തളം കെട്ടി നില്‍ക്കുന്ന രക്തം
ഭൂമിക്കലങ്കാരമാണെന്ന്
കടല്‍ കരയോട് പറഞ്ഞു...
ചോരപുഴകളില്‍
നീന്തികുളിക്കാനായിരുന്നെങ്കിലെന്ന്
ആകാശം ആത്മഗതം പൊഴിച്ചു...
നന്ദി..
കാഴ്ചയുടെ കനല്‍വഴി
മറയ്ക്കുന്നതിന്...
മഴുവിന്റെ ആദ്യചുംബനത്തില്‍ തന്നെ
ചിരിച്ചുകൊണ്ട്
മരം പറഞ്ഞു...
നക്ഷത്രങ്ങള്‍
മഴവില്ലിനോട് മന്ത്രിച്ചു...
ക്ഷണികമെങ്കിലും
പുനര്‍ജനിക്കാമെന്ന പ്രതീക്ഷയോടെ
മരിക്കുന്നതാണ് നല്ലതെന്ന്...
ഇരുട്ടിന്റെ മറവിലെ
നഗ്നതയുടെ കൂട്ടിയിണക്കലുകള്‍ കണ്ട്
അതിന് മടുത്തിട്ടാവാം...
മേഘങ്ങള്‍
സ്വാതന്ത്ര്യം തേടിയുള്ള യാത്രയിലാണ്
കാറ്റിനെ തടയാനുമാവില്ല...
അവശേഷിച്ചതെല്ലാം തച്ചുടക്കാന്‍
ഇരമ്പലായി
പേമാരിയും വരുന്നുണ്ട്...
നീയെവിടെയാണ്...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...
Tuesday, May 06, 2008
Subscribe to:
Post Comments (Atom)
17 comments:
നീയെവിടെയാണ്...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...
സായന്തനം-പുതിയ കവിത
നക്ഷത്രങ്ങള്‍
മഴവില്ലിനോട് മന്ത്രിച്ചു...
ക്ഷണികമെങ്കിലും
പുനര്‍ജനിക്കാമെന്ന പ്രതീക്ഷയോടെ
മരിക്കുന്നതാണ് നല്ലതെന്ന്...
ഇരുട്ടിന്റെ മറവിലെ
നഗ്നതയുടെ കൂട്ടിയിണക്കലുകള്‍ കണ്ട്
അതിന് മടുത്തിട്ടാവാം...
ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.പക്ഷേ നക്ഷത്രം എങ്ങനെ മഴവില്ലിനെ കാണും?(കരയാതിരിക്കൂ..കരയാതിരിക്കൂന്ന് പറഞ്ഞ് കരയാത്ത കവിത ഇട്ടപ്പോ അതിനും കുറ്റം.) എല്ലാവരും സായന്തനത്തിനു കൊതിക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല.
പകലിലെ കാഴ്ചകള്‍ മടുത്തിട്ട് ഇരുളില്‍ അഭയം തേടാനോ അതോ ഇരുളിനെ മറയാക്കി സംഹാരതാണ്ഡവം ആടാനോ?
സുഹൃത്തേ...
ആഗ്നേയ ചോദിച്ചതുപോലെ സായന്തനം നാമിഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്????
ഒരുപക്ഷേ, ഒരു നഷ്ടപ്പെടല്‍ അവിടെയും ഉള്ളതുകൊണ്ടാവാം....
നല്ല ഇമേജുകള്‍ ട്ടൊ ദ്രൌപ്സ്....കൊള്ളാം!!!
നല്ല കവിതയും...ഇനിയും പറയാന്‍ മറന്നത് താങ്കള്‍ക്ക് പൂരിപ്പിക്കാനാകും... എനിക്കുറപ്പുണ്ട്...
അതാണല്ലോ ഒരു സൌഹൃദത്തിന്റെ ആഴം!!
പറയാന്‍ മറന്നവാക്കുകളും കേള്‍ക്കാന്‍ കൊതിച്ച വരികളും.
ഞാന്‍ വായിക്കാറുണ്ട് ദ്രൌപതിയുടെ കവിതകള്‍. പക്ഷെ അഭിപ്രായം പറയാന്‍, അല്ലെങ്കില്‍ കമന്റടിക്കാന്‍ വേണ്ടത്ര വിവരം/ജ്ഞാനം, എനിക്ക് കവിതയിലില്ല.
(ഒന്നിലുമില്ല എന്നതാണ് മറ്റൊരു സത്യം. ഒരു നിരക്ഷരന്റെ ജ്ഞാനമല്ലേ ? ഉണ്ടായാല്‍ത്തന്നെ എത്ര കാണും ? :) :)
ആശംസകള്‍.....
