
രാത്രിയാണെന്ന് പറഞ്ഞതുകൊണ്ടാവാം...
കന്യകയാണോയെന്ന അവന്റെ ചോദ്യം...
രഹസ്യമായൊരിടം
മനധൈര്യം
ആരോടും പറയാത്തൊരാള്
ഇതെല്ലാം മതി...
കന്യകത്വാം നഷ്ടപ്പെടാനെന്നായിരുന്നു മറുപടി....
ചിത്രശലഭങ്ങളെ ജീവനോടെ പിടിച്ച്
പുസ്തകതാളില്‍ ഒളിപ്പിക്കുകയായിരുന്നു
അവന്റെ നേരമ്പോക്ക്....
രസതന്ത്രത്തിന്റെ നോട്ട് ബുക്ക് നിറയെ
ചരമകുറിപ്പുകള്‍ കണ്ടു...
തുമ്പികളെ പിടിച്ച് വാലില്‍ കല്ലുകെട്ടി
പറപ്പിക്കുന്ന കുട്ടിയെ തല്ലിയത്രെ...
തേന്‍ കുടിക്കാനെത്തിയ വണ്ടിനെ
ഇതളുകളോടെ പിടികൂടിയെ പെണ്‍കുട്ടിയെ
അവന് കല്ലെറിഞ്ഞത്രെ...
കഴിഞ്ഞ ഏഴുരാത്രികളില്‍
എന്റെ വാതിലിനരുകില്‍ വന്നവന് മടങ്ങിപോയതറിഞ്ഞു...
എട്ടാം ദിവസം ഞാന്‍ വാതിലടച്ചു...
ഇനിയെനിക്കും ക്ഷമയുണ്ടായെന്ന് വരില്ല....