ഓര്‍മ്മകളെ
അകലേക്ക് പറത്തിയിടാനാണ്
കലണ്ടറുകള്‍ താനേ മറിയുന്നത്.
സ്വപ്‌നങ്ങളെ കുത്തിനിറക്കാമെന്ന
പ്രത്യാശയിലാണ്
പുതിയവ ചോദിക്കാതെ
കടന്നുവരുന്നത്.
ചെളിപുരണ്ട കിനാവായി
നിലം പതിക്കുമെന്ന
വിശ്വാസത്തിലാണ്
ചുമരുകള്‍ അവയെ സ്വീകരിക്കുന്നത്.
മറവികള്‍ക്ക് വഴിമാറുമെന്ന
ഉറപ്പിലാണ്
സ്വപ്‌നങ്ങള്‍ അവയെ താങ്ങിനിര്‍ത്തുന്നത്.
പന്ത്രണ്ട് മാസങ്ങള്‍ മാത്രം
കാത്തുവെക്കാമെന്ന തീര്‍ച്ചയിലാണ്
നിന്റെ ഹൃദയത്തില്‍
ഞാന്‍ കടലാസായി അമര്‍ന്നത്.
ലളിതമായ ഉത്തരം കണ്ടെത്താനുള്ള
സമവാക്യമാണ് അവധിദിനങ്ങളെന്ന്
നിന്നോട് മന്ത്രിച്ചത്.
പക്ഷേ,
അകന്നുപോകുന്ന
ഒരൊറ്റ സൂര്യനാളം മതി
പകലിനെ വികൃതമാക്കാന്‍...
കത്തിജ്വലിക്കുന്ന വെയിലിന്റെ ചൂട് മതി
വെളിച്ചത്തെ ദീപ്‌തമാക്കി
എന്നോട് പക പോക്കാന്‍...
കലണ്ടര്‍,
ഒരറിവും
കിനാവുകളെ തച്ചുടക്കുന്ന
ആവര്‍ത്തനവുമാണ്...
Wednesday, January 20, 2010
Monday, September 21, 2009
ഭ്രാന്തന്‍
തെറ്റുകളുടെ
ഗുണനങ്ങള്‍ തേടിയാണ്
മുഷിഞ്ഞ വസ്‌ത്രവും
ദുര്‍ഗന്ധം വമിക്കുന്ന ശരീരവും
ജട പിടിച്ച മുടിയുമായി
അയാള്‍ അലയുന്നത്...
പരലോകത്ത്
നുണ പറയുന്നവനെ
ചോദ്യം ചെയ്യാന്‍
നിയോഗിക്കപ്പെട്ട
ദൈവത്തിന്റെ ദൂതനാവാം
ശരിക്കുമയാള്‍...
ഗുണനങ്ങള്‍ തേടിയാണ്
മുഷിഞ്ഞ വസ്‌ത്രവും
ദുര്‍ഗന്ധം വമിക്കുന്ന ശരീരവും
ജട പിടിച്ച മുടിയുമായി
അയാള്‍ അലയുന്നത്...
പരലോകത്ത്
നുണ പറയുന്നവനെ
ചോദ്യം ചെയ്യാന്‍
നിയോഗിക്കപ്പെട്ട
ദൈവത്തിന്റെ ദൂതനാവാം
ശരിക്കുമയാള്‍...
Friday, August 14, 2009
ഭാവങ്ങള്‍
പട്ടം
സൃഷ്‌ടിക്കുമ്പോഴും
പരിപാലിക്കുമ്പോഴും
പറത്തിവിടുമ്പോഴും
അറിയില്ലായിരുന്നു
നൂലറ്റ്
ദിശതെറ്റി
കീറിപറിഞ്ഞ്
മരകൊമ്പിലോ
കടലിലോ, തെരുവിലോ
ജീവനറ്റുനില്‍ക്കുമെന്ന്.
റീത്ത്
ആരെയോ കാത്ത്
വശ്യസുഗന്ധവുമായി
വഴിയരുകില്‍ നില്‍ക്കുന്നുണ്ട്.
പകലെന്നോ രാത്രിയെന്നോ
ഇല്ലാതെ യാത്ര പോവാന്‍.
