ആഴത്തില്‍
വേരൂന്നിയ മരം
പിഴുതെടുക്കുന്നവനറിയില്ല
ഭൂമിയുമായുള്ള
അതിന്റെ പ്രണയം
ശിഖരങ്ങളറുത്ത്
മാറ്റുന്നവനറിയില്ല
ഇത്തിള്കണ്ണിയുമായുള്ള
അതിന്റെ ഗാഢസൗഹൃദം
ഇലകളടര്ത്തുന്നവര്
തിരിച്ചറിയുന്നില്ല
കാറ്റുമായുള്ള
അതിന്റെ സ്വകാര്യതകള്‍
വളര്‍ത്തുമ്പോഴും
പിളര്‍ത്തുമ്പോഴും
ചിരിക്കുന്നവന്റെ മുഖത്ത് നോക്കി
കരയാറുമില്ല അത്
വാതിലായോ ജനലായോ
പുനര്‍ജനിപ്പിച്ചാലും
അലങ്കൃതമൗനത്തിന്റെ
വിരസതക്കപ്പുറം
എന്തു നല്‍കാനാവും
ഒരു മനുഷ്യന്...
Wednesday, June 25, 2008
Subscribe to:
Post Comments (Atom)
27 comments:
എത്രയാഴത്തില്‍ വേദനിപ്പിച്ചാലും
തളരാതെ നില്ക്കുന്ന ഭൂമിക്ക്...
കുട്ടികളുടെ മനസറിയാതെ
ആത്മബന്ധങ്ങളെ വെട്ടിമാറ്റുന്ന
മാതാപിതാക്കള്‍ക്ക്...
ജീവിതത്തിന്റെ വറുതിയിലേക്ക്
പിച്ചവെക്കുന്ന ബാല്യങ്ങള്‍ക്ക്
ആയിരം നോവുകളുടെ മരം.........
മരം-പുതിയ പോസ്റ്റ്
വളരെ നല്ല വരികള്‍...ഒരുപാടിഷ്ടമായി. എല്ലാവരും ഒരുതരത്തില്‍ വേദനകളറിയുന്ന അതിലുരുകുന്ന മരങ്ങളാണ്.
അടുത്തിടെ ഞാന്‍ വായിച്ച ഏറ്റവും നല്ല വരി
ശിഖരങ്ങളറുത്ത്
മാറ്റുന്നവനറിയില്ല
ഇത്തിള്കണ്ണിയുമായുള്ള
അതിന്റെ ഗാഢസൗഹൃദം
നന്നായിരിക്കുന്നു അത്
ദ്രൌപദീ......സ്വപ്നങ്ങള്‍ തച്ചുടക്കപ്പെടുമ്പോഴും മറുത്തു പറയാതെ മരവിച്ചു നില്ക്കുന്ന കുഞ്ഞിളം കണ്ണുകളിലെ മൌനങ്ങള്ക്കായി സമര്‍പ്പിക്കപ്പെടുന്ന ഈ വരികളിലെ വേദന തൊട്ടറിയാനാവുന്നുണ്ട്...ആഴത്തില്‍ വേരാഴ്ത്തി നില്ക്കുമ്പോള് പിഴുതു മാറ്റപ്പെടുന്നതിന്റെ നിസ്സഹായത....എല്ലാത്തില്‍ നിന്നും അറുത്തെടുത്ത് സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി അളന്നു മുറിച്ചു പാകം വരുത്തുന്നവര്‍ അറിയുന്നില്ല്ല വേരുകള്‍ നഷ്ടപ്പെടുന്നതിന്റെ വേദന.....മനസ്സില്‍ തട്ടും വിധം നന്നായി അവതരിപ്പിച്ചിരിക്കുന്നു......ആശംസകള്‍..
ദ്രൌപദീ.. അത് ചോദ്ദ്യം..
ഭൂമിയുടെ ആത്മബന്ധം അത് വരികളില്‍ തിളങ്ങുന്നൂ.
