ജനിച്ചത് മുതല്‍ ഒപ്പമുണ്ട്...
അപൂര്‍വ ഛായക്കൂട്ടുകള്‍
അണിയുകയും അഴിക്കുകയും
ചെയ്യുന്ന കാമുകി...
എനിക്ക് മുന്നെ ജനിച്ച്
വളര്‍ന്ന്
മരിച്ച്
പുനര്‍ജനിച്ച്
വിധിയുടെയും നിയോഗത്തിന്റെയും
തടവറ തീര്‍ക്കുന്നവള്‍...
നിദ്രയുടെ ആലസ്യത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയപ്പോള്‍
'പ്രഭ'യെന്ന് പേരിട്ടു...
ഉണര്‍വിന്റെ ഉച്ചസ്ഥായിലെപ്പോഴോ
'ഉഷ'യെന്ന് മാറ്റി വിളിച്ചു...
നിലവിളക്കിന്റെ ചാരുതയില്‍
'സന്ധ്യ'യെന്ന് തിരുത്തി...
ഇരുട്ടിന്റെ മുരള്‍ച്ചയേകി
വിറയാര്‍ന്നപാദങ്ങളുമായി
രതിയുടെ രസം പകര്‍ന്നവള്‍
'രജനി'യായി...
അറിയാം...
ഒഴുക്കിനൊത്ത് നീങ്ങുന്ന
കര്‍ക്കിടകവഞ്ചിയില്‍
കരഞ്ഞ മിഴികളുമായി അവളുണ്ടാകും...
'സ്മൃതി'യുടെ കരം ഗ്രഹിച്ച
എന്റെ ചടങ്ങുകള്‍ക്ക്
സാക്ഷിയാവാന്‍...
Thursday, July 17, 2008
Subscribe to:
Post Comments (Atom)
22 comments:
ഓരോ ദിവസവും
അനുഭവങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കടന്നുപോവുന്നു...
കാമുകി-പുതിയ പോസ്റ്റ്
"ഒഴുക്കിനൊത്ത് നീങ്ങുന്ന
കര്‍ക്കിടകവഞ്ചിയില്‍
കരഞ്ഞ മിഴികളുമായി അവളുണ്ടാകും..."
:)
ചില വറ്ഷാറുതികളില്‍
ഒരു നേറ്രേയില്‍
ഹിജഡയായും അവള്‍...
ഗ്രഹണത്തിന്റെ സ്ത്രൈണനാമം
എനിക്കും അറിയില്ല.
ഗ്രഹിണി എന്നു വിളിക്കാം ല്ലേ...
നല്ല കവിത
ഗിരീ,ദിനരാത്രങ്ങളെക്കുറിച്ചിങ്ങനെ ഒരു കാഴ്ചപ്പാട്!
ശരിക്കും വിസ്മയിച്ചിരുന്നു പോയി.വളരെ നല്ല കവിത.
പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ദുഃഖത്തിന്റെയും വഴികളില്‍ നിന്നും വ്യതിചലിച്ച്,ആഴവും,ഗൌരവുമുള്ള വിഷയങ്ങളുമായി ദ്രൌപദി ഏറെദൂരം മുന്നോട്ട് പോയിരിക്കുന്നു...
ദിനരാത്രങ്ങളെ ഇങ്ങനെ വായിക്കാന്‍ ഒരു സുഖം. കവിത നന്നായി.
പ്രണയത്തിനവധി കൊടുത്തതും ഇഷ്ടമായി. പ്രണയം വായിക്കാനിഷ്ടമില്ലാത്തതുകൊണ്ടല്ല; മറ്റു വിഷയങ്ങളെ ദ്രൌപദിയുടെ ശൈലിയില്‍ വായിക്കാനുള്ള ഇഷ്ടം കൊണ്ട്....
നിദ്രയുടെ ആലസ്യത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയപ്പോള്‍
'പ്രഭ'യെന്ന് പേരിട്ടു...
ഉണര്‍വിന്റെ ഉച്ചസ്ഥായിലെപ്പോഴോ
'ഉഷ'യെന്ന് മാറ്റി വിളിച്ചു...
നിലവിളക്കിന്റെ ചാരുതയില്‍
'സന്ധ്യ'യെന്ന് തിരുത്തി...
ഇരുട്ടിന്റെ മുരള്‍ച്ചയേകി
വിറയാര്‍ന്നപാദങ്ങളുമായി
രതിയുടെ രസം പകര്‍ന്നവള്‍
'രജനി'യായി...
കൊള്ളാം നല്ല ചിന്ത
നന്നായിരിക്കുന്നു,
ആദ്യമായാണു ഇങ്ങനെ ഒരു സങ്കല്‍പ്പം കാണുന്നതു.
ജനിച്ചത് മുതല്‍ ഒപ്പമുണ്ട്...
ഇനി വേറെന്തു വേണം!
........!
ഇഷ്ടമായി.
ഗിരി..:)
അവസാനവരികള്‍ ഏറെ ഇഷ്ടമായി...
സസ്നേഹം,
ശിവ.
ഉഷയായി
സന്ധ്യയായി
രജിനിയായി
അവള്‍ നിറയുന്നു മനസ്സില്‍
കാമുകി
എനിയ്ക്കീ കവിത ഒത്തിരി ഇഷ്ടായി
അഭിനന്ദനങ്ങള്‍
ഇങനെ തന്നെയാണൂ പ്രണയിക്കേണ്ടതും ,
അതെ..ജനിച്ചതുമുതല്‍ കൂടെയുള്ളവള്‍..
ഇനിയുമെന്നും കൂടെയുണ്ടാകുന്നവള്‍..
നല്ല ഭാവങ്ങള്‍.
അറിയാം...
ഒഴുക്കിനൊത്ത് നീങ്ങുന്ന
കര്‍ക്കിടകവഞ്ചിയില്‍
കരഞ്ഞ മിഴികളുമായി അവളുണ്ടാകും...
'സ്മൃതി'യുടെ കരം ഗ്രഹിച്ച
എന്റെ ചടങ്ങുകള്‍ക്ക്
സാക്ഷിയാവാന്‍...
കൊള്ളാം
:)
നിദ്രയുടെ ആലസ്യത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയപ്പോള്‍
'പ്രഭ'യെന്ന് പേരിട്ടു...
ഉണര്‍വിന്റെ ഉച്ചസ്ഥായിലെപ്പോഴോ
'ഉഷ'യെന്ന് മാറ്റി വിളിച്ചു...
നിലവിളക്കിന്റെ ചാരുതയില്‍
'സന്ധ്യ'യെന്ന് തിരുത്തി...
ഇരുട്ടിന്റെ മുരള്‍ച്ചയേകി
വിറയാര്‍ന്നപാദങ്ങളുമായി
രതിയുടെ രസം പകര്‍ന്നവള്‍
'രജനി'യായി...
നല്ല വരികള്‍.. കൊള്ളാം
ശ്രീ
രണ്‍ജിത്
ആഗ്നേയ
ശാരു
കാന്താരിക്കുട്ടി
അനില്‍
ധ്വനി
പാമരന്‍
യാരിദ്
ശിവ
അനൂപ്
പ്രിയ
ശെഫി
ചന്ദ്രേ
ഹരിശ്രി
റഫീക്ക്‌്
പ്രോത്സാഹനത്തിന് നന്ദി...
മനോഹരമായ വരികള്‍........!! നന്ദി...!!
ഗിരീഷ്...
കവിത വായിച്ചു വരികള്‍ മനോഹരം...
എല്ലാവിധ ആശംസകളും...
സസ്നേഹം...
ഗോപി.
Post a Comment