വാടാതെ കൊഴിയാതെ
മണ്ണിലലിയാനാണ് വിധിയെന്ന്
ആര്‍ക്കറിയാം.
പമ്പരം
സ്വപ്‌നങ്ങള്‍
ശരീരം മുഴുവനായി ചുറ്റിവരിയും.
ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രയായി
കൂര്‍ത്ത മുനയുള്ള
മനസ് മണ്ണിനോടമര്‍ത്തും.
പുളഞ്ഞ്
വിറയാര്‍ന്ന്
ഹൃദയം മുറിച്ച് നിശബ്‌ദമാകും.
സൃഷ്‌ടിക്കുമ്പോഴും
പരിപാലിക്കുമ്പോഴും
പറത്തിവിടുമ്പോഴും
അറിയില്ലായിരുന്നു
നൂലറ്റ്
ദിശതെറ്റി
കീറിപറിഞ്ഞ്
മരകൊമ്പിലോ
കടലിലോ, തെരുവിലോ
ജീവനറ്റുനില്‍ക്കുമെന്ന്.
റീത്ത്
ആരെയോ കാത്ത്
വശ്യസുഗന്ധവുമായി
വഴിയരുകില്‍ നില്‍ക്കുന്നുണ്ട്.
പകലെന്നോ രാത്രിയെന്നോ
ഇല്ലാതെ യാത്ര പോവാന്‍.
വാടാതെ കൊഴിയാതെ
മണ്ണിലലിയാനാണ് വിധിയെന്ന്
ആര്‍ക്കറിയാം.
പമ്പരം
സ്വപ്‌നങ്ങള്‍
ശരീരം മുഴുവനായി ചുറ്റിവരിയും.
ബന്ധനങ്ങളില്‍ നിന്ന് സ്വതന്ത്രയായി
കൂര്‍ത്ത മുനയുള്ള
മനസ് മണ്ണിനോടമര്‍ത്തും.
പുളഞ്ഞ്
വിറയാര്‍ന്ന്
ഹൃദയം മുറിച്ച് നിശബ്‌ദമാകും.
Sunday, July 26, 2009
നിന്നിലലിയാന്‍ കൊതിച്ച് (മരണത്തിന്)
ചിലപ്പോഴെല്ലാം
കാറ്റിനേക്കാള്‍ വേഗത്തില്‍,
അല്ലെങ്കില്‍
മഴയേക്കാള്‍ ആര്‍ദ്രമായി,
വെയിലിനേക്കാള്‍ തപിച്ച്
കാലത്തിനധീതമായി
എന്നില്‍ വീണുടയുന്ന
സ്‌ഫടികബിന്ദുവാണ് നീ...
നീ സ്‌പര്‍ശിക്കുമ്പോള്‍
ശരീരത്തെക്കാള്‍
തരളിതമാവുന്നത് ആത്മാവാണ്...
വിഹ്വലതകളാല്‍
വീര്‍പ്പുമുട്ടുന്ന മനസ്സിനേക്കാള്‍
നിന്നിലെ വിങ്ങല്‍
നീയറിയാതെ ഏറ്റുവാങ്ങിയ
എന്റെ ഹൃദയമാണ്...
നിന്റെ മടിയില്‍ ശയിക്കുമ്പോള്‍
ഞാന്‍ കേട്ട മിടിപ്പുകള്‍
നിന്നിലലിഞ്ഞു ചേരാന്‍ കൊതിച്ച
എന്റെ തന്നെ സ്വപ്‌നങ്ങളുടെ വിതുമ്പലായിരുന്നു...
നിന്റെ മിഴികള്‍
എനിക്ക് സമ്മാനിച്ച ഉപ്പുതുള്ളികള്‍
എന്റെ ചുണ്ടുകളില്‍
വിരഹമെന്നെഴുതി നടന്നുമറയുമ്പോള്‍
ആ തണുത്ത കൈവിരലുകള്‍
എന്നെ മുറുകെ പിടിച്ചിരുന്നു...
നിന്റെ മാറില്‍ മുഖം ചേര്‍ത്ത്
നെറ്റിയിലെ ചന്ദനം
മിഴികളാല്‍ മായ്‌ച് ഞാനലിയുകയാണ്...
