Thursday, April 10, 2008

ശയനമുറി

കട്ടില്‍
നമ്മെ ഊട്ടിയുറപ്പിക്കുന്ന ദ്വീപ്‌
നിസ്വനങ്ങളുടെ
നദി
നിതാന്തസ്നേഹത്തിന്‍
മരുഭൂമി
മോഹസാമ്രാജ്യത്തിലെ
കടല്‍
രതിയുടെ
കാറ്റ്‌
പിരിയാതെ ഇണക്കി ചേര്‍ത്ത
രാത്രിയുടെ സാക്ഷി...

കിടക്ക
നഗ്നതയുടെ ഊട്ടുപുര
നിശ്വാസങ്ങള്‍ വീണുടഞ്ഞ
പച്ചനിലം
ഞരമ്പുകളുടെ തിരോധാനവും
മാംസത്തിന്റെ കിതപ്പും
വീണുടഞ്ഞു ചിതറിപ്പോയ
ഭൂമിക...

തലയണ
മുടിയുടെ മണവും
ശിരോഭാരവും
ഇടറിയ ഗദ്ഗധങ്ങളും
ഇണകളുടെ ഇടര്‍ച്ചകളാണ്‌...
മുഴുത്ത മാറിടങ്ങള്‍ പോലെ
സുഖവും സുഷുപ്തിയും നല്‍കും
ഓരോ ഒട്ടലും....

പുതപ്പ്‌
സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു
കാമത്തിന്റെ കനല്‍...

ജാലകം
അഴികള്‍ക്കപ്പുറം
സ്വപ്നങ്ങളുടെ ആഴി...
പരന്ന പാടം
ചുവന്ന മേഘങ്ങള്‍...
മനസിന്റെ ചിത്രപണി ചെയ്ത
കവാടം കാണും പോലൊരു
അന്ധാളിപ്പ്‌ ബാക്കിയാവുന്നു...
നിന്റെ കൃഷ്ണമണിയില്‍...
തൃഷ്ണയില്‍
തെളിഞ്ഞ വസന്തത്തിന്റെ വെളിച്ചം
കനല്‍ക്കട്ടയാവുന്നു...
ചുണ്ടുകള്‍ കൂട്ടിക്കെട്ടിയ
അസുലഭതയില്‍
അസ്തമയത്തിന്റെ ജനലഴികളില്‍
ഇനി നോവിന്റെ മറ...

വാതില്‍
സുരക്ഷയുടെ അകകാമ്പ്‌..
നിശബ്ദതക്കും തേങ്ങലുകള്‍ക്കും
ഒളിത്താവളം..
തുറക്കാനും അടക്കാനും
മാത്രമായി ചില ജന്മങ്ങള്‍...
കൊഴുത്ത ഇരുട്ടിന്റെ
ഗദ്ഗധങ്ങളില്‍...
രഹസ്യങ്ങളുടെ തടവറയാകുന്ന
വെറുമൊരു പലക.

26 comments:

ഗിരീഷ്‌ എ എസ്‌ said...

ഓര്‍മ്മയുടെ ശയനമുറിയില്‍
തീ പിടിക്കുന്നു...
സ്വപ്നങ്ങളുടെ
ആത്മാവിലേക്ക്‌
ഉറുമ്പുകള്‍ നിരനിരയായി നീങ്ങുന്നു...

ശയനമുറി-പുതിയ പോസ്റ്റ്‌

Anonymous said...

i

Anonymous said...

എന്റെ ദ്വീപും പച്ച നിലവും ഞരമ്പും മരുഭൂമിയും . ....നീ സ്വന്തമാക്കിയിരിക്കുന്നു...തലയണയുടെ ആ ഉത്ഭവം....ഹഹഹ.....വളരെ രസകരമായി ....പുതപ്പ്‌
സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു.....


ഒരു പക്ഷെ...സ്ത്രീകള്‍കു അതു പൌരുഷമാകാന്‍ സാധ്യതയുണ്ട്..............
.......................
നിതാന്തസ്നേഹത്തിന്‍
മരുഭൂമി
മോഹസാമ്രാജ്യത്തിലെ
കടല്‍........
...........
അതില്‍ ഞാന്‍ ഒഴികിയും വലഞ്ഞും പൊയ്കൊന്ടിരിക്കുന്നു.....

..............

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കട്ടില്‍

പ്രണയത്തിനപ്പുറം
കാമാഗ്നിയ്ക്ക്‌
മേല്‍ തളര്‍ച്ചയുടെ
തണുത്ത ജലം
കോരിയൊഴിച്ചവന്‍..
പിറവിയുടെ-
നിദ്രയുടെ-
പ്രേമത്തിന്റെ-
രതിയുടെ-
അലസതയുടെ-
തളര്‍ച്ചയുടെ-
മരണത്തിന്റെ-
മൂകസാക്ഷി....

