Saturday, December 22, 2007

ചെരുപ്പ്‌

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...
നനയാന്‍ മടിക്കുന്ന
തുകലായി
ജലരേഖകളെ ഭയന്ന്‌
പര്യവസാനം തേടുമ്പോഴാവും...
മുന്നിലെ നദി
മഴയായി എന്നില്‍ പെയ്തിറങ്ങുക...

ആര്‍ത്തിയോടെ വീക്ഷിച്ച്‌
വഴിയരുകില്‍
മൂര്‍ച്ചയുള്ള
ആയുധങ്ങളുമായി
എന്റെ അവയവങ്ങളുടെ തകര്‍ച്ച കാണാന്‍
കൊതിക്കുന്നവരുണ്ട്‌...
ആഴ്‌ന്നിറങ്ങുന്ന സൂചിമുനകള്‍
തളര്‍ന്നുവീഴുമ്പോഴാവും...
അവരുടെ
തടവറയുടെ ഭേദനം
സാധ്യമാവുക...

ഉപയോഗശേഷം
വലിച്ചെറിയപ്പെടുമ്പോഴും
സ്വതന്ത്രയാവാനാവാത്ത
ജാതകമാണെന്റേത്‌...
മരണത്തിന്റെ നാഴികമണി
മുഴങ്ങുമ്പോഴും
ആരുടെയോ തോളില്‍..
ദുര്‍ഗന്ധമുള്ള പുതപ്പിനുള്ളില്‍...
പുതിയ വിപണനകേന്ദ്രത്തിന്റെ
പടവുകള്‍
കയറുകയാവും...
ഞാന്‍...

35 comments:

ഗിരീഷ്‌ എ എസ്‌ said...

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...


പെണ്‍മനസിന്റെ വിഹ്വലതകളോ കുറിച്ച്‌-ചെരുപ്പ്‌ (പുതിയ പോസ്റ്റ്‌)

സജീവ് കടവനാട് said...

എന്നിട്ടും ഞാനിടക്കസൂയപ്പെടാറുണ്ട് എന്തുഭംഗിയാണെന്നോ ആ ചെരുപ്പിന്.

Unknown said...

നന്നായിരിക്കുന്നു മാഷേ...പെണ്ണിന്റെയും,ചെരുപ്പിന്റേയും ആശങ്കകള്‍...

പ്രയാസി said...

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും..."

മൊട്ടുസൂചിയൊ പിന്നൊ കൈയ്യില്‍ കരുതിയാ മതി..!

അധികം തേഞ്ഞതും പാകമാകാത്തതും വലിച്ചെറിയണം..!

പഴകിയാലും ഉപയോഗിക്കുന്നവനു ആദ്യമാണെങ്കില്‍ പുതുമയുണ്ടാവും..!

ചെരുപ്പിന്റെ ഒരു കാര്യമെ..;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുന്നേറുന്ന ഒരു ബിസിനസ്സ് ആയിമാറുന്ന പെണ്ണെന്ന ഉപഭോഗവസ്തുവിന് ചെരുപ്പിനേക്കാള്‍ നല്ലൊരു കൂട്ട് വേറെയില്ല.

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...

ഈ വരികള്‍ ഏറെ ഇഷ്ടമായി

ആശംസകള്‍

Jayakeralam said...

good writing.

http://www.jayakeralam.com

ദിലീപ് വിശ്വനാഥ് said...

നനയാന്‍ മടിക്കുന്ന
തുകലായി
ജലരേഖകളെ ഭയന്ന്‌
പര്യവസാനം തേടുമ്പോഴാവും...
മുന്നിലെ നദി
മഴയായി എന്നില്‍ പെയ്തിറങ്ങുക...

വളരെ നല്ല വരികള്‍.

Anonymous said...

വരികള്‍ നന്ന്‌..! എഴുത്തിന്റെ ഭംഗി ചെരിപ്പു പോലെ തേയാതിരിക്കട്ടെ..!

CHANTHU said...

കവിത നന്നായിട്ടുണ്ട്‌
(വഴിയരികിലെ മുനകളുടെ മൂര്‍ച്ചയൊടിക്കണം)

സാജന്‍| SAJAN said...

വരികള്‍ നന്നായിരിക്കുന്നു,
ക്രിസ്മസ്സ് പുതുവത്സാരാശംസകള്‍!

ഏറനാടന്‍ said...

ദ്രൗപതീ, അതൊരു ചെരുപ്പായിരുന്നല്ലേ.. ഞാന്‍ കരുതി....

