
(അറിയാതെ കണ്ണുനീര്‍ പൊഴിക്കാനാണെന്റെ വിധി...
സ്വപ്നങ്ങളില്‍ പലതും യാഥാര്‍ഥ്യമായതാണെന്റെ ദുഖവും.
ചിതലരിച്ച ഓര്‍മ്മകളോട്
ഞാനിങ്ങനെയൊന്നും ആയിതീരണ്ടായിരുന്നുവെന്ന്‌പരിതപിക്കുമ്പോഴും
ആദ്യം സ്പര്‍ശിച്ച പുരുഷനും
ആത്മഹത്യ ചെയ്ത കൂട്ടുകാരനും
ഹോസ്റ്റല്‍മുറിയിലെ സ്നേഹിതയുമെല്ലാം...
എന്റെ കറുത്ത ചുവരുകളില്‍ നിന്നെത്തി നോക്കുന്നു... ..)
മണ്ണിന്റെ ആര്‍ദ്രതക്കെന്തിന് നിന്റെയീ സ്വര്‍ണപതക്കം...
ഇന്നലെകളില്ലാത്ത നാളയുമറിയാത്ത
ആത്മാവകന്ന വെറുമൊരു ജഡമാണന്നു നീ...
സ്നിഗ്ധമാം അശ്രുക്കളായിരുന്നു
ബന്ധുക്കള്‍ നിനക്കു നല്‍കിയ അന്ത്യസമ്മാനം...
അതേറ്റുവാങ്ങുമ്പോള്‍ പുഷ്പചക്രങ്ങളുടെ ഭാരം നീ പേറുകയായിരുന്നു...
ചന്ദനത്തിരിയുടെ അസഹ്യഗന്ധവും നീ സഹിച്ചു...
എന്നെ ഞാനാക്കിയ കൂട്ടൂകാര...
അനുഭവങ്ങളുടെ ആര്‍ദ്രതയില്‍ മെഴുകുതിരിയായി ഞാന്‍ ഉരുകിതീരും മുമ്പ്
ആത്മാവായി വന്നെങ്കിലും മൊഴിയുക
എന്തായിരുന്നു നിന്റെ ആത്മഹത്യക്ക് കാരണം...?
5 comments:
ഞങളെ കരയിക്കാനായി വന്ന ക്കൂട്ടുകാരിക്ക്……
മണ്ണിന് സ്വര്‍ണ്ണ പതക്കമായി മാറിയ കൂട്ടുകാരന്റെ ആത്മാവ്
കരയുകയായിരിക്കുമോ ഇപ്പോള്‍……..
എന്തായാലും ആത്മാവ് ആത്മാവിനോട് സംസാരിക്കുന്ന കാലത്ത്
പറയാതിരിക്കില്ല ………..?
എങ്കിലും ആദ്യം സ്പര്‍ശിച്ച ആ പുരുഷന്‍ .........
അയ്യോ.....
ഇതെന്നെ വല്ലാതെ haunt ചെയ്യും....
:(
ഇത് ഇപ്പോഴാണ് കണ്ടത്...
...പിന്നെ 'ഞങ്ങളെ കരയിയ്ക്കാനായി മാത്രം ജനിച്ച കൂട്ടുകാരി'യോട് ഒന്ന് പറഞ്ഞോട്ടെ....
ഈ ഭൂമുഖത്ത് ജനിയ്ക്കുമ്പോള്‍ എല്ലാവരും കരയുന്നുണ്ടെന്നത് ശരിതന്നെ...അത് 'അങ്ങേരുടെ' ശരിയത്താ...അപ്പീലില്ല...... പിന്നീട് കരയിപ്പിയ്ക്കണോ ചിരിപ്പിയ്ക്കണോ എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം നാം ആര്‍ക്കും വിട്ടുകൊടുക്കരുത്....അപ്പോഴാണ് ജീവിതത്തിന് ഇതുവരേയും കാണാത്ത അര്‍ത്‌ഥതലങ്ങളുണ്ടാകുന്നത് എന്നാണ് എനിയ്ക്കു തോന്നുന്നത്....
..ദ്രൗപദിയ്ക്ക് ദു:ഖത്തിന്റെ കയത്തില്‍നിന്നും എത്രയും വേഗം കരകയറാനാവട്ടെ എന്ന് ആശംസിയ്ക്കുന്നു...
ormakal chiraku virichathu vallatha vedanayumayanallo kootukary...snehathinte nanutha sparsanam kymariya aa nalla koottukarane kurichulla ormakal nilanilkatte eppozhum. aasamsakal ellattinum....oppam orayiram thanksum .... autograph enneyum orupadu pirakottu kondupoyi
എല്ലാ കവിതകളും വായിച്ചു.... ഇതു ഒരു നിധികുംഭമാണു. ഹൃദയത്തിൽ അള്ളിപ്പിടിക്കുന്ന വികാരങ്ങളെ വാക്കുകളിൽ സന്നിവേശ്ശം ചെയ്യുന്ന ഈ കരവിരുതു ശ്ലാഘനീയം തന്നെ.. ഭാവുകങ്ങൾ!
Post a Comment