ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
ചുംബനമഴയില്‍ കുളിച്ച് ഞാന്‍
ചുണ്ടിന്റെ ചൂടിലുണങ്ങി കരിഞ്ഞ്
നിന്റെ ഓര്‍മ്മ തന്‍ കടകണ്ണിലെ
പീലികളെണ്ണുമ്പോള്‍...
പ്രണയശാഖകള്‍ ഇളകിയടര്‍ന്നെന്റെ
ഹൃദയഭിത്തിയില്‍ മുറിവുകള്‍ തീര്‍ക്കുന്നു...
വന്നൊരു സന്ധ്യയില്‍
ഉമ്മറത്തന്തിതിരിയായി...
അരികിലിരുന്നെന്റെ കാതില്‍
നാമമന്ത്രമായി...
തുളസിത്തറയിലെ ചിരാതിലെരിഞ്ഞെന്റെ
മനസിലൊരു മായാത്ത മൗനമുയരുന്നു...
കരിന്തിരി കത്തിയൊരോട്ടുവിളക്കിലെന്‍
കണ്ണുനീരൊഴുക്കുന്നു...
ആളുന്നൊരഗ്നിയില്‍ നിന്‍ രൂപവും
ഭാവവുമെന്റെ സ്വപ്‌നവും
ഇണകളായി പിടയുന്നു...
രാവേറെയായിയരുകിലൊരു
മായാത്ത ഗന്ധമായി
തണുത്തുറഞ്ഞയെന്‍ മോഹങ്ങളിലൊരു
നനുത്ത തപസ്‌പര്‍ശമായി...
ചാരാത്ത ജാലകവാതിലിനരുകിലായി
ചന്ദ്രബിംബം വന്നെത്തി നോക്കുന്നു...
തൊടിയിലെ ഇരുട്ടിനുള്ളിലൊരു
നിശാഗന്ധി വിരിയുന്നു...
അരണ്ടവെളിച്ചത്തിലാദ്യമായി
നിന്നെയെന്‍ ഹൃദയത്തിലടക്കുമ്പോള്‍
ഇടറിയ ഗദ്‌ഗധമായി
വഴിതെറ്റി വന്നൊരു കാറ്റടര്‍ത്തുന്നു..
വിഭാതഭൂമിയുടെ വിളര്‍ത്ത മുഖത്ത്
വിരഹത്തിന്റെ തീ പടര്‍ത്തി
നിന്റെ ചിതയെരിയുമ്പോള്‍...
നഷ്‌ടങ്ങളുടെ വിറകുകൂനയില്‍
മറവിയുടെ പൂ വിരിയുന്നു...
അര്‍ധവിരാമമിട്ടന്നാദ്യമായി
നിന്റെ തണുത്ത നെറ്റിയില്‍
അന്ത്യാലിംഗനം ചൊരിയുമ്പോള്‍...
മഞ്ഞിനും മഴക്കുമപ്പുറത്തേക്ക്
ജലധാരയായി ഒഴുകിയകലുന്നതെന്‍
ജീവനോ...
നിന്‍ സ്‌മൃതിയോ...
ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
Wednesday, September 24, 2008
Subscribe to:
Post Comments (Atom)
10 comments:
ജീവിതത്തില്‍ വേര്‍പാട് കടന്നുവരുമ്പോഴാണ് സ്‌നേഹത്തിന്റെ
തീവ്രത തിരിച്ചറിയുക. അങ്ങനെയൊരു ക്ഷണിക വേര്‍പാടിന്റെ
അകത്തളത്തിലായിരുന്നു ഞാനിത് വരെ...
ഒരുപാട് തെറ്റിദ്ധാരണകള്‍ മനസില്‍ നിരത്തിവെച്ചത്
കൊണ്ടാവാം. ഇന്നവള്‍ യാത്രകളെ കുറിച്ച് സംസാരിക്കുന്നത്..
ആത്മബന്ധത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച് കടന്നുപോവാന്‍ മാത്രം ക്രൂരയാണോ
അവള്‍...എനിക്കറിയില്ല...എത്ര പിടിച്ചുനിര്‍ത്തിയാലും അകന്ന് പോവുമെന്ന്
വാശി പിടിച്ചിരിക്കുന്നൊരാളെ തടുത്ത് നിര്‍ത്താന്‍ ഞാനും അശക്തനാണ്...
ഓരോ കവിതയുടെ പിറവിക്ക് മുന്നിലും
ആഴത്തിലൊരു മുറിവ് ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന
തിരിച്ചറിവോടെ..
ഈ കവിത അവള്‍ക്ക് സമര്‍പ്പിക്കുന്നു...
രണ്ടുവരിയില്‍ നിന്ന് ഈ കവിതയിലേക്ക്
എന്നെ പിടിച്ചുനടത്തിയ കൊച്ചുമഞ്ചാടിയെ
ഓര്‍മ്മിച്ച് കൊണ്ട്..
''അകന്നുപോവുന്ന മൗനത്തിന്-പുതിയ കവിത''
ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും...
സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരം സ്വന്തം പേരില്‍
എഴുതി തുടങ്ങുന്നു....
തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്....
ഓര്‍മ്മകളുടെ ചിത എരിയുന്നു
വേര്‍പാടുകളുടെ പിടഞ്ഞുതീരലില്‍....
കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഒന്നിന്.. കുറച്ചായി.. വന്നത് വല്ലാതെ വിഷമിപ്പിച്ചും കൊണ്ടായി പോയി.. ജീവരക്തം വരികളില്‍ ചേര്‍ന്ന് കിടക്കുന്നു... നന്നായി വരും എന്നൊരു ആശംസ തരട്ടെ ഞാന്‍..? മറ്റെന്താണ് തരുക നിനക്ക്... നന്നായി വരട്ടെ... ഹൃദയം നിറഞു കൊണ്ട്...
ഓരോ ദിക്കില്‍നിന്നുമുള്ള യാത്രകള്‍ മറ്റൊരു ദിക്കിലേക്കുള്ള തിരിച്ചുവരവല്ലേ?തെറ്റിദ്ധാരണകള്‍ തിരുത്തുന്നതില്‍ പരാജയപ്പെട്ടതും
പിടിച്ച് നിര്‍ത്താനുള്ള നിന്റെ ശക്തി ചോര്‍ന്നുപോയതുമാവാം അവള്‍ യാത്രയാവുന്നതിനുള്ള കാരണവും.
ശോകഭാവം കൂടുമ്പോള്‍ വിമര്‍ശിക്കാറുണ്ടെങ്കിലും
നഷ്ടങ്ങളുടെ പടവുകളില്‍ നിന്നെഴുതുമ്പോഴാണ് ഗിരിയുടേ വരികള്‍ തീവ്രവും,ഭാവസാന്ദ്രമാകാറുള്ളതെന്നു കാണാറുണ്ട്.
ഇതും അങ്ങനെ...അങ്ങനെയാകുമ്പോള്‍ ഗിരിയെ ഇട്ടേച്ചുപോകുന്നവരോടെല്ലാം ഇന്ന് ബൂലോകവും,നാളെ മലയാളസാഹിത്യവും കടപ്പെട്ടിരിക്കുന്നു...കൂടുതല്‍ വിട്ടുപോകലുകള്‍ നേരുന്നു..പ്ലീസ് ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്‍ഡ് ;-))
ചെറിയൊരു ഇടവേള വളരെനന്നായെന്നു തോന്നുന്നു..അതിശക്തമായ തിരിച്ചുവരവ്..കവിത എന്നതിനേക്കാള്‍ ഗാനം എന്നിതിനെ വിളിക്കാനാണെനിക്കിഷ്ടം.ബൂലോകത്തിലെ ഈണമിടും പുലികളെവിടെപ്പോയി?
കഥയും,ഗാനവും ഒരുപാടിഷ്ടമായി..
കൂട്ടത്തില്‍ ജന്മദിനാശംസകള്‍!മലയാളത്തിന്റെ അഭിമാനമായി ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനങ്ങള്‍ ആഘോഷിക്കാനാകട്ടെ..:-)
കവിത നന്ന് നല്ല വൈകാരിക തീഷ്ണതയുണ്ട് വരികള്‍ക്ക്
ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
ചാരാത്ത ജാലകവാതിലിനരുകിലായി
ചന്ദ്രബിംബം വന്നെത്തി നോക്കുന്നു...
കല്പന നന്ന്,, പലതും പക്ഷെ ഏച്ചു കെട്ടിയ പോലെ എന്ന് പറഞ്ഞാല്‍ തെറ്റാവുമോ? ബോധപൂര്‍വം വരച്ചു വച്ചതുപോലെ.. ഒരു പക്ഷെ എന്റെ തോന്നലാവാം.. തെട്ടിധരിചെങ്കില്‍ ക്ഷമിക്കുക.
സ്നേഹപൂര്‍വ്വം മുരളിക.
ഈ കവിതയും വളരെ ഇഷ്ടപ്പെട്ടു, ദു:ഖം ഘനീഭവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും......
ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ...
വർണ്ണീക്കാനാവുന്നില്ല മനോഹരം അതി മനോഹരം
ഒരോ വരികളും
സസ്നേഹം
അനൂപ് കോതനല്ലൂർ
ഒരു നേര്‍ത്ത മൗനമായി അകലുമ്പൊഴല്ലാതെ
അടരുന്നതെന്തിനെന്നരുകില്‍ നിന്നിങ്ങനെ..
ee varikal bhayakkaramayi eshtamayi.... njan onnu kadam edukkunnutooo.. pinne muralika paranja pole chila varikal muzhachu nilkkunnu. enthanu problem ennu vachal.. aasayangngalude samvedanathinu ethrayum upamakal cherkkanamennila.. over aakumbol cheran budhimuttakum.. 4 variyil parayan ullathu muzhuvan parayan pattiyal eattavum nallathu.. othiri lengthy aakunnu.. virasatha thonnan edayakkum. eazhuthuka.. theevramaayithanne.. snsneham....
Post a Comment