
അനാഥമാം ബാല്യത്തിന്റെ
ഇടവഴിയില്‍ നിന്നൊരു ദരിദ്രലേഖനം
നീട്ടുന്നു കാലത്തിന്...
ഇടവഴികളില്‍ വീണുകിടന്ന
ദ്രവിച്ച അസ്ഥികൂടങ്ങളില്‍ നിന്നും...
ഒരു വിരല്‍തുമ്പ് മോഷ്ടിച്ച്...
എഴുതിയതാണിത്...
കെട്ടികിടക്കുന്ന ഫയലുകളില്‍ തല വെച്ചുറങ്ങുന്ന കൂട്ടുകാരാ....
ആര്‍ത്തിയോടെ വായിക്കാന്‍...
ഇതൊരു പ്രണയകവിതയല്ല...
എനിക്കും അവനുമിടയിലുള്ള...
അക്ഷരപാലമാണ് നീയെന്ന് തിരിച്ചറിയുക...
കരയരുത്...
നിന്റെ കണ്ണടയിലെ വിള്ളലുകള്‍...
എന്റെയീ...മുഷിഞ്ഞ കടലാസു കൊണ്ടു മറച്ചോളൂ....
നീ വിരാമം കാത്തുകഴിയുന്നു....
ഞാനിന്ന്...നിന്റെ കസേരയില്‍ കണ്ണ് നട്ട് വന്നതാണ്....
ഒരിലചോറ്, പുഷ്പഭാരം, പിന്നെ പുകചുരുളുകള്‍....
നിന്നെ മുറിക്കാന്‍ കത്തിയുമായി വന്നു നില്ക്കുന്ന ബീജങ്ങളിലേക്ക്...
തന്നെ നീയിനി മടങ്ങുക...
ഇനി...കാത്തിരിപ്പ്....
ഗുല്‍മോഹറുകള്‍ പൂക്കാന്‍ മടിക്കുന്ന
മറ്റൊരു നാട്ടിലേക്കുള്ള സുഖദമായ...കാത്തിരിപ്പ്....