അടര്‍ന്നുമാറാനാവാതെ ഒട്ടിപ്പോയ ശരീരവും
ഇഴചേര്‍ന്ന കണ്‍പീലികളുമായി
ഇനിയൊരു ജന്മത്തിന് കൊതിച്ച്
നക്ഷത്രങ്ങള്‍ക്ക് താഴേക്ക്
നാമൊന്നായി ഉയരുകയാണ്...
നീയും ഞാനുമിപ്പോള്‍ ഒന്നാണ്...
തണുത്തുറഞ്ഞുപോയ,
ഭൂമിയിലേക്ക്
വീഴാന്‍ മടിക്കുന്ന
ആലിപ്പഴം....
കാറ്റിനേക്കാള്‍ വേഗത്തില്‍,
അല്ലെങ്കില്‍
മഴയേക്കാള്‍ ആര്‍ദ്രമായി,
വെയിലിനേക്കാള്‍ തപിച്ച്
കാലത്തിനധീതമായി
എന്നില്‍ വീണുടയുന്ന
സ്‌ഫടികബിന്ദുവാണ് നീ...
നീ സ്‌പര്‍ശിക്കുമ്പോള്‍
ശരീരത്തെക്കാള്‍
തരളിതമാവുന്നത് ആത്മാവാണ്...
വിഹ്വലതകളാല്‍
വീര്‍പ്പുമുട്ടുന്ന മനസ്സിനേക്കാള്‍
നിന്നിലെ വിങ്ങല്‍
നീയറിയാതെ ഏറ്റുവാങ്ങിയ
എന്റെ ഹൃദയമാണ്...
നിന്റെ മടിയില്‍ ശയിക്കുമ്പോള്‍
ഞാന്‍ കേട്ട മിടിപ്പുകള്‍
നിന്നിലലിഞ്ഞു ചേരാന്‍ കൊതിച്ച
എന്റെ തന്നെ സ്വപ്‌നങ്ങളുടെ വിതുമ്പലായിരുന്നു...
നിന്റെ മിഴികള്‍
എനിക്ക് സമ്മാനിച്ച ഉപ്പുതുള്ളികള്‍
എന്റെ ചുണ്ടുകളില്‍
വിരഹമെന്നെഴുതി നടന്നുമറയുമ്പോള്‍
ആ തണുത്ത കൈവിരലുകള്‍
എന്നെ മുറുകെ പിടിച്ചിരുന്നു...
നിന്റെ മാറില്‍ മുഖം ചേര്‍ത്ത്
നെറ്റിയിലെ ചന്ദനം
മിഴികളാല്‍ മായ്‌ച് ഞാനലിയുകയാണ്...
അടര്‍ന്നുമാറാനാവാതെ ഒട്ടിപ്പോയ ശരീരവും
ഇഴചേര്‍ന്ന കണ്‍പീലികളുമായി
ഇനിയൊരു ജന്മത്തിന് കൊതിച്ച്
നക്ഷത്രങ്ങള്‍ക്ക് താഴേക്ക്
നാമൊന്നായി ഉയരുകയാണ്...
നീയും ഞാനുമിപ്പോള്‍ ഒന്നാണ്...
തണുത്തുറഞ്ഞുപോയ,
ഭൂമിയിലേക്ക്
വീഴാന്‍ മടിക്കുന്ന
ആലിപ്പഴം....
Sunday, May 31, 2009
പുനര്‍ജ്ജനിക്കാത്ത മഴനൂലുകള്‍...
എന്റെ ശബ്ദത്തിനായി
ചെവിയോര്‍ത്തുനില്‍ക്കുന്നുവെന്ന് കരുതി,
എന്റെ സാമീപ്യത്തിനായി
കൊതിക്കുന്നുവെന്ന് കരുതി,
എന്റെ സാന്നിധ്യത്തിനായി
മോഹിക്കുന്നുണ്ടെന്ന് കരുതി,
എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന് കരുതി...