ദ്രൌപ..ഒരഞ്ചുമിനുട്ട് കണ്ണടച്ചേ..ഈ നിരക്ഷൂനോടൊരു സ്വകാര്യം പറയാനാ..
ക്യാമറ എന്തെന്നറിയാത്തവന്‍,അക്ഷരം അറിയാത്തവന്‍ എന്നൊക്കെ മുന്‍ കൂര്‍ ജാമ്യം എടുത്തിട്ട് കുറേയായി ഞങ്ങളെ പറ്റിക്കുന്നു..
ഇത് നിര്‍ത്തീല്ലെങ്കില്‍ ശര്യാവൂല്ല.ഇങ്ങനെ നിലംതൊടാതെ കറങ്ങിനടക്കുമ്പോള്‍ ആരും എവിടേം വച്ച് പിടിക്കൂല്ലാന്ന് കരുതല്ലേ..!
ഇനി സീരിയസ്ലി നിരക്ഷരന്‍ ആണെങ്കി പെട്ടെന്ന് സാക്ഷരനായിക്കോ..അല്ലെങ്കില്‍ മോശാ..പത്രത്തിലൊക്കെ പേരു വന്ന് ഫയങ്കര പ്രശ്സ്തന്‍ ആയതല്ലേ?:D..ഞാന്‍ ഇപ്പോ ഭ്ഹയങ്കര ബിസിയാ..ഇതിന്റെ മറുപടി വായിക്കാന്‍ എനിക്കു നേരം കിട്ടൂല്ലാ..
(കണ്ണുതുറന്നോളൂ ദ്രൌപദീ..സോറീട്ടാ)
കവിത നന്നായി.....
ഇനി ചെവീം തുറന്നോളൂ ആഗ്നേയാ..
ഹോ.. എന്നാ ഭീഷണിയായിരുന്നു.
ഞാന്‍ ഒറ്റയടിക്ക് സാക്ഷരനായി. പേര് സാക്ഷരന്‍ എന്നാക്കാന്‍ മാത്രം നിവൃത്തിയില്ല. ആ പേരില്‍ വേറൊരു പുലി ബ്ലോഗുന്നുണ്ട്.
അപ്പോള്‍ ശരി ഞാന്‍ നാളെ മുതല്‍ കഥ, കവിത, നോവല്‍, നോവലൈറ്റ്, ചെറുകഥ, ആത്മകഥ, സര്‍വീസ് സ്റ്റോറി, ശാസ്ത്രലേഖനങ്ങള്‍, പ്രേമലേഖനങ്ങള്‍.. എല്ലാം എഴുതുന്നു.
ഈ പറഞ്ഞ സംഭവങ്ങളൊക്കെ എഴുതുന്നവരെയൊക്കെ തലങ്ങും വിലങ്ങും കമന്റടിക്കുകയും ചെയ്യുന്നു.(കാത്തോളണേ ബൂലോകനാര്‍ കാവിലമ്മേ)
ബിസിയാണെന്നും പറഞ്ഞ് ഇരുന്നോ. എനിക്ക് ജ്ഞാനപീഠം കിട്ടണ ദിവസമെങ്കിലും ബിസിയാകാതിരുന്നാല്‍ മതി. :) :)
(ആത്മഗതം - ഞമ്മക്ക് എഴുതാനും വായിക്കാനുമൊക്കെ അറിയാമെന്ന് പത്രത്തില് എഴുതിയ ആ സ്വന്തം ലേഖികയെ ഒരു ദിവസം ഞമ്മന്റെ കയ്യീല് കിട്ടും. ആ ഇബിലീസിന് അന്ന് ഞമ്മള് ചോറില് കൂട്ടിക്കുഴച്ച് കൊടുത്തിട്ടില്ലാ...)
:) :)
ദ്രൌപദീ, കവീത നല്ല ഇഷ്ടമായി
ജിതന്‍, പ്രഭാതത്തേക്കാളും തമസ്സിന്നേക്കാളും കൂടുതല്‍ വശ്യത സായന്തനത്തിനാണ്. അവിടെ നക്ഷത്രങ്ങളും, തിങ്കളും ,നാണിക്കുന്ന ആകാശവും കൂടെയുണ്ടാവും.
പുലരിയുടെ തിങ്കളിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നതും നിശാഗന്ധിപ്പൂക്കള്‍ സൂര്യനെസ്നേഹിച്ചു തുടങ്ങുന്നതുമെല്ലാം സായന്തനത്തിലാണ്... അതിലുമപ്പുറം മറ്റെന്തൊക്കെയോ..
മഴവില്ലുണുരുന്ന സായന്തനത്തില്‍ താരങ്ങള്‍ കൂട്ടുവരും ആഗ്നേയാ
നീണ്ട കമന്റിന് ക്ഷമീ ട്ടൊ . സായന്തനം എനിയ്ക്കേറേ ഇഷ്ടമാണ്....