കിടക്ക

ആലസ്യത്തിന്റെ
സ്വപ്നഭൂമി.
മനസ്സിന്റെ ദാഹത്തിനപ്പുറം
തേടിയലഞ്ഞ
സങ്കേതങ്ങള്‍ക്ക്‌
ഇരിപ്പിടമൊരുക്കിയ;
ശ്വാസഗതിയുടെ
ആത്മാവിനെ
തൊട്ടറിഞ്ഞ
ഇടുങ്ങിയ മുറിയിലെ
രതിവിജയങ്ങളുടെയും
പരാജയങ്ങളുടെയും
കഥ പറയുന്ന
വിളനിലം.....

ദ്രൗപൂ രതിയുടെ ഒരു ചെറിയ അവശേഷിപ്പെങ്കിലുമില്ലാതെ
എന്ത്‌ കവിത എന്നാണോ....?

ജിതൻ said...

നല്ല ചിന്ത!!!
പറയാന്‍ കൊള്ളില്ലെന്ന് നാം (ഒരുപക്ഷേ ഞാന്‍!!)പറയുന്നത് പറയാതെ പറഞ്ഞതിന്, കട്ടിലിനേയും കിടക്കയേയും തലയണയേയും കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞതിന്, ദ്രൌപ്സ് അഭിനന്ദനമര്‍ഹിക്കുന്നു.....
അന്യന്റെ ചോദ്യം കൂടിയായപ്പോള്‍ പൂര്‍ണ്ണമായി.....ബലേ ഭേഷ്....
നമ്മെ പൂര്‍ണ്ണമായും കാണുന്ന നമ്മുടെ കൊച്ചുമുറിയിലെ നാം വല്ലാതെയിഷ്ടപ്പെടുന്ന ജംഗമവസ്തുക്കളൊടുള്ള നമ്മുടെ വികാരം ഇതൊക്കെതന്നെയാണെന്നു പറയാതെ വയ്യ!
ഒപ്പം വാക്കുകളുടെ ഇടയില്‍, ഇവിടേയും നേര്‍ത്ത നിരാശയുടെ, മോഹഭംഗത്തിന്റെ കനലുകള്‍ എരിയുന്നുവോ സുഹൃത്തേ, ചോദിച്ചുപോകുന്നു..... അല്ലെങ്കില്‍ ചോദിക്കാതിരുന്നിട്ടെന്ത് അല്ലേ....ചോദിച്ചിട്ടെന്ത് എന്നുമാവാം...

കാപ്പിലാന്‍ said...

good thinking

:)

നജൂസ്‌ said...

തലയണ
മുടിയുടെ മണവും
ശിരോഭാരവും
ഇടറിയ ഗദ്ഗധങ്ങളും
ഇണകളുടെ ഇടര്‍ച്ചകളാണ്‌...
മുഴുത്ത മാറിടങ്ങള്‍ പോലെ
സുഖവും സുഷുപ്തിയും നല്‍കും
ഓരോ ഒട്ടലും....

ചിന്തയുടെ തിളക്കം കാണാം എല്ലാ വരികളിലും.

ഏറനാടന്‍ said...

ദ്രൌപതി ഇനി കിടക്കുമ്പോള്‍ നല്ലോണം നാമജപം ചെയ്ത് കിടന്നോളൂ. ഇല്ലെങ്കില്‍ ഇനിയും ഭൂതപ്രേതപിശാചുക്കള്‍ തലയില്‍ നുഴഞ്ഞുകയറും, ഇതിലും വലിയ കവിതകള്‍ പോസ്റ്റാന്‍ തോന്നിപ്പിക്കും. :) കവിത എന്തൊക്കെയോ കൂടിചേര്‍ന്ന് ഒരു കെട്ടിമറിയല്‍ പോലെ അനുഭവപ്പെട്ടു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കിടപ്പുമുറിയുടെ വാതിലും ജനാലയും മറന്നതാണോ???

Unknown said...

മനോഹരമായിരിക്കുന്നു

Manoj | മനോജ്‌ said...

ചിന്തയുടെ സ്ഫുരണങ്ങള്‍ കൊണ്ട് മാലയുണ്ടാക്കിയതുപോലെ.., നന്നായിരിക്കുന്നു.

ശ്രീ said...

“സ്വപ്നങ്ങള്‍ തണുത്ത്‌ വിറച്ച്‌
ചൂടു തേടുമ്പോള്‍
സ്ത്രൈണതയായി
വന്നു ദേഹം മൂടുന്നു“

നന്നായിട്ടുണ്ട്.
:)

Anonymous said...