ഭൂമി ഔദാര്യം കൊണ്ട് നീട്ടുന്ന ഇത്തിരി കനിവുകൊണ്ട് തൃപ്തിപ്പെടുന്നവരല്ല മനുഷ്യര്‍ അവന്റെയുള്ളില്‍ അടങ്ങാത്ത ആഗ്രഹമാണ് എല്ലാം വെട്ടിപിടിക്കാനുള്ള ആഗ്രഹം, തന്റെ എഴുത്തില്‍ നിന്നും വ്യത്യസ്ഥമായ ചില വരികള്‍ നന്നായിട്ടുണ്ട്..
"വാതിലായോ ജനലായോ
പുനര്‍ജനിപ്പിച്ചാലും
അലങ്കൃതമൗനത്തിന്റെ
വിരസതക്കപ്പുറം
എന്തു നല്‍കാനാവും
ഒരു മനുഷ്യന്..."
ബഹിര്മുഖതയെ അരച്ചുരുട്ടി അന്തര്‍മുഖതയുടെ അടച്ചിടലുകളാക്കി (വാതിലും ജനലും) മോള്‍ഡു ചെയ്തെടുക്കുന്നവര്‍..
ഗംഭീരം ചിന്തകള്‍.
"ആഴത്തില്‍
വേരൂന്നിയ മരം
പിഴുതെടുക്കുന്നവനറിയില്ല
ഭൂമിയുമായുള്ള
അതിന്റെ പ്രണയം"
വേദനയുടെ തീവ്രത അതറിയാന്‍ കഴിയുന്നു...
"ആഴത്തില്‍
വേരൂന്നിയ മരം
പിഴുതെടുക്കുന്നവനറിയില്ല
ഭൂമിയുമായുള്ള
അതിന്റെ പ്രണയം"
കവിതയുടെ തീവ്രത ഈ വരികളില്‍ത്തന്നെ തെളിഞ്ഞു കാണുന്നു...
“ശിഖരങ്ങളറുത്ത്
മാറ്റുന്നവനറിയില്ല
ഇത്തിള്കണ്ണിയുമായുള്ള
അതിന്റെ ഗാഢസൗഹൃദം“ -
ഇതിലെന്തൊ ഒരു കല്ലുകടിപോലെ.. മരത്തിനു ഇത്തിള്ക്കണ്ണിയുമായൊരു സൌഹൃദം ഉണ്ടാകുമോ? ശിഖരങ്ങളുടെ സ്വപ്നങ്ങളെ വലിച്ചൂറ്റിയെടുക്കുന്നവനല്ലേ ഈ ഇത്തിള്‍ക്കണ്ണികള്‍...
labi
ഇത്തിക്കണ്ണിയുടെ വേരോട്ടവും മരവുമായുമുള്ള സൌഹൃദത്തിന്റെ വരികളും..പ്രിയയുടെ അഭിപ്രായവുമായാണെനിക്ക് യോജിപ്പ്,
കവിതയുടെ പ്രകൃതിയോടുള്ള നനവ് ഹൃദ്യമായി..
ആശംസകള്‍
വേദനകള്‍..
വളര്‍ത്തുമ്പോഴും
പിളര്‍ത്തുമ്പോഴും
ചിരിക്കുന്നവന്റെ മുഖത്ത് നോക്കി
കരയാറുമില്ല അത്
വേദന.നിസ്സഹായത. ദ്രൌപതി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു “നോവെഴുത്തില്” ദ്രൌപതി മാത്രം.
നന്നായിരിക്കുന്നു,
നോവുകളുടെ ഈ ഉള്ളുരുക്കം
നല്ല വരികള്‍
:)
വെറുതേ ഒരു വായനയില്‍
ഒതുങ്ങുന്നില്ല
വരികള്‍ക്കിടയിലുള്ള
ഈ വിങ്ങലുകള്‍
ആശംസകള്‍ മാഷേ...
മരം ഒരു വരം തന്നെയാണ്
മരം മണ്ണിനെ യാണ് പ്രേമിക്കുന്നത്
ഒപ്പം സമൂഹത്തിന് തണല്‍ നലകുന്നു.