നീയെവിടെയാണ്...??
ഭോഗത്തിനെറിഞ്ഞുകൊടുത്ത
നിന്റെ സ്വപ്നങ്ങളെ മൂടാന്‍
ഒരു കുട്ട മണ്ണുമായി
ഞാന്‍ കാത്തിരിക്കുന്നു...
നല്ല വരികള്‍ ദ്രൌപതിയുടെ കവിതക്കളില്‍ ഒരാതമാവുണ്ട് അത് വാക്കുക്കളുടെ പ്രവാഹമാണ്
വായിക്കുന്തൊറും മനസില്‍ എന്തെലും ബാക്കി
വയ്ക്കാന്‍ പിന്നെ വെറുതെ ഇരിക്കുന്ന അവസരങ്ങളില്‍ ഒന്നു ചിന്തിക്കാന്‍ പ്രേരണ നല്‍കുന്ന എന്തോ ഒന്ന് ഈ കവിയത്രിയുടെ ചിന്താധാരയെ വലിച്ചു കൊണ്ടു പോകുന്നു
സായന്തനം അവസാനമാണ് അത് ഇരുട്ടിലേക്കുള്ള
വഴിയാണ് പ്രകാശം നിറഞ്ഞ വഴിക്കളിലൂടെ സഞ്ചരിച്ച് ഒരു ശൂന്യതയിലേക്ക് വലിച്ചിഴക്കപെടുന്ന ഒന്ന്
നല്ല വരികള്‍
ദേ ആ കുളിരാണ്ടത്തിന്റെ ശക്തി നോക്കണെ
നീരു പറയുന്നു ഞാന്‍ ഏതാണ്ടോക്കെ എഴുതാന്‍
പോവുവാന്ന് എന്റെ ഓസാറു പുണ്യാളാ എനിക്കാണെല്‍ സന്തോഷം വന്നിട്ട് കരയാന്‍ വയ്യ്യ്യെ പാാമു കാപ്പു ഓടി വായൊ
കവിത നന്നായിട്ടുണ്ട്..
നല്ല സായന്തനം..
നന്ദി..
കാഴ്ചയുടെ കനല്‍വഴി
മറയ്ക്കുന്നതിന്...
ഇരുട്ട് മൂടി വീഥികളുടെ നേര്‍ക്ക് -കാഴ്ചകള്‍ക്ക് പിന്നിലെ കാഴ്ചകളിലേക്ക്- ദൃഷ്ടി പതിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. നക്ഷത്രങ്ങള്‍ പോലും..
തങ്ങള്‍ക്ക് ഒരിക്കലും നേരില്‍ കാണാന്‍ സാധിക്കില്ലെന്നറിഞ്ഞിട്ടും താരകങ്ങള്‍ മഴവില്ലിനെ ഉപദേശിച്ചു..
'സ്വയമലിഞ്ഞില്ലാതാവുമ്പോഴും പ്രതീക്ഷയുടെ അവസാനത്തെ കണികയെങ്കിലും സൂക്ഷിച്ചുവയ്ക്കണം.'
സ്വപ്നങ്ങളെ കുഴിച്ചുമൂടാനുള്ള കാത്തിരിപ്പ് തുടര്‍ന്നുകൊള്‍കയെന്ന് പറയുന്നത് ഒരിക്കലും ആശംസയാകില്ലല്ലോ...അങ്ങിനെ സംഭവിക്കാതിരിക്കട്ടെ....
ആഗ്നേ... രണ്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു..എനിക്കും ഉണ്ടായിരുന്നു ഇങ്ങനെയൊരു സംശയം..നക്ഷത്രം പകലെവിടെ പോകുന്നുവെന്ന്...പിന്നീട് നാലാം ക്ളാസിലെത്തിയപ്പോഴാണ് സംശയം തീര്‍ന്നത്.നക്ഷത്രങ്ങള്‍ എവിടെയും പോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയത്...
ജിതന്‍ സായന്തനം പ്രകൃതിയുടെ മുഖങ്ങളില്‍ഏറ്റവും ഇഷ്ടമുള്ള ഒന്നാണ്...
സജീ
നിരക്ഷരന്‍
ശിവ
പ്രിയ (പറഞ്ഞതെല്ലാം ശരിയാണ്... )
അനൂപ്
റഫീക്
ചന്ദ്രേ
ധ്വനി
അമൃതാ (നീയീയിടെ നല്ല മൂഡിലാണല്ലോ)അഭിപ്രായങ്ങള്‍ക്ക് നന്ദി...
llo llo ....ഇപ്പൊഴെന്താ.......എനിക്കിഷ്ട്ടപ്പെടുന്നില്ല....
Post a Comment