തീ കെടുത്താന്‍ ഒരു fire extinguisher- ഉം, വയസ്സുകാലത്തു് തുപ്പാന്‍ ഒരു കോളാമ്പിയും കൂടി കരുതിക്കോളൂ ശയനമുറിയില്‍! സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ടാന്നല്ലേ antiquarian-ചൊല്ലും! :)

ഗിരീഷ്‌ എ എസ്‌ said...

അരുണ്‍ (ഈ പ്രോത്സാഹനത്തിന്‌ നന്ദി. കവിത പലപ്പോഴും ഒരു വശത്ത്‌ നിന്നുകൊണ്ട്‌ പറയുമ്പോള്‍ പറ്റുന്ന വീഴ്ചകളാണത്‌..)

അന്യന്‍..(രതി എഴുത്തുകളില്‍ നിന്നും ഇത്രയേറെ മറച്ചുവെക്കേണ്ട ഒന്നാണോ..അതിനെ അതിഭാവുകത്വത്തിന്റെ അകമ്പടിയില്ലാതെ നോക്കി കാണുന്നത്‌ തെറ്റാണോ..)

ജിതന്‍ (ഇതില്‍ നിരാശയുടെ അംശമെവിടെ ജിതാ..ഇത്‌ ഉത്സവത്തിന്റെ ബിംബങ്ങളാണ്‌..)

കാപ്പിലാന്‍
നജൂസ്‌
ഏറനാടാ..(പറയാന്‍ ശ്രമിച്ചത്‌ അവിടെയെത്താതെ പോയതില്‍ വിഷമം തോന്നി...)

പ്രിയാ (മറന്നതായിരുന്നില്ല..പക്ഷേ ഇനിയത്‌ ഉള്‍പ്പെടുത്താതിരിക്കുന്നില്ല..ഇപ്പോള്‍ ജാലകവും വാതിലും കൂടി ഉള്‍പ്പെടുത്തി പോസ്റ്റുന്നു..)

അനൂപ്‌
സ്വപ്നാടകാ..
ശ്രീ
പ്രാഞ്ചീസ്‌ (ശയനമുറിയില്‍ തീ കെടുത്താന്‍ ഇതെല്ലാമെന്തിനാണ്‌..സ്വയം കെടുന്ന തീയെ അവിടെ ആവിര്‍ഭവിക്കുന്നുള്ളു...)

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും അകമഴിഞ്ഞ നന്ദി.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പ്പൊ ഈ കവിത മനോഹരമായി!!!

Unknown said...

പ്രിയക്കുട്ടി പറഞ്ഞപോലെ..
എന്നാലും ഇത്രേം കടന്നു ചിന്തിച്ചില്ല വാതിലിനേം,ജനലിനേം കുറിച്ച്..

മയൂര said...

ജാലകം കൂടുതല്‍ ഇഷ്ടമായി.. :)

G.MANU said...

manOharam

Unknown said...

വിലസിയിരിക്കണു ദ്രൗപതേ.....
സംഭവത്തിനൊരല്‍പം (ചിന്താഗതിക്കേ) മാറ്റം വന്നിരിക്കണോന്നൊരു സംശയം....

ഗിരീഷ്‌ എ എസ്‌ said...

പ്രിയാ...
ആഗ്നേ
ഡോണേച്ചീ
ജി മനൂ..
മുരളീ
അഭിപ്രായങ്ങള്‍ക്ക്‌
നന്ദി...

Rafeeq said...

നന്നായിരിക്കുന്നു.. ഇതും ഇഷ്ടപെട്ടു.. നല്ല ചിന്തകള്‍..

sandoz said...

ആ കിടക്ക ഇട്ടിരിക്കുന്ന കട്ടിലിന്റെ കാലൊടിച്ച് തലയിണയോട് ചേര്‍ത്ത് വച്ച് എന്ന തലക്കിട്ടടിച്ച് ജാലകവാതിലിലൂടെ പുതപ്പില്‍ പൊതിഞ്ഞ് എന്നെയങട് തട്ടിക്കോ....

എന്നു വച്ചാല്‍ എന്നെയങട് കൊല്ലാന്‍..

ഹരിയണ്ണന്‍@Hariyannan said...

കിടപ്പുമുറിക്ക് ഇത്രയും വലിയ ഒരു പ്രസ്ഥാനമാകാന്‍ പറ്റുമെന്ന് നിന്റെ കവിത തെളിയിച്ചിഷ്ടാ..
നല്ല വരികള്‍!!

d said...

നിര്‍വചനങ്ങള്‍ കൊള്ളാലോ!

ജിതൻ said...

വരികളിലെവിടെയോ വായിക്കാന്‍ ശ്രമിച്ചതാണ്....വിട്ടുകള....എല്ലാറ്റിലും ഒരു വിഷാദച്ഛവി കാണാന്‍ ശ്രമിച്ചതിന്റെ പരാജയമായി കണ്ടോളാം ട്ടൊ ദ്രൌപ്സ്...