പക്ഷെ നാം നമ്മുടെ സ്വാര്‍ഥ താലപര്യങ്ങള്‍ക്കു വേണ്ടി
വെട്ടിമാറ്റുന്ന ഒരോ മരവും ഈ സമൂഹത്തിന് നല്കിയ സുഖം എന്താണെന്ന് നാം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.
പുടയൂരിന്റെ പ്രയോഗം ക്ഷ പിടിച്ചു... നോവേഴുത്ത്... അയാള്‍ പറഞ്ഞത് കാര്യമാണ് ദ്രൌപതെ..
എടുക്കണമെന്നല്ലാതെ കൊടുക്കണമെന്ന് നമുക്കെന്നാണ് തോന്നിയിട്ടുള്ളത്?
draupadee..
ee maram kollaam!
pakshe..
ningal pala blogilumidunna soapping comments aanu arochakam!
:)
നല്ല വരികള്‍,
മനുഷ്യന്റെ സ്വാര്ധമനസ്സിനു മുന്നില്‍ ഈ തേങ്ങലുകള്ക്കു സ്ഥാനമെവിടെ?
വരികള്‍ക്കിടയിലെ അര്‍ത്ഥവ്യാപ്തി എറെ.
വീടും കാണാം.
വേര്‍പിരിയലില്‍ വെന്തുപോയ കുഞ്ഞുങ്ങള്‍ക്ക്,അറുത്തുമാറ്റിയ പ്രണയങ്ങള്‍ക്ക്,അടര്‍ത്തിമാറ്റപ്പെട്ട സൌഹൃദങ്ങള്‍ക്ക്..ഒക്കെയുള്ള കാണിക്ക..
ഇഷ്ടമായി ഗിരീ..:)
പറിച്ചുമാറ്റുന്നവര് ആഴമളക്കാറില്ല. ഒന്നിന്റെയും! വേരു നഷ്ടപ്പെട്ടവര്‍ വീണ്ടുമൊരു നടീല്‍ ആസ്വദിയ്ക്കാറുമില്ല.
നല്ല കവിത!
വാതിലായോ ജനലായോ
പുനര്‍ജനിപ്പിച്ചാലും
അലങ്കൃതമൗനത്തിന്റെ
വിരസതക്കപ്പുറം
എന്തു നല്‍കാനാവും
ഒരു മനുഷ്യന്...
കൊള്ളാം
:)
അല്ലെങ്കിലും ഈ മനുഷ്യന് എന്തറിയാം? വേദനിപ്പിയ്ക്കാനല്ലാതെ!
അടക്കി വാഴാനുള്ള ത്വരയില്‍ മനുഷ്യന് പലതും മറന്നു പോകുന്നു.അവനറിയുന്നുണ്ടോ ആവോ അവന്റെ ജീവന്റെ കണികയുടെ ആയുസ്സ്.
പരസ്പരം സ്നേഹിക്കാനും തിരിച്ചറിയാനും പ്രേരണയാണ് ദ്രൌപതി താങ്കളുടെ ഈ കൈപ്പട.
ശാരു
അരുണ്‍
റോസ്
സജീ
പാമരന്
സരിജ
പ്രിയാ
ഫസല്‍
ജയാ
സിനി
ശ്രീ
അരിക്കോടന്‍
രഞ്ജിത്ത്
അനൂപ്
മുരളീ
ദൈവം
അരൂപി
അനില്‍
ആഗ്നേയ
ധ്വനി
ഹരിശ്രീ
ആള്രൂപന്
അത്ക്കന്‍
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാട് നന്ദി...
നല്ല കവിതയാണ് ,കാണാന്‍ വൈകി.
മനുഷ്യന്റെ നിസാരത ....!
പ്രണയിക്കുന്നവര്‍ പ്രകൃതിയെ കണ്ടു പഠിക്കട്ടെ,,,
ആശംസകള്‍.
Post a Comment