കാവലാന്‍ said...

മരണത്തിന്റെ നാഴികമണി
മുഴങ്ങുമ്പോഴും
ആരുടെയോ തോളില്‍..
ദുര്‍ഗന്ധമുള്ള പുതപ്പിനുള്ളില്‍...

എല്ലാവരികളും ഭംഗിയായിരിക്കുന്നു.
ചെരുപ്പിനെ ഇത്ര സംവേദനക്ഷമമാക്കിയ കവിമനസ്സിന് അഭിനന്ദനങ്ങള്‍.

അലി said...

ഒറ്റക്കു യാത്ര പോകുമ്പോള്‍ തേയാത്ത ചെരുപ്പ് കരുതിയിരിക്കുക!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാവു....
ഇതാണു കവിത.

അഭിനന്ദനങ്ങള്‍ ദ്രൗപദി .

ദൈവം said...

സ്വയം മുറിവേറ്റുകൊണ്ട് മറ്റൊന്നിനെ കാക്കുക ഒരു സുഖമല്ലേ ദ്രൌപദീ?

ഉപാസന || Upasana said...

Varmaa,

നല്ല കോമ്പിനേഷനുകള്‍...
വര്‍മയുടെ രചന്‍ നിരീക്ഷണപാടവം നന്നായി തെളിയിക്കുന്ന മറ്റൊരു സൂപ്പര്‍ കവിത...
അഭുനന്ദനങ്ങള്‍
:)
ഉപാസന

പി.സി. പ്രദീപ്‌ said...

ദ്രൗപദി,
കൊള്ളാം,പെണ്‍മനസിന്റെ വിഹ്വലതകളേ കുറിച്ച് വളരെ ലളിതമായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

G.MANU said...

ഇനിനീയുറങ്ങുക ഞാനുണര്‍ന്നിരിക്കാം...എന്ന് ഒ.എന്‍. വി

ഒറ്റയ്ക്ക്‌ നടക്കാന്‍ ആര്‍ക്കാണാവുക ഇപ്പോള്‍...

നല്ല വരികള്‍ മാഷെ

മുസ്തഫ|musthapha said...

നല്ല വരികള്‍...!

ഗിരീഷ്‌ എ എസ്‌ said...

കിനാവേ, (ഞാനും..)
ആഗ്നേയ..
പ്രയാസീ..(മൊട്ടുസൂചിയും പിന്നും ദുഷ്ടചിന്തകള്‍ക്ക്‌ മുന്നില്‍തോറ്റടിയുകയാണ്‌..)
പ്രിയാ...
ജയകേരളം
വാല്‍മീകി
അദൃശ്യന്‍
ചന്തു (അശക്തമാണ്‌...)
സാലിയേട്ടാ
കാവാലാ
അലി
വഴിപോക്കന്‍
ദൈവം (ചില ജീവിതങ്ങള്‍ അങ്ങനെയാണ്‌...അതിന്റെ സുഖദമായ ഓര്‍മ്മകള്‍ അവരെ പിന്നീട്‌ സുഖനൊമ്പരം നല്‍കി സാന്ത്വനിപ്പിക്കുകയേ ഉള്ളു...
സുനില്‍
പ്രദീപ്‌
ജീമനു (സത്യം)
അഗ്രജാ
വിലയേറിയ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി....

ശ്രീ said...

നല്ല വരികള്‍‌, ദ്രൌപതീ...

ക്രിസ്തുമസ്സ് ആശംസകള്‍‌!
:)

ചീര I Cheera said...

ഇഷ്ടമായി ഇത്..

ഗീത said...

ദ്രൌപതീ .....

മനസ്സിനെ കീറിമുറിക്കരുതേ........

ഹരിശ്രീ said...

വ്യത്യസ്തതയുള്ള വിഷയം.

നല്ല കവിത.

പുതുവത്സരാശംസകള്‍

ജെസീനസഗീര്‍ said...

കവിത നന്നായിരിക്കുന്നു..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.

സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...
ഈ വരികള്‍ ഏറെ ഇഷ്ടമായി
പക്ഷെ മനസ്സ് മാത്രം കീറിമുറിയ്ക്കരുത് മാഷെ.........!!!!

ആശംസകള്

Dr. Prasanth Krishna said...

നനയാന്‍ മടിക്കുന്ന
തുകലായി
ജലരേഖകളെ ഭയന്ന്‌
പര്യവസാനം തേടുമ്പോഴാവും...
മുന്നിലെ നദി
മഴയായി എന്നില്‍ പെയ്തിറങ്ങുക...

