ബിംബങ്ങള്‍, പതിവുപോല്‍ ദ്രൌപ്സ്..
നല്ല കവിതയും..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പ്രണയത്തെക്കുറിച്ച് എത്ര എത്ര ഭാവനകള്‍
ബൂലോകത്തെ ഇപ്പോ പ്രണയ പനി വല്ലാതെ
പിടി കൂടിയിരിക്കുന്നതു പോലെ

lakshmy said...

അതി മനോഹരമായ പ്രണയചിത്രം

ജോഷി.കെ.സി. (ജുഗുനു) said...

മനസ്‌ കൂട്ടിക്കലര്‍ത്തി
ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍
അറുതിയില്ലാത്ത വികാരമൂര്‍ഛകള്‍
മരങ്ങളായോ നക്ഷത്രങ്ങളായോ
തെളിഞ്ഞുവരും...

നല്ല ഭാവന. . . . .

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ബ്ലോഗ് പോസ്റ്റുകള്‍ക്ക് അതിരുകളില്ലെന്കിലും ..മലയാളം അച്ചടി കൂടി ദ്രൌപദി പരിഗണിക്കണം ...പോസ്റ്റുന്നതിനു മുമ്പ് ഇമെയില്‍ ആയി മാധ്യമത്തിനും മലയാളത്തിനും അയക്കൂ.. നിന്നെ മണ്ണിലും നാലാളരിയട്ടെ..

ഇത്തിരിവെട്ടം said...

:)

G.manu said...

പ്രണയത്തിന്റെ ബസ്‌സ്റ്റാന്റിനു
മാസത്തിന്റെ മേല്‍ക്കൂരയല്ലേ...
കടുക്കാവെള്ളം കുടിച്ചവനിലും
സ്ഖലിച്ചു കിടക്കുന്നവനിലും
പ്രണയം ചത്തുപോകുന്നു....
അടുത്ത ഉണര്‍വു വരെ..


നല്ല കവിത.....ദ്രൌപതി.

ശ്രീ said...

നല്ല വരികള്‍...

My......C..R..A..C..K........Words said...

കാട്ടുമറയില്‍ വേഴ്ച നടത്തുന്ന
പത്തിയുള്ള നാഗങ്ങള്‍
മാത്രം മതി
ഒരു ചിത്രം വിരൂപമാവാന്‍...
ivide chithram viroopamaakumo.....?
kollam nalla bhavana...nalla varikal

ഹരിശ്രീ said...

നല്ല വരികള്‍........

RaFeeQ said...

നല്ല കവിത.. :)

ഹരിശ്രീ said...

മൌനമെഴുതിയ
മിഴികളുള്ള തൊട്ടാവാടികള്‍...

നല്ല വരികള്‍

ആശംസകള്‍

Sureshkumar Punjhayil said...

Good work.... Best Wishes...!

മുരളിക... said...

ഒരിക്കല്‍ കൂടി പ്രണയം പെയ്തൊഴിഞ്ഞു... ഓര്‍ നീണ്ട നെടുവീര്‍പ്പോടെ..

ഗൗരിനാഥന്‍ said...

http://mayakazhchakal.blogspot.com/

ദ്രൗപദി said...

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അകമഴിഞ്ഞ നന്ദി..

molu said...

vemy hearty congrats....nalla kavitha...manassinoru nombaram......