പാടത്തിന് നടുവില്‍
ഞാന്‍ ഒരുക്കിവെച്ച കുടിലില്‍
റാന്തല്‍ വിളക്കിന്റെ
നേരിയ വെളിച്ചത്തില്‍
പുഴകടന്നെത്തുന്ന ഓരോ തോണിയിലും
നിന്നെയും കാത്ത്
നിദ്ര വെടിഞ്ഞിരിക്കുമ്പോഴും
എന്റെ സ്വപ്‌നങ്ങള്‍
അംഗീകരിക്കുന്നില്ല
നീ വരില്ലെന്നുള്ള യാഥാര്‍ത്ഥ്യം.
നിനക്ക് നല്‍കാന്‍
മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു..
മോഹങ്ങളെ വരണ്ട
ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു...
എന്നിട്ടും ഊഷരഭൂമിയുടെ
നിഷ്‌കളങ്കത വിട്ട്
എന്റെ ജീവിതവീഥിയിലേക്ക്
വഴിമാറി സഞ്ചരിക്കില്ലത്രെ...
എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്
ഞാനും പോകുന്നു
അതാണ് സ്വര്‍ഗമെന്ന്
മരിച്ചവര്‍
മുന്നില്‍ വന്ന് ആണയിടുന്നു....
ചെവിയോര്‍ത്തുനില്‍ക്കുന്നുവെന്ന് കരുതി,
എന്റെ സാമീപ്യത്തിനായി
കൊതിക്കുന്നുവെന്ന് കരുതി,
എന്റെ സാന്നിധ്യത്തിനായി
മോഹിക്കുന്നുണ്ടെന്ന് കരുതി,
എന്റെ കെട്ടുതുടങ്ങിയ
തൂലികത്തുമ്പില്‍
നിന്റെ അക്ഷരജ്വാലകള്‍ പടര്‍ത്തുമെന്ന് കരുതി...
പാടത്തിന് നടുവില്‍
ഞാന്‍ ഒരുക്കിവെച്ച കുടിലില്‍
റാന്തല്‍ വിളക്കിന്റെ
നേരിയ വെളിച്ചത്തില്‍
പുഴകടന്നെത്തുന്ന ഓരോ തോണിയിലും
നിന്നെയും കാത്ത്
നിദ്ര വെടിഞ്ഞിരിക്കുമ്പോഴും
എന്റെ സ്വപ്‌നങ്ങള്‍
അംഗീകരിക്കുന്നില്ല
നീ വരില്ലെന്നുള്ള യാഥാര്‍ത്ഥ്യം.
നിനക്ക് നല്‍കാന്‍
മഴയെ മിഴിയിലൊളിപ്പിച്ചിരുന്നു..
മോഹങ്ങളെ വരണ്ട
ഹൃദയത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു...
എന്നിട്ടും ഊഷരഭൂമിയുടെ
നിഷ്‌കളങ്കത വിട്ട്
എന്റെ ജീവിതവീഥിയിലേക്ക്
വഴിമാറി സഞ്ചരിക്കില്ലത്രെ...
എത്ര വസന്തങ്ങള്‍
എത്ര ഹേമന്തങ്ങള്‍...
ആര്‍ദ്രമായ മുദ്രണങ്ങള്‍ തീര്‍ത്ത്,
നക്ഷത്രങ്ങളുടെ നിറം
കണ്ണുകളിലേറ്റുവാങ്ങി
വിദൂരമാം മേഘങ്ങള്‍ക്കിടയിലേക്ക്
ഞാനും പോകുന്നു
അതാണ് സ്വര്‍ഗമെന്ന്
മരിച്ചവര്‍
മുന്നില്‍ വന്ന് ആണയിടുന്നു....
Monday, May 18, 2009
യാത്ര പറയുകയാണെന്റെ സ്വപ്‌നം
മൃതിയുടെ കരിഞ്ഞ ഗന്ധത്തിലേക്ക്
മടങ്ങുന്നവനിനിയും
വേദനയുടെ ഭാണ്ഡം തരാതിരിക്കുക.
മഴനൂലുകളാല്‍
അവശേഷിക്കുന്ന ഓര്‍മ്മകളെ
ബന്ധിക്കാതിരിക്കുക.