കാച്ചികുറുക്കിയ കവിത. വളരെനന്നായിരിക്കുന്നു കവിത. സമൂഹത്തിനു നേരെ വിരല്‍ചൂണ്ടാനുള്ള ഈ കരുത്ത് എന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

Mahesh Cheruthana/മഹി said...

ദ്രൗപദി,
നന്നായിരിക്കുന്നു !
പെണ്‍മനസിന്റെ ആശങ്കകള്‍!
ചെരുപ്പിന്റേയും!!!!!
"പുതുവത്സരാശംസകള്‍"

aneeshans said...

കവിത നന്നായിരിക്കുന്നു. പുതിയ ആശയങ്ങളെ തേടുന്ന കവിയ്ക്ക് അഭിനന്ദനങ്ങള്‍. എന്നിരുന്നാലും കവിത വായിക്കുന്നവന് ചിന്തിക്കാന്‍ ഒരവസരം കൊടുക്കാമായിരുന്നു. ആ തലേക്കെട്ട് വേറെ എന്തെങ്കിലും ആയിരുന്നെങ്കില്‍ എന്ന് ആ‍ഗ്രഹിച്ചു പോയി.

Sharu (Ansha Muneer) said...

ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...
സ്വപ്നങ്ങളെ കീറിമുറിച്ച്‌
അവ പാഞ്ഞുപോകുന്നത്‌
അടിവയറിനെ
ആകെയൊന്നുലച്ചാവും...
വല്ലാതെയിഷ്ടമായി ആ വരികള്‍.... ഹൃദ്യം, മനോഹരം !!!

ഗിരീഷ്‌ എ എസ്‌ said...

ശ്രീ
പി ആര്‍
ഗീതേച്ചീ
ഹരിശ്രീ
ജസീന
റജീ
പ്രശാന്ത്‌..
മഹേഷ്‌
ആരോ ഒരാള്‍-തിരക്കിന്റെ ലോകത്ത്‌ ലാളിത്യത്തിന്‌ പ്രാധാന്യം നല്‍കുന്നത്‌ കൊണ്ട്‌ പറ്റിയ വീഴ്ചയാണ്‌. ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി...
ഷാരു
അഭിപ്രായത്തിന്‌ നന്ദി...

ഹരിയണ്ണന്‍@Hariyannan said...

ദ്രൌപദി..
നല്ല ചെരിപ്പ്...വരികള്‍ തേയാത്ത ചെരിപ്പ്!!

“ഒറ്റക്കൊരു യാത്ര പോകാന്‍
ഇന്നെനിക്ക്‌ ഭയമാണ്‌.
ഇരുളും പകലെന്നുമില്ലാതെ
എന്നെ ഭോഗിക്കാന്‍
കാത്തുകിടക്കുന്ന
മുനകളുണ്ട്‌...“നല്ല വരികള്‍!
എങ്കിലും സാങ്കേതികമായ ഒരു സംശയം!
“ഇരുളും പകലെന്നുമില്ലാതെ...”എന്നതിനേക്കാള്‍
“ഇരുളും പകലുമെന്നില്ലാതെ...”എന്നോ “ഇരുളെന്നും പകലെന്നുമില്ലാതെ...”എന്നോ ആയിരുന്നില്ലേ ശരി?

..എങ്കിലും വരികള്‍ സ്വപ്നങ്ങളേയും മനസ്സിനേയും കീറിമുറിക്കുന്നു!!

Satheesh Haripad said...

വളരെ ശക്തമായ രചന. വാക്കുകളുടെ തീക്ഷണതയിലൂടെ ആസ്വാദകമനസ്സുകളില്‍ ഗൗരവമേറിയ ഒരു വിഷയത്തിന്റെ വേര് പടര്‍ത്തുവാന്‍ കവിക്ക് കഴിയുന്നുണ്ട്.
വളരെ നന്നായി മാഷെ..


http://satheeshharipad.blogspot.com/

suvarnakrishnan said...

aarum koottillathe pokendivarumpozhum eppozhum koottayirikkunna
cheruppu
adhikamarum ormikkatha oru premeyam,
nannayi

ഗിരീഷ്‌ എ എസ്‌ said...

ഹരിയണ്ണാ..
സതീഷ്‌
സുവര്‍ണകൃഷ്ണാ
അഭിപ്രായത്തിന്‌ നന്ദി...