Sunday, February 08, 2009

നിയോഗം

എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു കുറുക്കുവഴി പറഞ്ഞുതരാം.
``ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''

ചന്ദ്രനെയോ, സൂര്യനെയോ
മറയ്‌ക്കാന്‍ മേഘങ്ങള്‍ മതി.
ചുട്ടുപൊള്ളുന്ന വെയിലിനെയും
ഒഴുകിയിറങ്ങുന്ന നിലാവിനെയും
അവ തടയുന്നത്‌
വിദ്വോഷം കൊണ്ടല്ല
നിയോഗങ്ങളുടെ ഭാരം പേറിയാണ്‌.
മരവും മാനവും മേഘവും
ഞാനും നീയും ജന്മമെടുത്തതും.

എന്നെ അറിയാന്‍
നിനക്ക്‌ മുന്നില്‍ രണ്ടുവഴികള്‍ മാത്രം
``മൗനത്തിന്റെ നിര്‍വചനം കണ്ടെത്തുക
നിന്നെ കുറിച്ച്‌ വാചാലമാകാറുള്ള
എന്റെ ചുണ്ടുകളുടെ താളം
ഹൃദിസ്ഥമാക്കുക.''

13 comments:

ഗിരീഷ്‌ എ എസ്‌ said...

എന്റെ സ്‌നേഹമളക്കാന്‍
നിനക്കൊരു കുറുക്കുവഴി പറഞ്ഞുതരാം.
``ആര്‍ത്തിരമ്പി പെയ്യുന്ന
മഴത്തുള്ളികളെണ്ണുക
നക്ഷത്രങ്ങളുടെ കണക്കെടുക
കടലളക്കുക''

നിയോഗം-പുതിയ കവിത

പ്രയാസി said...

കുറുക്കു വഴി കിടിലം!!!

സൂപ്പര്‍ കവിത..:)

ഞാന്‍ ഇരിങ്ങല്‍ said...

ഗിരീഷ്..,

കവിത വായിച്ചു. ഇഷ്ടമായി.

എന്നാലും താങ്കളുടെ മറ്റു കവിതകളുടെ ചാരുത ഇതിനില്ലെന്ന് തോന്നുന്നു. അതു പോലെ തന്നെ കവിതയിലെ ആകെ തുക പ്രേമമെങ്കിലും വരികളില്‍ പ്രേമം കുറഞ്ഞു പോയില്ലേന്ന് ശങ്കിക്കുന്നു.
നല്ല എഴുത്തുകള്‍ തുടര്‍ന്നും പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Raji Chandrasekhar said...

``മൗനത്തിന്റെ നിര്‍വചനം കണ്ടെത്തുക
നിന്നെ കുറിച്ച്‌ വാചാലമാകാറുള്ള
എന്റെ ചുണ്ടുകളുടെ താളം
ഹൃദിസ്ഥമാക്കുക.''

ചങ്കരന്‍ said...

നല്ല കവിത.

ആഗ്നേയ said...

കുറുക്കുവഴി ഇഷ്ടായീ..
ഒന്നു പരീക്ഷിച്ചുനോക്കട്ടെ..
എന്തായാലും കണ്ണുചൂഴ്ന്നെടുക്കാനും,കരളുപറിച്ചെടുക്കാനും പറഞ്ഞില്ലല്ലോ ഇത്തവണ..താങ്ക്യൂ..
മൗനത്തിന്റെ നിര്‍വചനം കണ്ടെത്തുക
നിന്നെ കുറിച്ച്‌ വാചാലമാകാറുള്ള
എന്റെ ചുണ്ടുകളുടെ താളം
ഹൃദിസ്ഥമാക്കുക.''
:-)

Rare Rose said...

കുറച്ചു വരികളിലെത്രയോ പറഞ്ഞു വെച്ചു...വാചാലമാകുന്ന മൌനം പോലെ...നന്നായിരിക്കുന്നു ട്ടോ..:)‍

പകല്‍കിനാവന്‍ | daYdreaMer said...

എത്ര അളന്നിട്ടും പിന്നെയും ബാക്കിയാകുന്നു വരികള്‍ക്കിടയിലൂടെയുള്ള ഈ ദൂരം...
നന്നായി...

ശ്രീ said...

:)

Anonymous said...

മൌന്നത്തിന്റെ അര്‍ത്ഥമറിയാന്‍....

old malayalam songs said...

Nice Lines..........

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

പാറുക്കുട്ടി said...

കവിത നന്നായിരിക്കുന്നു.

ആശംസകൾ!

എന്റെ ബ്ലോഗ് സന്ദർശിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

ഏ.ആര്‍. നജീം said...

നിയോഗം... നന്നായിരിക്കുന്നുട്ടോ... :)

ആശംസകളോടെ..