
നിന്റെ ദാരിദ്ര്യമാണെന്റെ ഹൃദയം...
ദ്രവിച്ചുപോയ പുസ്തകതാളിലെ
ചത്തമയില്‍പീലിയായി
പുനര്‍ജ്ജനിക്കും വരെ
എന്റെ പ്രണയം നിന്റെ കരസ്പര്ശത്തിന്
കാതോര്‍ത്തുകൊണ്ടിരിക്കും..
തളിര്‍ക്കാനായി കൊതിക്കുമ്പോഴും..
മഴയായി നീ ചുംബിക്കാതെ
ഉണരാനാവാത്ത വിത്തായി
ഞാന്‍ മണ്ണില്‍ പൂണ്ടു കിടപ്പുണ്ടാവും
കനലെരിയുമ്പോഴും
നെഞ്ചിന് നീറ്റലറിയാതെ
നിഴലുകള്‍ക്കിടയിലൂടെ...
നിന്റെ ചലനങ്ങള്‍ തേടി...
ഞാന്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കും...
ഒഴുകിപടര്‍ന്നൊരീ...
സാന്ധ്യമേഘങ്ങള്‍ക്കിനിയെന്ത് നല്‍കണം..?
ചിരിമറഞ്ഞ ചുണ്ടിലെ
ചോരപ്പാടുകളോടിനിയെന്ത് കുമ്പസരിക്കണം..?
നിറഞ്ഞ കണ്ണിലെ...
പൊഴിയുന്ന കണ്പീലിയില്..
വിരഹത്തിന്റെ മന്ത്രമെഴുതി
കാലം ചിരിക്കുന്നു...
കാലം ചിരിക്കുന്നു...
നീയെന്റേതല്ലെന്നൊരു മറുമൊഴി മാത്രം ബാക്കി...