Monday, July 16, 2007

വഴിയമ്പലം


ഇടക്ക്‌ ചോദിക്കാതെ കടന്നുവരും...
അറിയാതെ ഞാന്‍ സ്വീകരിക്കുകയും ചെയ്യും...
വസന്തമായ്‌ സുഗന്ധം വിരിയിച്ച്‌
ശരത്കാലത്തിന്റെ ഇടവേളകളിലെപ്പോഴോ
കടന്നുപോകുകയും ചെയ്യും...

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി
ഉള്ളില്‍ സ്വരുക്കൂട്ടിവെച്ച കനലുകള്‍
‍വീണ്ടും ആളിക്കത്തിക്കാന്‍ ഇടവേള തേടുകയാവും
ഒരു പക്ഷേ അത്തരക്കാര്‍...

നനവ്‌ വറ്റാത്ത മിഴിയുമായാണ്‌ വന്നത്‌...
പാതിയടര്‍ന്ന പാദുകത്തില്‍ പായല്‍പിടിച്ച്‌
നോവിന്റെ പ്രബന്ധം മാറോടടുക്കി
ചിതലരിച്ച വസ്ത്രങ്ങളുമായി...

ആദ്യരാത്രി എന്നെ തന്നെ നല്‍കേണ്ടി വന്നു..
പുഴയുടെ ശാന്തതയിലേക്കൊരു
പാഴ്ശരം തൊടുത്ത്‌
അവന്‍ തിരിഞ്ഞ്‌ കിടന്നു...
അടങ്ങാത്ത ത്വരയുടെ മുറിവടയാളങ്ങള്‍
‍മാറിടത്തില്‍ കനത്തിട്ടും വേദനിച്ചില്ല...

14 comments:

ഗിരീഷ്‌ എ എസ്‌ said...

ഓരോ മനസും ഓരോ വഴിയമ്പലങ്ങളാണെന്ന തിരിച്ചറിവില്‍ നിന്ന്‌...
നോവിന്റെ മറ്റൊരധ്യായം കൂടി

mazha said...

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി
ഉള്ളില്‍ സ്വരുക്കൂട്ടിവെച്ച കനലുകള്‍
‍വീണ്ടും ആളിക്കത്തിക്കാന്‍ ഇടവേള തേടുകയാവും
ഒരു പക്ഷേ അത്തരക്കാര്‍...

nannayittundu....
mansur

സാല്‍ജോҐsaljo said...

കൊള്ളാം ദ്രൌപതീ

പതിഞ്ഞ ഈണത്തില്‍ പറഞ്ഞിട്ട്‌
പോകുന്നവരെയാണ്‌ പറയാതെ പോകുന്നവരെക്കാള്‍ പേടി

ഇത് ഒരിക്കല്‍ കമന്റായിട്ടത് ഓര്‍ക്കുന്നു

ഷംസ്-കിഴാടയില്‍ said...

മൌനത്തിനെക്കാള്‍...
കനലെരിക്കുന്നത് പതിഞ്ഞ സ്വരങ്ങളാണല്ലെ...

കൊള്ളാം ദ്രൌപതി...

Rasheed Chalil said...

:)

ശ്രീ said...

കൊള്ളാം...നന്നായിരിക്കുന്നു...

ബയാന്‍ said...

പുഴ-ശാന്തത-സ്നേഹം.

ഗിരീഷ്‌ എ എസ്‌ said...

മന്‍സൂര്‍...
നന്ദി..
സാല്‍ജോ..
ഒരിക്കല്‍ സാര്‍ജോയുടെ കവിതക്ക്‌ കമന്റിടുന്ന കൂട്ടത്തില്‍ ഈ വരികള്‍ ഞാന്‍ ഇട്ടിരുന്നു..
അവിടെ അത്‌ വല്ലാതെ ചേരുമെന്ന്‌ തോന്നി...
ഷംസ്‌...
എനിക്കങ്ങനെ തോന്നി..ചില അനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്‌ ശരിയെന്ന്‌ തോന്നി..(പതിഞ്ഞ ശബ്ദത്തില്‍ പറയുന്നവരെ എനിക്ക്‌ പേടിയാണ്‌...
ഇത്തിരിവെട്ടം,
ശ്രീ,
ബയാന്‍...
നന്ദി....

chithrakaran ചിത്രകാരന്‍ said...

വജ്രസൂചികൊണ്ട്‌ ആത്മാവിനെ കീറിമുറിച്ച്‌ സത്യത്തിന്റെ തരികളന്വേഷിക്കുന്ന ചിത്രകാരമാരെ ഭയക്കുമോ ?

ദ്രൌപതിയുടെ വഴിയംബലത്തില്‍ ആത്മാശത്തിന്റെ നനവുണ്ട്‌. ആത്മാവിന്റെ ഇടനാഴിയിലെ ഭയപ്പെടുത്തുന്ന ഇരുട്ടിന്റെ സാന്നിധ്യമുണ്ട്‌. സ്വാര്‍ത്ഥപ്രതീക്ഷകള്‍ വവ്വാവലുകളായി ഒളിച്ചിരിക്കുന്നു....

(ചിത്രകാരന്‍ നോവിക്കുന്നെങ്കില്‍ ... പറയാന്‍ മടിക്കരുത്‌... )

പ്രിയ ദ്രൌപതി,
നല്ല കവിത ചിത്രകാരന്റെ സ്നേഹം നിറഞ്ഞ ആശംസകള്‍.

അനാഗതശ്മശ്രു said...

പുഴയുടെ ശാന്തതയിലേക്കൊരു
പാഴ്ശരം തൊടുത്ത്‌
അവന്‍ തിരിഞ്ഞ്‌ കിടന്നു...

വന്ധ്യനായിരുന്നു അല്ലേ..അവന്‍ .ദ്രൌപതീ....(.ഒരു തമാശ.).

അനാഗതശ്മശ്രു said...

പുഴയുടെ ശാന്തതയിലേക്കൊരു
പാഴ്ശരം തൊടുത്ത്‌
അവന്‍ തിരിഞ്ഞ്‌ കിടന്നു...

വന്ധ്യനായിരുന്നു അല്ലേ..അവന്‍ .ദ്രൌപതീ....(.ഒരു തമാശ.).

ഗിരീഷ്‌ എ എസ്‌ said...

ചിത്രകാരാ...
കവിതയില്‍ ചിലപ്പോഴെല്ലാം അത്മാംശം കടന്നുവരുന്നു..
അത്‌ പൂര്‍ത്തിയാക്കാതിരിക്കാന്‍
ചില വരികളില്‍ കൃത്രിമം കാണിച്ച്‌
രക്ഷപ്പെടുകയും ചെയ്യുന്നു...

ഇതൊരിക്കലും നോവാവില്ലെനിക്ക്‌..
പകരം എനിക്ക്‌ സന്തോഷം തരുക മാത്രമാണ്‌ ചെയ്യുന്നത്‌...
നന്ദി...

അനാഗതശ്മശ്രു..
അവന്‌ വന്ധ്യതയാണ്‌...
പക്ഷേ അതവന്റെ സ്വപ്നങ്ങള്‍ക്കാണെന്നുമാത്രം...
ഈ തമാശ ഞാന്‍ സീരിയസായി കണ്ടു ട്ടോ..
നന്ദി...

Raji Chandrasekhar said...

KANDU

snigdha said...
This comment has been removed by the author.