Saturday, March 22, 2008

യാത്ര പറയും മുമ്പെ...

ഓര്‍മ്മകളുടെ
സീമന്തരേഖയില്‍
നീ തൊട്ട രക്തം...
ഉണങ്ങിപിടിച്ചപ്പോള്‍
തുടച്ചുമാറ്റേണ്ടി വന്നു....

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

മോതിരവിരലില്‍
നീ ചുറ്റിവരിഞ്ഞിട്ട സ്നേഹം
നൊമ്പരപ്പെടുത്തിയപ്പോള്‍
പിഴുതെറിയേണ്ടി വന്നു...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...

ഒഴുകാന്‍ മറന്ന ജലരേഖകളുടെ
ഒടുവിലത്തെ അധ്യായവും
മറിച്ചുനോക്കുമ്പോള്‍...
മണലിനടിയില്‍
ആണ്ടുപോയ
ശംഖായി...
നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി...
എനിക്ക്‌
പിന്‍വാങ്ങേണ്ടി വരുന്നു...

19 comments:

ഗിരീഷ്‌ എ എസ്‌ said...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...


യാത്ര പറയും മുമ്പെ..-പുതിയ പോസ്റ്റ്‌

മുഹമ്മദ് ശിഹാബ് said...

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

good lines

പാമരന്‍ said...

നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി... !!

ശെഫി said...

വാക്കുകളൊക്കെയും വൈകാരികതയുടെ പൂര്‍ണ്ണതകളാണല്ലോ, ഇഷ്ട്മായി

മാധവം said...

തോല് വികളേറ്റുവാങ്ങല്‍
ജീവിതം
വാക്കുകള്‍ക്ക് വൈകാരികതയുടെ മണം
പ്രണയത്തിന്റെ നിറം
ഇഷ്ടമായി

കാവലാന്‍ said...

കൊള്ളാം.

Rare Rose said...

മനസ്സിനെ തൊടുന്ന വരികള്‍....നന്നായിരിക്കുന്നു........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

ശ്രീ said...

ഹൃദ്യമായ വരികള്‍...
:)

ഭ്രാന്തനച്ചൂസ് said...

നന്നായിരിക്കുന്നു

Sharu (Ansha Muneer) said...

ഒഴുകാന്‍ മറന്ന ജലരേഖകളുടെ
ഒടുവിലത്തെ അധ്യായവും
മറിച്ചുനോക്കുമ്പോള്‍...
മണലിനടിയില്‍
ആണ്ടുപോയ
ശംഖായി...
നിര്‍വൃതി തേടിയലഞ്ഞ്‌
മലഞ്ചെരിവുകളിലെവിടെയോ
കരിഞ്ഞുണങ്ങി തുടങ്ങിയ
അപ്പൂപ്പന്‍താടിയായി...
എനിക്ക്‌
പിന്‍വാങ്ങേണ്ടി വരുന്നു...

നൊമ്പരപ്പെടുത്തുന്ന വരികള്‍.....

ചന്ദ്രകാന്തം said...

ഉള്‍ക്കൊള്ളാനാവില്ലെന്ന തിരിച്ചറിവില്‍...
കരിഞ്ഞ അപ്പൂപ്പന്‍‌താടിപോലെ.... ഒരു പിന്‍‌വാങ്ങല്‍..
അലിഞ്ഞുചേരാത്ത കരടുകളെ ഒഴുക്കിക്കളയാനുള്ള ജലരേഖകള്‍, ഒഴുകാന്‍ പോലും.... മറന്നു..!!!

ഒരു വേര്‍‌പിരിയലിന്റെ ചിത്രം വ്യക്തമായി വരച്ചു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നീ തന്ന
കസവുപാകിയ സ്വപ്നങ്ങള്‍
ശരീരത്തെ കുത്തിനോവിച്ചപ്പോള്‍
ഊരി മാറ്റേണ്ടി വന്നു...

എന്റെ മാഷെ ഇങ്ങനെ ഓര്‍മകള്‍ തരല്ലെ......
ഇങ്ങനെ പോയാ ഞാന്‍ വല്ല സ്വപ്നലോകത്തേയ്ക്ക് പറക്കേണ്ടി വരും..
സ്വപ്നങ്ങളുടെ സുവര്‍ണ്ണരഥത്തില്‍ ഒന്ന് സഞ്ചരിച്ചൂട്ടൊ..
പ്രണയവും വിരഹവും അതിലുപരി അതിന്റെ അടങ്ങാത്ത അലകളും.
നന്നായിട്ടുണ്ട്.

ഹരിശ്രീ said...

നല്ല വരികള്‍...

:)

ദൈവം said...

ചില നിസ്സഹായതകള്‍ ആര്‍ക്കും ഒഴിവാക്കാനാവില്ലല്ലോ...

Anonymous said...

നിന്റെ മുല്ലമാലയെ
താങ്ങാനായില്ല..
എന്റെ കിനാവുകള്‍ക്ക്‌...
പനിനീര്‍പ്പൂ അരികില്‍ നിരന്ന
പൂച്ചെണ്ടിന്‌
എന്റെ ചെറിയ കരങ്ങള്‍ക്കുള്ളില്‍
ഇടം നല്‍കാനായില്ല...
....................കസവുപാകിയ സ്വപ്നങ്ങള്‍.....സ്വന്തം ചുട്ടുപാടുകലില്‍ നിന്നു വളരെ മികച്ച ബിംബങ്ങള്‍ .....കണ്ടെടുക്കപ്പെടട്ടെ.....

Anonymous said...

http://aaradaithu.blogspot.com/2008/02/blog-post.html

Anonymous said...

http://aaradaithu.blogspot.com/2008/02/blog-post.html

ഗിരീഷ്‌ എ എസ്‌ said...

മുഹമ്മദ ശിഹാബ്‌
പാമരന്‍
വഴിപോക്കാ
ശെഫി
ദേവാ
കാവാലന്‍
റോസ്‌
പ്രിയ
ശ്രീ
അച്ചു
ശാരു
ചന്ദ്രേ
സജീ
ഹരിശ്രീ
ദൈവം
പയ്യന്‍സ്‌
അഭിപ്രായങ്ങള്‍ക്ക്‌ നന്ദി...