
തോരാതിരിക്കാന്‍
നിന്റെ മിഴികളല്ലല്ലോ ആകാശം...
നീ ബാഷ്പമായി പോകുകയാണ്...
നിഴലുകള്‍ നിദ്രക്ക് വഴി മാറി തുടങ്ങിയ
എന്റെ ഹൃദയത്തിലെ തടാകങ്ങളില്‍ നിന്ന്
മേഘങ്ങളോട് ചേര്‍ന്ന് എന്നെ നനക്കാന്‍
കുളിരേകാന്‍
നിന്റെ കണ്ണുനീരെങ്കിലും ബാക്കി വെച്ചല്ലോ...
നിനക്ക്‌ശോണിമ നഷ്ടപ്പെട്ടിരിക്കുന്നു
നിനക്ക് വന്ധ്യത ബാധിച്ചിരിക്കുന്നു...
തീണ്ടാരിയായി..
കറുത്തമുറിയുടെ മൂലയില്‍ ചുരുളുമ്പോഴും
കണ്ണുകളില്‍ കണ്ട ചുവപ്പ്
കാമത്തിന്റെ കനലുകളായിരുന്നില്ല
വേദനയുടെ
നിര്‍വികാരികതയുടെ
ശേഷിപ്പുകളായിരുന്നു...
എന്റെ ഹൃദയത്തില്‍തുളഞ്ഞുകയറിയ
മുള്ളുകളിലൊന്നെങ്കിലും
നിനക്ക് തിരിച്ചെടുക്കാമായിരുന്നു
നോവിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞ
വിരഹത്തിന്റെ അന്ത്യമായി...
മഴ...
നിന്റെ അധിനിവേശത്തിന്റെ അടയാളം..
7 comments:
എന്റെ ഹൃദയത്തില്‍തുളഞ്ഞുകയറിയ
മുള്ളുകളിലൊന്നെങ്കിലും...
നിനക്ക് തിരിച്ചെടുക്കാമായിരുന്നു...
നോവിന്റെവിരലടയാളങ്ങള്‍ പതിഞ്ഞ
വിരഹത്തിന്റെ അന്ത്യമായി...
ഇടക്ക് വന്ന് പറയാതെ കടന്നുപോകുന്ന എന്റെ കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്നു...
ഈ ബാഷ്പം...
Excellent
ഒത്തിരി ...ആശംസകളോടെ.........
“എന്റെ ഹൃദയത്തില്‍തുളഞ്ഞുകയറിയ
മുള്ളുകളിലൊന്നെങ്കിലും
നിനക്ക് തിരിച്ചെടുക്കാമായിരുന്നു
നോവിന്റെ വിരലടയാളങ്ങള്‍ പതിഞ്ഞ
വിരഹത്തിന്റെ അന്ത്യമായി...”
വളരെ ശക്തമായ വരികള്‍... നന്നായിട്ടുണ്ടെന്നു പറയേണ്ടല്ലോ...
:)
ഉറുമ്പ്...
നന്ദി
ഖാന്‍
ഇവിടെ വന്നതിന് നന്ദി
ശ്രീ...
അഭിപ്രായത്തിന് നന്ദി
KANDU
ശക്തമായ വരികള്‍..
ആശംസകളോടെ..
Post a Comment