കണ്‍മഷി പടര്‍ന്ന മിഴികള്‍,
ചോര വാര്‍ന്ന ശരീരം,
നീലഞരമ്പുകളുടെ വിറയല്‍
എന്റെ കാഴ്‌ചയില്‍ തെളിയുന്ന
നിന്റെ നിസ്സഹായത.
പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...
കുയിലുകളുടെ
മരണമൊഴിയെടുക്കുന്ന
ഇലകളില്ലാമരം...
വഴിമധ്യേ
ആരോ ഉപേക്ഷിച്ച ചോരപ്പൂക്കള്‍...
വറ്റിയ പുഴകള്‍,
വിണ്ടുകീറിയ ആകാശം,
തപിക്കുന്ന കാറ്റ്
അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...
അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക് കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.
ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.
മടങ്ങുന്നവനിനിയും
വേദനയുടെ ഭാണ്ഡം തരാതിരിക്കുക.
മഴനൂലുകളാല്‍
അവശേഷിക്കുന്ന ഓര്‍മ്മകളെ
ബന്ധിക്കാതിരിക്കുക.
കണ്‍മഷി പടര്‍ന്ന മിഴികള്‍,
ചോര വാര്‍ന്ന ശരീരം,
നീലഞരമ്പുകളുടെ വിറയല്‍
എന്റെ കാഴ്‌ചയില്‍ തെളിയുന്ന
നിന്റെ നിസ്സഹായത.
പുനര്‍ജ്ജനി തേടുന്നവന്റെ
ശൂന്യമായ വൃന്ദാവനം...
കുയിലുകളുടെ
മരണമൊഴിയെടുക്കുന്ന
ഇലകളില്ലാമരം...
വഴിമധ്യേ
ആരോ ഉപേക്ഷിച്ച ചോരപ്പൂക്കള്‍...
വറ്റിയ പുഴകള്‍,
വിണ്ടുകീറിയ ആകാശം,
തപിക്കുന്ന കാറ്റ്
അഭിനയമുറിയിലെ
അടര്‍ന്നുമാറാത്ത ബിംബങ്ങള്‍...
അരങ്ങില്‍
അവസാനദീപമണഞ്ഞു.
കളിവിളക്ക് കരിന്തിരി കത്തിയമര്‍ന്നു.
കടലിന്റെ അടിവയറ്റിലേക്കൂളിയിടുന്ന
അസ്‌തമയത്തിന്റെ
അവസാനജ്വാലയും മങ്ങി.
ഇനിയെന്റെ യാത്രയുടെ
കറുത്തപാതകള്‍.
Monday, May 11, 2009
നിദ്രയില്‍...
കരിഞ്ഞുണങ്ങിയ
സ്വപ്‌നങ്ങളുടെ പലകയിലാണ്
ഉറങ്ങാന്‍ കിടന്നത്...
ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ മയില്‍പ്പീലി വിശറികൊണ്ട്
ഓര്‍മ്മകളെ തലോടിയുറക്കി
തിരിച്ചുപോയി...
ഞാനറിയുകയായിരുന്നു
പ്രണയത്തിന്റെയും
മരണത്തിന്റെയും
ഗന്ധവും സാന്നിധ്യവും...
സ്വപ്‌നങ്ങളുടെ പലകയിലാണ്
ഉറങ്ങാന്‍ കിടന്നത്...
ദിശയറിയാതെ പോകുന്ന
മോഹങ്ങളിലൊന്ന്
ഇന്നലെയും
വഴിതെറ്റി വന്നിരുന്നു...
നിന്റെ മുഖത്ത്
ഉണങ്ങിപ്പിടിച്ചിരിക്കുന്ന
അശ്രുബിന്ദുക്കളുടെ കഥ പറഞ്ഞവ
പതിയെ ചിരിച്ചു...
പിന്നെ മയില്‍പ്പീലി വിശറികൊണ്ട്
ഓര്‍മ്മകളെ തലോടിയുറക്കി
തിരിച്ചുപോയി...
ഞാനറിയുകയായിരുന്നു
പ്രണയത്തിന്റെയും
മരണത്തിന്റെയും
ഗന്ധവും സാന്നിധ്യവും...
Subscribe to:
Posts (Atom)